AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

UAE Gold: ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാം, പക്ഷെ ഗുണവും ദോഷവും അറിയാതെ പോകല്ലേ

Pros and Cons of Buying Gold in Dubai: 2025ന്റെ ആദ്യപാദത്തില്‍ യുഎഇയില്‍ സ്വര്‍ണാഭരണങ്ങളുടെ ആവശ്യകതയില്‍ 7.9 ടണ്‍ കുറവാണ് രേഖപ്പെടുത്തിയത്. വില വര്‍ധനവ് പലരെയും സ്വര്‍ണം വാങ്ങിക്കുന്നതില്‍ നിന്ന് പിന്നോട്ടുവലിച്ചുവെന്നാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്.

UAE Gold: ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാം, പക്ഷെ ഗുണവും ദോഷവും അറിയാതെ പോകല്ലേ
പ്രതീകാത്മക ചിത്രംImage Credit source: PTI
Shiji M K
Shiji M K | Published: 15 Sep 2025 | 04:22 PM

ദുബായ് പൊതുവേ അറിയപ്പെടുന്നത് സ്വര്‍ണം നഗരം എന്ന പേരിലാണ്. ധാരാളം സ്വര്‍ണ വ്യാപാര സ്ഥാപനങ്ങളാണ് ദുബായിലുള്ളത്. വിലയും ഗുണനിലവാരവും എപ്പോഴും ഇവിടേക്ക് ആളുകളെ ആകര്‍ഷിക്കുന്നു. എന്നാല്‍ അന്താരാഷ്ട്ര തലത്തില്‍ സ്വര്‍ണവില കുതിച്ചുയരുന്നത് പ്രവാസികളെയും ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങിക്കാന്‍ കാത്തിരുന്നവരെയെല്ലാം നിരാശയിലാക്കി.

2025ന്റെ ആദ്യപാദത്തില്‍ യുഎഇയില്‍ സ്വര്‍ണാഭരണങ്ങളുടെ ആവശ്യകതയില്‍ 7.9 ടണ്‍ കുറവാണ് രേഖപ്പെടുത്തിയത്. വില വര്‍ധനവ് പലരെയും സ്വര്‍ണം വാങ്ങിക്കുന്നതില്‍ നിന്ന് പിന്നോട്ടുവലിച്ചുവെന്നാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്.

എന്നാല്‍ ദുബായ് ഷോപ്പിങ് ഫെസ്റ്റിവല്‍, ഈദ്, ദീപാവലി പോലുള്ള ഉത്സവ സമയത്ത് നിങ്ങള്‍ ദുബായ് സന്ദര്‍ശിക്കുകയാണെങ്കില്‍ സൗജന്യ പണികൂലി, വിവിധ ഓഫറുകള്‍, ഗിഫ്റ്റ് വൗച്ചറുകള്‍ എന്നിവ സ്വന്തമാക്കി ആഭരണങ്ങള്‍ വാങ്ങിക്കാനാകുന്നതാണ്.

എളുപ്പമാണോ കാര്യങ്ങള്‍?

ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങിക്കുന്നത് പോലെ അത്ര എളുപ്പമല്ല നാട്ടിലെത്തിക്കല്‍. ഇന്ത്യയില്‍ സ്ത്രീകള്‍ക്ക് 20 ഗ്രാം സ്വര്‍ണവും പുരുഷന്മാര്‍ക്ക് 40 ഗ്രാം സ്വര്‍ണവും മാത്രമേ നികുതിയില്ലാതെ കൊണ്ടുവരാനാകൂ. 12 മാസത്തില്‍ കൂടുതല്‍ വിദേശത്ത് താമസിച്ചിട്ടുണ്ടെങ്കില്‍ മാത്രമാണ് ഇത് സാധ്യമാകുന്നത്.

ആഭരണങ്ങള്‍ വാങ്ങിക്കുന്നതിനേക്കാള്‍ ശ്രദ്ധ അതിന്റെ ഗ്രീന്‍ ലൈറ്റ് ക്ലിയറന്‍സിന് നല്‍കണം. എയര്‍പോര്‍ട്ട് കസ്റ്റംസ് സ്റ്റാമ്പ് ചെയ്ത ഇന്‍വോയ്‌സുകളും, സര്‍ട്ടിഫിക്കറ്റുകളും, ഡിക്ലറേഷന്‍ ഫോമും, നിങ്ങള്‍ വിദേശത്ത് എത്രനാള്‍ താമസിച്ചുവെന്നതിന്റെ തെളിവുകളും പരിശോധിക്കും.

Also Read: UAE Gold: ദുബായില്‍ നിന്ന് 10 ഗ്രാം സ്വര്‍ണം നാട്ടിലെത്തിക്കണോ? ചെലവ് ഇത്രയുള്ളൂ

കൂടാതെ വിമാനയാത്രയില്‍ സ്വര്‍ണത്തിന് വിലയേറിയ ഇന്‍ഷുറന്‍സ് എടുക്കുന്നതും ബുദ്ധിമുട്ടാണ്. മുഴുവന്‍ രേഖകളുമില്ലാതെ തിരിച്ച് ലഭിക്കാനുള്ള സാധ്യതയും കുറവാണ്. അതേസമയം, 5 ശതമാനം വാറ്റ് റീഫണ്ട് ക്ലെയിം ചെയ്യുന്നതിന് ഫ്‌ളൈറ്റ് ചെക്ക് ഇന്‍ ചെയ്യുന്നതിന് മുമ്പ് പ്ലാനറ്റ് വാറ്റ് ഡെസ്‌കില്‍ സമീപിക്കാവുന്നതാണ്.

എന്നിരുന്നാലും ചെറുതും വലുതുമായ വാങ്ങലുകള്‍ക്ക് ദുബായ് എപ്പോഴും മികച്ച ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. ഭൂരിഭാഗം ആളുകളും ആഭരണങ്ങളേക്കാള്‍ ഉപരി ഇന്ന് സ്വര്‍ണ നാണയങ്ങള്‍ക്കും ബാറുകള്‍ക്കുമാണ് പ്രാധാന്യം നല്‍കുന്നത്. ഇവ കൈകാര്യം ചെയ്യാനും ഇന്‍ഷൂര്‍ ചെയ്യാനും വില്‍ക്കാനും എളുപ്പമാണ് എന്നതാണ് കാരണം. ബാറുകള്‍ക്ക് പണികൂലിയും കുറവാണ്.