AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala Gold Price: എന്തൊരു പോക്കാണ് പൊന്നേ ഇത്! തിരികെ കയറി സ്വര്‍ണ വില; റെക്കോർഡ് നിരക്ക്

Kerala Gold Rate Today March 12: ഇതോടെ ഈ മാസത്തിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് സ്വർണവില എത്തിയിരിക്കുന്നത് കഴിഞ്ഞ ദിവസം കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇടിവ് വന്നതോടെ വരും ദിവസങ്ങളിലും ഈ രീതി തുടര്‍ന്നേക്കുമെന്നായിരുന്നു വിലയിരുത്തല്‍. എന്നാൽ ഇതാണ് ഒറ്റയടിക്ക് കൂടിയത്.

Kerala Gold Price: എന്തൊരു പോക്കാണ് പൊന്നേ ഇത്! തിരികെ കയറി സ്വര്‍ണ വില; റെക്കോർഡ് നിരക്ക്
സ്വര്‍ണവില Image Credit source: PTI
Sarika KP
Sarika KP | Updated On: 12 Mar 2025 | 10:03 AM

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വർധന. ഇന്ന് പവന് 360 രൂപ കൂടി 64,520 രൂപയിലെത്തി. ​ഗ്രാമിന് 25 രൂപയാണ് കൂടിയത്. ഇതോടെ ഇന്ന് ഒരു ​ഗ്രാം സ്വർണത്തിന് 8065 രൂപയായി. ഇതോടെ ഈ മാസത്തിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് സ്വർണവില എത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇടിവ് വന്നതോടെ വരും ദിവസങ്ങളിലും ഈ രീതി തുടര്‍ന്നേക്കുമെന്നായിരുന്നു വിലയിരുത്തല്‍. എന്നാൽ ഇതാണ് ഒറ്റയടിക്ക് കൂടിയത്.

കുതിച്ചുയർന്ന സ്വർണവിലയിൽ കഴിഞ്ഞ ദിവസമാണ് നേരിയ കുറവ് രേഖപ്പെടുത്തിയത്. ഇന്നലെ ഒരു പവന് 64,160 രൂപയായിരുന്നു വിപണി വില. 240 രൂപയാണ് ഇന്നലെ കുറഞ്ഞത്. ഗ്രാമിന് 30 രൂപ കുറഞ്ഞ് 8020 രൂപയായി.

Also Read:ദേ വെറും 250 രൂപ മതി 2.5 കോടി നേടാന്‍; പണം പെറ്റുപെരുകും എസ്‌ഐപിയിലൂടെ

കഴിഞ്ഞ മാസമാണ് സ്വർണവില ആദ്യമായി 64000 കടക്കുന്നത്. ആ മാസം തന്നെയാണ് റെക്കോർഡ് ഉയരത്തിൽ സ്വർണവില എത്തിയത്. പിന്നീട് ഏറ്റക്കുറച്ചിലുകൾ ഉണ്ടായെങ്കിലും 63000ത്തിൽ നിന്ന് സ്വർണവില താഴ്ന്നിട്ടില്ല. എന്നാൽ മാർച്ച് ആരംഭിച്ചത് മുതൽ സ്വർണ വിലയിൽ നേരിയ ഇടിവ് സംഭവിക്കാൻ തുടങ്ങി. മാർച്ച് ഒന്നിന് 63520 രൂപയാണ് രേഖപ്പെടുത്തിയത്. ഇത് മാർച്ച് മൂന്ന് വരെ തുടർന്നു. പിന്നാലെ മാര്‍ച്ച് അഞ്ചിന് വില 64,520 രൂപയിലെത്തിയിരുന്നു. എന്നാൽ മാർച്ച് ആറ് മുതൽ സ്വർണവിലയിൽ ചെറിയ ഇടിവ് സംഭവിച്ചെങ്കിലും 64000ത്തിൽ തന്നെ സ്വർണവില നിൽക്കുകയായിരുന്നു. തുടർന്നാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ എത്തിനിൽക്കുന്നത്. ഇത് സാധാരണക്കാരിൽ ആശങ്ക ഉയർത്തുകയാണ്.