Kerala Gold Rate: സ്വ‍‍ർണം വാങ്ങാൻ സമയമായി ദാസാ… വില എപ്പോഴേ താണു

പശ്ചിമേഷ്യയിൽ യുദ്ധം ആരംഭിച്ചതോടെ സ്വർണവില റെക്കോർഡ് കുതിപ്പ് നടത്തുമെന്നായിരുന്നു പ്രവചനങ്ങൾ. എന്നാൽ തുടർച്ചയായ നാലാം ​ദിവസവും വില താഴുകയാണ്.

Kerala Gold Rate: സ്വ‍‍ർണം വാങ്ങാൻ സമയമായി ദാസാ... വില എപ്പോഴേ താണു

പ്രതീകാത്മക ചിത്രം

Updated On: 

06 Mar 2026 | 04:53 PM

തിരുവനന്തപുരം: യുദ്ധഭീതിയിലും സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്. ഇന്ന് രണ്ട് തവണയാണ് വിലയിൽ മാറ്റം രേഖപ്പെടുത്തിയത്. രാവിലെ പവന് 118880 രൂപ നിരക്കിലായിരുന്നു വ്യാപാരം. എന്നാൽ ഉച്ച കഴിഞ്ഞതോടെ വിലയിൽ 720 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,18,160 രൂപയായി താഴ്ന്നു. ​ഗ്രാമിന് 14,770 രൂപയാണ് നൽകേണ്ടത്.

ആ​ഗോളവിപണിയിൽ സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തിയതാണ് കേരളത്തിലും വില കുറയാൻ കാരണമായത്. യുഎസ് ഡോളറിന്റെ കരുത്തും പണപ്പെരുപ്പം ദീർഘകാലം ഉയർന്ന നിലയിൽ തുടരുമെന്ന ആശങ്കകളുമാണ് നിലവിൽ സ്വർണവില കുറയുന്നതിന്റെ പ്രധാനകാരണം. ഈ ട്രെന്റ്ഡ് തുടരുകയാണെങ്കിൽ അധികം വൈകാതെ തന്നെ സ്വർണവില ഒരു ലക്ഷത്തിനും താഴെയെത്തും.

ALSO READ: എന്നാലും ഇതെന്ത് പറ്റി? സ്വര്‍ണം ആളൊരു മാന്യനാണ്, ഇങ്ങനെ വില കുറയ്ക്കാമോ?

പശ്ചിമേഷ്യയിൽ യുദ്ധം ആരംഭിച്ചതോടെ സ്വർണവില റെക്കോർഡ് കുതിപ്പ് നടത്തുമെന്നായിരുന്നു പ്രവചനങ്ങൾ. എന്നാൽ തുടർച്ചയായ നാലാം ​ദിവസവും വില താഴുകയാണ്. യുദ്ധത്തിന് പിന്നാലെ മാർച്ച് ഒന്നിന് വില ഉയർന്നു. 1,26,920 രൂപയായിരുന്നു രേഖപ്പെടുത്തിയത്. ഇതോടെ സാധാരണക്കാരുടെയും ആഭരണപ്രേമികളുടെയും പ്രതീക്ഷകളും അസ്തമിച്ചു. വരുംദിവസങ്ങളിലും ഇതേ കുതിപ്പ് തുടരുമെന്നായിരുന്നു പ്രവചനം.

എന്നാൽ വമ്പൻ ട്വിസ്റ്റാണ് സ്വർണവിലയിൽ സംഭവിച്ചത്. പ്രവചനങ്ങളെ കാറ്റിൽ പറത്തി വില താഴ്ന്നു. പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ എണ്ണവില കുത്തനെ ഉയർത്തിയത് പണപ്പെരുപ്പം വഷളാകുമെന്ന ഭയം സൃഷ്ടിച്ചു. ഇതോടെ യുഎസ് ഫെഡറൽ റിസർവ് പലിശനിരക്ക് കുറക്കുമെന്ന സാധ്യതകൾക്കും മങ്ങലേൽപ്പിക്കുകയും നിക്ഷേപകർ സ്വർണത്തെ കൈവിടുകയും ചെയ്തു. ഇതാണ് സ്വർണവിലയ്ക്ക് തിരിച്ചടിയായത്.

Loading...
Unable to load recommendations.
Follow Us
165 കിലോമീറ്റർ റേഞ്ചുള്ള വിഡ V2 Pro
കത്തിയുടെ മൂർച്ച കൂട്ടാൻ എളുപ്പ വഴികളിതാ
വെണ്ടയ്ക്ക അരിയുമ്പോൾ കയ്യിൽ ഒട്ടിപ്പിടിക്കില്ല! സൂത്രപ്പണി ഇതാ
ട്രെയിനിൽ അവസാന നിമിഷം കൺഫോം ടിക്കറ്റ് ഉറപ്പാക്കാൻ ഇതാ ഒരു വഴി!
അമിത് ഷാ കൊല്ലത്ത് എത്തിയപ്പോൾ
യുപി സ്കൂളാക്കണം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ട് കുട്ടികൾ
റെയിൽവേ ഗേറ്റിൽ കുടുങ്ങിയ ജിംനി
നെയ്യുമായി പോയ ലോറി മറിഞ്ഞു, ഒടുവിൽ