AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Hindustan Unilever: ഹോർലിക്സ് മുതൽ ബ്രൂ കോഫി വരെ; നിത്യോപയോ​ഗ സാധനങ്ങളുടെ വില കുറച്ച് ഹിന്ദുസ്ഥാൻ യൂണിലിവർ

Hindustan Unilever Reduces Daily Necessities Price: പുതുക്കിയ വിലയിലുള്ള ഉത്പന്നങ്ങൾ രാജ്യത്തുടനീളമുള്ള ഔട്ട്ലെറ്റുകളിൽ ഇതോടെ ലഭ്യമാകും. വ്യക്തിഗത പരിചരണ ഉൽപ്പന്നങ്ങളുടെയും ഭക്ഷ്യോത്പന്നങ്ങളുടെയും നികുതി നിരക്ക് 18% ൽ നിന്ന് 5% ആയി കുറച്ച ജിഎസ്ടി കൗൺസിലിൻ്റെ തീരുമാനത്തിന് പിന്നാലെയാണ് നീക്കം.

Hindustan Unilever: ഹോർലിക്സ് മുതൽ ബ്രൂ കോഫി വരെ; നിത്യോപയോ​ഗ സാധനങ്ങളുടെ വില കുറച്ച് ഹിന്ദുസ്ഥാൻ യൂണിലിവർ
പ്രതീകാത്മക ചിത്രംImage Credit source: Social Media
neethu-vijayan
Neethu Vijayan | Published: 15 Sep 2025 09:26 AM

നിത്യോപയോ​ഗ സാധനങ്ങളുടെ വില കുറച്ച് ഹിന്ദുസ്ഥാൻ യൂണിലിവർ (Hindustan Unilever). ജിഎസ്ടി പരിഷ്കാരങ്ങൾ നിലവിൽ വന്നതിന് പിന്നാലെയാണ് ഉത്പന്നങ്ങൾക്ക് പ്രമുഖ ഉപഭോക്തൃ ഉത്പന്ന കമ്പനികളിലൊന്നായ ഹിന്ദുസ്ഥാൻ യൂണിലിവർ ലിമിറ്റഡ് വില കുറച്ചിരിക്കുന്നത്. പുതുക്കിയ വില സെപ്റ്റംബർ 22 മുതൽ പ്രാബല്യത്തിൽ വരും.

ഡവ് ഷാംപൂ, ലൈഫ്ബോയ്, ലക്സ് സോപ്പുകൾ, ക്ലിനിക് പ്ലസ്, സൺസിൽക്ക് ഷാംപൂ, ഹോർലിക്സ്, ബൂസ്റ്റ്, കിസാൻ ജാം, കിസാൻ കെച്ചപ്പ്, ബ്രൂ കോഫി, നോർ സൂപ്പ്, ഹെൽമാൻസ് മയോണൈസ്, ക്ലോസപ്പ് ടൂത്ത് പേസ്റ്റ്, ലാക്മെ കോംപാക്റ്റ് പൗഡർ തുടങ്ങി നിരവധി ഉൽപ്പന്നങ്ങൾക്കാണ് വില കുറച്ചിരിക്കുന്നത്. പുതുക്കിയ വിലയിലുള്ള ഉത്പന്നങ്ങൾ രാജ്യത്തുടനീളമുള്ള ഔട്ട്ലെറ്റുകളിൽ ഇതോടെ ലഭ്യമാകും.

വ്യക്തിഗത പരിചരണ ഉൽപ്പന്നങ്ങളുടെയും ഭക്ഷ്യോത്പന്നങ്ങളുടെയും നികുതി നിരക്ക് 18% ൽ നിന്ന് 5% ആയി കുറച്ച ജിഎസ്ടി കൗൺസിലിൻ്റെ തീരുമാനത്തിന് പിന്നാലെയാണ് നീക്കം.

വിലകുറച്ച ഉൽപ്പന്നങ്ങളുടെ പൂർണ്ണ പട്ടിക

  • ഡവ് ഷാംപൂ (340 മില്ലി); 490 രൂപയിൽ നിന്ന് 435 രൂപയായി കുറച്ചു
  • ക്ലിനിക് പ്ലസ് സ്ട്രോങ് ആൻഡ് ലോങ് ഷാംപൂ (355 മില്ലി): 393 രൂപയിൽ നിന്ന് 340 രൂപയായി കുറച്ചു
  • സൺസിൽക്ക് ബ്ലാക്ക് ഷൈൻ ഷാംപൂ (350 മില്ലി): 430 രൂപയിൽ നിന്ന് 370 രൂപയായി കുറച്ചു
  • ഡവ് സെറം ബാറിന് (75 ഗ്രാം) ): 45 രൂപയിൽ നിന്ന് 40 രൂപയായി കുറച്ചു
  • ലക്സ് റേഡിയന്റ് ഗ്ലോ സോപ്പ് (75 ഗ്രാം x 4): 96 രൂപയിൽ നിന്ന് 85 രൂപയായി കുറച്ചു
  • ലൈഫ്ബോയ് സോപ്പിന് (75 ഗ്രാം x 4): 68 രൂപയിൽ നിന്ന് 60 രൂപയായി കുറച്ചു
  • 200 ഗ്രാം ഹോർലിക്സ് : 130 രൂപയിൽ നിന്ന് 110 രൂപയായി കുറച്ചു
  • ഹോർലിക്സ് വുമൺ പ്ലസ് (400 ഗ്രാം) : 320 രൂപയിൽ നിന്ന് 284 രൂപയായി കുറച്ചു
  • ബൂസ്റ്റിന് (200 ഗ്രാം) : 124 രൂപയിൽ നിന്ന് 110 രൂപയായി കുറച്ചു
  • കിസാൻ ജാം (200 ഗ്രാം): 90 രൂപയിൽ നിന്ന് 80 രൂപയായി കുറച്ചു
  • കിസാൻ കെച്ചപ്പ് (850 ഗ്രാം): 100 രൂപയിൽ നിന്ന് 93 രൂപയായി കുറച്ചു
  • നോർ തക്കാളി സൂപ്പ് (67 ഗ്രാം): 65 രൂപയിൽ നിന്ന് 55 രൂപയായി കുറച്ചു
  • ഹെൽമാൻസ് റിയൽ മയോണൈസ് (250 ഗ്രാം) : 99 രൂപയിൽ നിന്ന് 90 രൂപയായി കുറച്ചു
  • 75 ഗ്രാം ബ്രൂ കോഫി: 300 രൂപയിൽ നിന്ന് 270 കുറച്ചു
  • ക്ലോസപ്പ് ടൂത്ത് പേസ്റ്റിന് (150 ഗ്രാം): 145 രൂപയിൽ നിന്ന് 129 രൂപയായി കുറച്ചു
  • ലാക്‌മെ കോംപാക്റ്റ് പൗഡർ (9 ഗ്രാം): 675 രൂപയിൽ നിന്ന് 599 രൂപയായി കുറച്ചു