Gold Rate Today: ആശ്വസിക്കാനായില്ല! സ്വർണവിലയിൽ നേരിയ ഇടിവ്; ഇന്നത്തെ നിരക്ക് ഇതാ
Kerala Gold Rate Today July 29 2025: തുടർച്ചയായി മൂന്ന് ദിവസം മാറ്റമില്ലാതെ തുടർന്ന സ്വർണ നിരക്കിലാണ് ഇന്ന് ചെറിയ ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ന് ഒരു പവന് 80 രൂപയാണ് കുറഞ്ഞത്.
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവ്. തുടർച്ചയായി മൂന്ന് ദിവസം മാറ്റമില്ലാതെ തുടർന്ന സ്വർണ നിരക്കിലാണ് ഇന്ന് ചെറിയ ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ന് ഒരു പവന് 80 രൂപയാണ് കുറഞ്ഞത്. ഗ്രാമിന് 10 രൂപയും കുറഞ്ഞു. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 73,200 രൂപയും, ഒരു ഗ്രാമിന് 9150 രൂപയുമായി.
ജൂലൈ മാസം ആരംഭിക്കുമ്പോൾ ഒരു പവൻ സ്വർണത്തിന് 72,160 രൂപയായിരുന്നു വില. അടുത്ത ദിവസങ്ങളിൽ നിരക്കിൽ ചെറിയ വർധനവ് ഉണ്ടായെങ്കിലും 72,000 കടന്നിരുന്നില്ല. തുടർന്ന്, ജൂലൈ ഒമ്പതിനാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കായ 72,160 രൂപ രേഖപ്പെടുത്തിയത്. പിന്നീട് ജൂലൈ 12ന് സ്വർണവില വീണ്ടും 73,000 കടന്നു. അന്ന് ഒരു പവൻ സ്വർണത്തിന്റെ വില 73,120 രൂപയായിരുന്നു.
അതിന് ശേഷം ജൂലൈ 16ഓടെയാണ് സ്വർണ വില വീണ്ടും 72,000ത്തിലേക്ക് താഴന്നത്. അടുത്ത മൂന്ന് ദിവസവും ഒരു പവന് 72,800 രൂപ എന്ന നിരക്കിൽ തന്നെ വ്യാപാരം നടന്നു. ശേഷം ജൂലൈ 18ന് ഉച്ച കഴിഞ്ഞ് വീണ്ടും സ്വർണവില 73,200 രൂപയിലെത്തി. എന്നാൽ, ആഭരണ പ്രേമികളെ ആശങ്കയിലാഴ്ത്തി കൊണ്ട് റെക്കോർഡ് വിലയിൽ സ്വർണം എത്തിയത് ജൂലൈ 23നാണ്.
ALSO READ: ബോണസ് മാത്രമല്ല, സർക്കാർ ജീവനക്കാർക്ക് ഓണം അടിച്ചുപൊളിക്കാൻ ഡിഎ ഉയർത്തും
അന്ന് ഒരു പവൻ സ്വർണത്തിന്റെ വില 75,040 രൂപയായിരുന്നു. എങ്കിലും അടുത്ത ദിവസം മുതൽ വീണ്ടും സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തി തുടങ്ങി. ജൂലൈ 26 മുതൽ 73,280 രൂപയിൽ തന്നെ തുടരുകയാണ് സ്വർണവില.