Aadhaar Card Update: പേര്, വിലാസം, ഫോൺ നമ്പർ… ആധാറിലെ വിവരങ്ങളെല്ലാം മാറ്റാം; അതും സൗജന്യമായി
How To Update Aadhar Card For Free: വിവരങ്ങൾ എല്ലാം തന്നെ നിങ്ങൾക്ക് സൗജന്യമായി തിരുത്താം എന്നതാണ് പ്രത്യേകത. 2025 നവംബർ മുതലാണ് ഈ സേവനം ലഭിച്ച് തുടങ്ങുന്നത്. പേപ്പർ വർക്കുകൾ കുറയ്ക്കാനും സമയം ലാഭിക്കാനും സാധിയ്ക്കുന്നതിലൂടെ കൂടുതൽ ഉപയോക്തൃ സൗഹൃദമാകുകയാണ് ലക്ഷ്യം.
നമ്മുടെ ജീവിതത്തിലെ സുപ്രധാന രേഖയായി ആധാർ മാറി കഴിഞ്ഞു. ആ ആധാർ കാർഡിലെ വിവരങ്ങൾ എഡിറ്റ് ചെയ്യുന്നത് ഇനി വളരെ എളുപ്പമാണ്. അക്ഷയ കേന്ദ്രങ്ങളിലോ മറ്റുമൊന്നും പോകാതെ തന്നെ ആധാറിലെ വിവരങ്ങൾ തിരുത്തുന്നതിന് യൂനീക് ഐഡൻ്റിഫിക്കേഷൻ ഇന്ത്യ ലളിതമായ പ്രക്രിയ അവതരിപ്പിക്കുന്നു.
വിവരങ്ങൾ എല്ലാം തന്നെ നിങ്ങൾക്ക് സൗജന്യമായി തിരുത്താം എന്നതാണ് പ്രത്യേകത. 2025 നവംബർ മുതലാണ് ഈ സേവനം ലഭിച്ച് തുടങ്ങുന്നത്. പേപ്പർ വർക്കുകൾ കുറയ്ക്കാനും സമയം ലാഭിക്കാനും സാധിയ്ക്കുന്നതിലൂടെ കൂടുതൽ ഉപയോക്തൃ സൗഹൃദമാകുകയാണ് ലക്ഷ്യം.
നിങ്ങളുടെ ഐഡന്റിറ്റി പരിശോധിക്കാൻ യുഐഡിഎഐ നിലവിലുള്ള സർക്കാർ രേഖകളായ പാൻ, പാസ്‌പോർട്ട്, റേഷൻ കാർഡ് എന്നിവയായിരിക്കും ഉപയോഗിക്കുന്നത്. ഇനി മുതൽ ഒരേ രേഖകൾ ആവർത്തിച്ച് അപ്‌ലോഡ് ചെയ്യേണ്ടതായും വരില്ല.




വൈദ്യുതി ബില്ലുകൾ പോലുള്ള യൂട്ടിലിറ്റി ബില്ലുകളും മേൽവിലാസത്തിന്റെ സാധുവായ തെളിവായി സ്വീകരിക്കും. വാടക കരാർ അല്ലെങ്കിൽ പാസ്‌പോർട്ട് പോലുള്ള പരമ്പരാഗത രേഖകൾ നിങ്ങളുടെ കൈവശമില്ലെങ്കിൽ പോലും, നിങ്ങളുടെ പുതിയ വിലാസത്തിലേക്ക് ആധാർ അതിവേഗം മാറാൻ സാധിക്കുന്നു.
ആധാർ കൂടുതൽ ഡിജിറ്റൽ സൗഹൃദമാകുന്നത്തിൻ്റെ ഭാഗമായി ഒരു പുതിയ മൊബൈൽ ആപ്ലിക്കേഷനിലും UIDAI ഉണ്ട്. ഈ ആപ്പ് വഴി ഉപയോക്താക്കൾക്ക് അവരുടെ ആധാറിന്റെ ഡിജിറ്റൽ പതിപ്പ് സൂക്ഷിക്കാം. ക്യൂആർ കോഡ് സഹിതം പൂർണ്ണമായി കൈവശം വെക്കാൻ സാധിക്കുന്നു എന്നതും സുപ്രധാന അപ്ഡേറ്റ് ആണ്. ഇത് ഫിസിക്കൽ ആയി ആധാർ കൊണ്ടുപോകേണ്ടതിന്റെ ബുദ്ധിമുട്ട് കുറയ്ക്കും. സുരക്ഷിതവും മാസ്ക് ചെയ്തതുമായ ഫോർമാറ്റിൽ ആധാർ പങ്കിടാനും സാധിക്കുന്നു.
Also Read: Kerala DA Hike : ബോണസ് മാത്രമല്ല, സർക്കാർ ജീവനക്കാർക്ക് ഓണം അടിച്ചുപൊളിക്കാൻ ഡിഎ ഉയർത്തും
വിലാസം മാത്രമാണ് നിങ്ങൾക്ക് അപ്‌ഡേറ്റ് ചെയ്യാനുള്ളതെങ്കിൽ ഒരു അധിക ബോണസ് കൂടി ലഭിക്കുന്നു. 2026 ജൂൺ 14 വരെ myAadhaar പോർട്ടലിൽ സൗജന്യമായി അപ്‌ഡേറ്റ് ചെയ്യാൻ കഴിയും. OTP പരിശോധന നിർബന്ധമായതിനാൽ, നിങ്ങളുടെ മൊബൈൽ നമ്പറുമായി ആധാർ ലിങ്ക് ചെയ്തിട്ടുണ്ടോ എന്നും ഉറപ്പാക്കാൻ മറക്കരുത്.