AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

UAE Gold: ദുബായില്‍ നിന്ന് 10 ഗ്രാം സ്വര്‍ണം നാട്ടിലെത്തിക്കണോ? ചെലവ് ഇത്രയുള്ളൂ

UAE to India Gold Price: ഇന്ത്യയില്‍ മാത്രമല്ല അങ്ങ് യുഎഇയിലും സ്വര്‍ണത്തിന്റെ വില ഉയരുകയാണ്. ഗള്‍ഫില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ വിവിധ ആവശ്യങ്ങള്‍ക്കായി അവിടെ നിന്നാണ് നാട്ടിലേക്ക് സ്വര്‍ണമെത്തിക്കുന്നത്.

UAE Gold: ദുബായില്‍ നിന്ന് 10 ഗ്രാം സ്വര്‍ണം നാട്ടിലെത്തിക്കണോ? ചെലവ് ഇത്രയുള്ളൂ
പ്രതീകാത്മക ചിത്രം Image Credit source: PTI
shiji-mk
Shiji M K | Updated On: 14 Sep 2025 20:34 PM

സ്വര്‍ണം അങ്ങനെ കുതിച്ച് കുതിച്ച് പോകുകയാണ്. വിലക്കുറഞ്ഞതിന് ശേഷം വിവാഹാവശ്യത്തിന് സ്വര്‍ണമെടുക്കാന്‍ കാത്തിരുന്നവര്‍ക്കാണ് വിപണി തിരിച്ചടി നല്‍കിയത്. ചിങ്ങമാസത്തില്‍ കേരളത്തില്‍ നടക്കുന്ന വിവാഹങ്ങളുടെ എണ്ണം വളരെ ഉയര്‍ന്നതാണ്. എന്നാല്‍ വിവാഹങ്ങള്‍ നടക്കുന്നുണ്ടെങ്കിലും അവയില്‍ ഭൂരിഭാഗവും സ്വര്‍ണമില്ലാതെയാണ്.

ഇന്ത്യയില്‍ മാത്രമല്ല അങ്ങ് യുഎഇയിലും സ്വര്‍ണത്തിന്റെ വില ഉയരുകയാണ്. ഗള്‍ഫില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ വിവിധ ആവശ്യങ്ങള്‍ക്കായി അവിടെ നിന്നാണ് നാട്ടിലേക്ക് സ്വര്‍ണമെത്തിക്കുന്നത്. എന്നാല്‍ വില വര്‍ധനവ് പ്രവാസികളെ ആശങ്കയിലാഴ്ത്തി. എങ്കിലും ഇന്ത്യയേക്കാള്‍ 8-9 ശതമാനം വില കുറവിലാണ് ദുബായില്‍ സ്വര്‍ണം വ്യാപാരം.

1 കിലോ സ്വര്‍ണം വരെയാണ് ചെക്ക് ഇന്‍ ബാഗേജ് വഴി ഡ്യൂട്ടി അടച്ച് ഒരാള്‍ക്ക് കൊണ്ടുവരാന്‍ സാധിക്കുന്നത്. എന്നാല്‍ ഇങ്ങനെ 1 കിലോ കൊണ്ടുവരണമെങ്കില്‍ കുറഞ്ഞത് 6 മാസമെങ്കിലും വിദേശത്ത് താമസിച്ചിരിക്കണമെന്ന് കസ്റ്റംസ് നിയമത്തില്‍ പറയുന്നു.

ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉള്ള ആളുകള്‍ക്ക് 20 ഗ്രാം സ്വര്‍ണമാണ് ഡ്യൂട്ടി ഫ്രീയായി കൊണ്ടുവരാനാകുന്നത്. ഇതിന്റെ മൂല്യം ഒരിക്കലും 50,000 രൂപയില്‍ കൂടരുത്. സ്ത്രീകള്‍ക്ക് 1 ലക്ഷം രൂപയില്‍ അധികമില്ലാതെ 40 ഗ്രാം സ്വര്‍ണവും കൊണ്ടുവരാം. ഡ്യൂട്ടി അടയ്ക്കാതെ പുരുഷന്മാര്‍ക്ക് 5 ഗ്രാമും സ്ത്രീകള്‍ക്ക് 10 ഗ്രാമും 15 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് 1 ലക്ഷം രൂപ പരിധിക്കുള്ളില്‍ പരമാവധി 40 ഗ്രാം വരെ സ്വര്‍ണാഭരണങ്ങളും ഡ്യൂട്ടിയില്ലാതെ കൊണ്ടുവരാം.

ഇങ്ങനെ സ്വര്‍ണം കൊണ്ടുവരുന്നതിന് നിങ്ങള്‍ തീര്‍ച്ചയായും കസ്റ്റംസ് ഡ്യൂട്ടി അടച്ചിരിക്കണം. ഇറക്കുമതി ചെയ്യുന്ന വസ്തുവിന് ചുമത്തുന്ന ആകെ നികുതിയെയാണ് കസ്റ്റംസ് ഡ്യൂട്ടി എന്ന് പറയുന്നത്. 6 ശതമാനം ഇറക്കുമതി നികുതിയോടൊപ്പം സെസ്സും ജിഎസ്ടിയും ചേര്‍ത്ത് 9 ശതമാനം വരെയാണ് കസ്റ്റംസ് ഡ്യൂട്ടി.

Also Read: Gold Biscuit: സ്വർണ ബിസ്കറ്റ് സാധാരണക്കാർക്ക് വാങ്ങാൻ കഴിയുമോ? അറിയേണ്ടതെല്ലാം..

എത്ര രൂപ വേണം?

24 കാരറ്റ് സ്വര്‍ണം ഒരു ഗ്രാമിന് ദുബായില്‍ 11,000 രൂപയ്ക്ക് ഉള്ളിലാണ് വില വരുന്നത്. അതിനാല്‍ 10 ഗ്രാം സ്വര്‍ണം വാങ്ങിക്കാന്‍ ഒന്നര ലക്ഷം രൂപയ്ക്കുള്ളില്‍ മാത്രമേ ഒരാള്‍ക്ക് ചെലവ് വരികയുള്ളൂ. ഈ വിലയില്‍ പത്ത് ഗ്രാം സ്വര്‍ണം സ്ത്രീകള്‍ക്ക് ഡ്യൂട്ടിയില്ലാതെ കൊണ്ടുവരാം. 10 ഗ്രാം സ്വര്‍ണം നികുതിയില്ലാതെ തന്നെ കൊണ്ടുവരാന്‍ ഈ അവസരം പ്രയോജനപ്പെടുത്താം.

10 ഗ്രാമിന് 1 ലക്ഷം രൂപയാണ് വിലയെങ്കില്‍ 6,000 രൂപയാണ് കസ്റ്റംസ് ഡ്യൂട്ടി. 3,000 രൂപയാണ് ജിഎസ്ടി (3 ശതമാനം), ഇവ രണ്ടും ചേര്‍ക്കുന്നതോടെ 9,000 രൂപ നിങ്ങള്‍ അധികം നല്‍കണം. ഇത്തരത്തിലാണ് കണക്കുകളെങ്കില്‍ ഇന്ത്യയിലേക്ക് സ്വര്‍ണം കൊണ്ടുവരുന്നതിന് 1,09,000 രൂപയാണ് ചെലവ് വരുന്നത്.