AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala Gold Rate: പൊന്നിനെ മറന്നേക്ക്, റെക്കോർഡുകൾ തകർത്ത് സ്വർണം; 86,000-ഉം കടന്നു

Kerala Gold Rate Today: ഡോളറിന്റെ മൂല്യത്തിലെ കയറ്റിറക്കങ്ങള്‍ രാജ്യാന്തര വിപണിയില്‍ പ്രകടമാകും. ഇത് സ്വാഭാവികമായും ഇന്ത്യന്‍ വിപണിയിലും പ്രതിഫലിക്കും.

Kerala Gold Rate: പൊന്നിനെ മറന്നേക്ക്, റെക്കോർഡുകൾ തകർത്ത് സ്വർണം; 86,000-ഉം കടന്നു
Gold Image Credit source: PTI
Nithya Vinu
Nithya Vinu | Updated On: 30 Sep 2025 | 10:25 AM

റെക്കോർഡുകൾ തകർത്ത് സംസ്ഥാനത്തെ സ്വർണവില. കഴിഞ്ഞ ദിവസം രണ്ട് തവണയാണ് സ്വർണവിലയിൽ മാറ്റം ഉണ്ടായത്. വൈകുന്നേരം ഒരു പവന് 85720 രൂപയായിരുന്ന സ്ഥാനത്ത് ഇന്ന്, ഒറ്റയടിക്ക് 1,040 രൂപയാണ് കൂടിയത്. ഇതോടെ കേരളത്തിൽ ഒരു പവൻ സ്വർണവില 86,760 രൂപയായി. അഞ്ച് ശതമാനം പണിക്കൂലിയും മൂന്ന് ശതമാനം ജിഎസ്ടിയും ഹാള്‍മാര്‍ക്കിങ് ചാര്‍ജും കൂടി ചേരുമ്പോൾ വില ഒരു ലക്ഷത്തോളം അടുക്കും. ഒരു ​ഗ്രാമിന് 10,845 രൂപയാണ് നൽകേണ്ടത്.

സ്വര്‍ണവില ഇനിയും കൂടുമോ ?

നിലവിലെ ഭൗമ രാഷ്ട്രീയ-സാമ്പത്തിക കാലാവസ്ഥ നോക്കുമ്പോൾ സ്വർണ വില ഉയരാനാണ് സാധ്യത. ആഗോള സ്വര്‍ണ വിപണിയില്‍ ചൊവ്വാഴ്ച ഔണ്‍സിന് 3,783 ഡോളറാണ്. ഡോളറിന്റെ മൂല്യത്തിലെ കയറ്റിറക്കങ്ങള്‍ രാജ്യാന്തര വിപണിയില്‍ പ്രകടമാകും. ഇത് സ്വാഭാവികമായും ഇന്ത്യന്‍ വിപണിയിലും പ്രതിഫലിക്കും.

ഉത്സവ സീസണിലെ ഡിമാൻഡ്, യുഎസ് പണപ്പെരുപ്പം, യുഎസ് പലിശ നിരക്കുകള്‍, രാജ്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍, രാജ്യാന്തര നയങ്ങള്‍, വന്‍കിട രാജ്യങ്ങളുടെ സാമ്പത്തിക നയങ്ങള്‍, ഓഹരി വിപണിയിലെ ഏറ്റക്കുറച്ചിലുകള്‍, ക്രൂഡ് ഓയില്‍ വിലയില്‍ അടിക്കടിയുണ്ടാകുന്ന കയറ്റിറക്കങ്ങള്‍, രൂപയുടെ മൂല്യത്തിലെ അസ്ഥിരത, ലോക നേതാക്കളുടെ പ്രഖ്യാപനങ്ങള്‍ തുടങ്ങിയവയെല്ലാം സ്വർണ വിലയെ സ്വാധീനിക്കും.

സെപ്റ്റംബർ മാസത്തെ സ്വർണ വില (പവനിൽ)

സെപ്റ്റംബർ 01: 77,640

സെപ്റ്റംബർ 02: 77,800

സെപ്റ്റംബർ 03: 78,440

സെപ്റ്റംബർ 04: 78,360

സെപ്റ്റംബർ 05: 78,920

സെപ്റ്റംബർ 06: 79,560

സെപ്റ്റംബർ 07: 79,560

സെപ്റ്റംബർ 08: 79,480 (രാവിലെ)

സെപ്റ്റംബർ 08: 79,880 (വൈകുന്നേരം)

സെപ്റ്റംബർ 09: 80,880

സെപ്റ്റംബർ 10: 81,040

സെപ്റ്റംബർ 11: 81,040

സെപ്റ്റംബർ 12: 81,600

സെപ്റ്റംബർ 13: 81,520

സെപ്റ്റംബർ 14: 81,520

സെപ്റ്റംബർ 15: 81,440

സെപ്റ്റംബർ 16: 82,080

സെപ്റ്റംബർ 17: 81,920

സെപ്റ്റംബർ 18: 81,520

സെപ്റ്റംബർ 19: 81,640

സെപ്റ്റംബർ 20: 82,240

സെപ്റ്റംബർ 21: 82,240

സെപ്റ്റംബർ 22: 82,560 (രാവിലെ)

സെപ്റ്റംബർ 22: 82,920 (വൈകുന്നേരം)

സെപ്റ്റംബർ 23: 83,840 (രാവിലെ)

സെപ്റ്റംബർ 23: 84,840 (വൈകുന്നേരം)

സെപ്റ്റംബർ 24: 84,600

സെപ്റ്റംബർ 25: 83,920

സെപ്റ്റംബർ 26: 84,240

സെപ്റ്റംബർ 27: 84,680

സെപ്റ്റംബർ 28: 84680

സെപ്റ്റംബർ 29: 85360 (രാവിലെ)

സെപ്റ്റംബർ 29: 85720 (വൈകുന്നേരം)

സെപ്റ്റംബർ 30: 86,760