Kerala Gold Rate: പൊന്ന് വാങ്ങാന്‍ പോകല്ലേ, ആളാകെ മാറി; ഇന്നത്തെ സ്വര്‍ണവില
One Pavan Gold Rate on July 21 Tuesday: യുഎസ് ഉപഭോക്തൃ പണപ്പെരുപ്പം, ഉത്പാദക പണപ്പെരുപ്പം, ചില്ലറ വില്‍പന എന്നിവയിലെ സമീപകാല വിവരങ്ങള്‍ അടിസ്ഥാന സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ മിതമാകുന്നതായി ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ എണ്ണവിലയിലെ സ്ഥിരമായ ശക്തി, പണപ്പെരുപ്പം ഉയര്‍ന്ന് നിലനില്‍ക്കുന്നതിന് കാരണമാകും. ഇത് ഉയര്‍ന്ന പലിശ നിരക്ക് പ്രതീക്ഷകളെ ശക്തിപ്പെടുത്തുമെന്നും നിക്ഷേപര്‍ വിശ്വസിക്കുന്നു.

ഇന്നത്തെ സ്വര്‍ണവില
കേരളത്തില്‍ സ്വര്‍ണവിലയില്‍ വര്‍ധനവ്, ആഭരണങ്ങള്‍ വാങ്ങിക്കാന്‍ ഉടനൊന്നും പോകേണ്ടാ. കഴിഞ്ഞ ദിവസം ഉണ്ടായിരുന്ന 1,05,200 രൂപയില്‍ നിന്ന് 1,05,760 രൂപയിലേക്കാണ് ഇന്ന് ഒരു പവന് വില വര്‍ധിച്ചിരിക്കുന്നത്. 560 രൂപയുടെ വര്‍ധനവാണ് ഇന്ന് സംഭവിച്ചത്. 70 രൂപയാണ് ഒരു ഗ്രാമിന് വില കൂടിയത്, ഇതോടെ 13,150 രൂപയില്‍ നിന്നും വില 13,220 രൂപയിലേക്കെത്തി. രാജ്യാന്തര വിപണിയില്‍ സംഭവിച്ച വില വര്‍ധനവിന്റെ ചുവടുപിടിച്ചാണ് കേരളത്തിലും സ്വര്‍ണവില കൂടിയത്. യുദ്ധം കാരണം സ്വര്‍ണവില ഒരു ലക്ഷം രൂപയില്‍ താഴേക്ക് പോകുമെന്ന് പ്രതീക്ഷിച്ചിരുന്നവര്‍ക്ക് തിരിച്ചടി സമ്മാനിച്ചാണ് നിലവിലെ വില വര്‍ധനവ്. നിരക്കില്‍ വരും ദിവസങ്ങളിലും മാറ്റം സംഭവിക്കാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകളും വിപണിയില്‍ നിന്നെത്തുന്നു.
പ്രതീക്ഷകളെല്ലാം വിഫലം സ്വര്‍ണം കുതിക്കുന്നു
സ്വര്‍ണവില കുറയുമെന്ന് പ്രതീക്ഷ ദിവസങ്ങളിലൊന്നായിരുന്നു ജൂലൈ 20. എന്നാല്‍ പ്രതീക്ഷകളെല്ലാം വിഫലമാക്കി, സ്വര്‍ണം വീണ്ടും മേലോട്ടുയര്‍ന്നു. പശ്ചിമേഷ്യന്‍ യുദ്ധത്തിന് കുറവൊന്നുമില്ലെങ്കിലും രാജ്യാന്തര വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് വില വര്‍ധിക്കുകയാണ്. ഇന്നും സ്വര്‍ണ വിപണി ഉണര്‍വില്‍ തന്നെ. 4,023 ഡോളറാണ് സ്വര്‍ണം ഔണ്‍സിന് ഇന്നത്തെ നിരക്ക്.
യുദ്ധം ശമനമില്ലാതെ തുടരുന്നതിനാല്‍ ക്രൂഡ് ഓയില്‍ വിലയില്‍ ഇനിയും വര്‍ധനവ് സംഭവിക്കാനിടയുണ്ടെന്നാണ് പറയപ്പെടുന്നത്. ഇത് സ്വര്‍ണത്തിന്റെ വില കുറയുന്നതിന് കാരണമാകുമെന്നും വിദഗ്ധര്‍. എന്നാല്‍ യുഎസില്‍ പണപ്പെര്രും നിയന്ത്രണപരിധിയായ രണ്ട് ശതമാനത്തിന് മുകളിലേക്ക് ഉയര്‍ന്നത് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് അടിസ്ഥാന പലിശ നിരക്ക് ഉയര്‍ത്തുമെന്ന പ്രതീക്ഷകള്‍ വര്‍ധിപ്പിക്കുന്നു. പലിശ നിരക്കില്‍ വര്‍ധനവുണ്ടായാല്‍ അത് സ്വര്‍ണവില കുറയുന്നതിന് കാരണമാകും.
വലിയ സമ്മര്‍ദത്തിലൂടെയാണ് നിലവില്‍ സ്വര്‍ണം കടന്നുപോകുന്നത്. 4,000 ഡോളറിലേക്ക് താഴ്ന്നിരുന്ന സ്വര്‍ണം വീണ്ടും തിരിച്ചുകയറി. യുഎസ്-ഇറാന്‍ സംഘര്‍ഷങ്ങള്‍ പണപ്പെരുപ്പത്തിലും ഫെഡറല്‍ റിസര്‍വിന്റെ നയങ്ങളിലും ചെലുത്തുന്ന സ്വാധീനം വിപണികള്‍ വിലയിരുത്തുകയാണ്. ഹോര്‍മുസ് കടലിടുക്കുമായി ബന്ധപ്പെട്ട് വര്‍ധിച്ചുവരുന്ന അനിശ്ചിതത്വത്തിനോടൊപ്പം, പശ്ചിമേഷ്യന്‍ എണ്ണ അടിസ്ഥാന സൗകര്യങ്ങള്‍ക്കും വാണിജ്യ കപ്പലുകള്‍ക്കും നേരെയുള്ള ആക്രമണങ്ങളും അസംസ്‌കൃത എണ്ണ വില ഉയരുന്നതിന് കാരണമായിട്ടുണ്ട്.
Also Read: Kerala Gold Rate: ട്രാക്ക് മാറ്റി പൊന്ന്, എങ്കിലും വാങ്ങാം; ജൂലൈ 20 ലെ സ്വര്‍ണവില
യുഎസ് ഉപഭോക്തൃ പണപ്പെരുപ്പം, ഉത്പാദക പണപ്പെരുപ്പം, ചില്ലറ വില്‍പന എന്നിവയിലെ സമീപകാല വിവരങ്ങള്‍ അടിസ്ഥാന സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ മിതമാകുന്നതായി ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ എണ്ണവിലയിലെ സ്ഥിരമായ ശക്തി, പണപ്പെരുപ്പം ഉയര്‍ന്ന് നിലനില്‍ക്കുന്നതിന് കാരണമാകും. ഇത് ഉയര്‍ന്ന പലിശ നിരക്ക് പ്രതീക്ഷകളെ ശക്തിപ്പെടുത്തുമെന്നും നിക്ഷേപര്‍ വിശ്വസിക്കുന്നു.
English Summary
Kerala has announced the latest gold rates for Tuesday, July 21. Those planning to buy jewellery can check today’s updated prices before making a purchase. The revised rates cover both 22-carat and 24-carat gold. Making charges and GST will be added separately to the final jewellery cost.