AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Gold Rate Today : സ്വർണവിലയിലെ ചാഞ്ചാട്ടം തുടരുന്നു; ഇന്ന് വില കുറഞ്ഞു

Kerala Gold Rate Today 3rd May 2024 : ഇന്നലെ വില കൂടി 53,000ത്തിലേക്കെത്തിയ സ്വർണവില ഇന്ന് തിരികെ 52,000ത്തിലേക്കെത്തി

Gold Rate Today : സ്വർണവിലയിലെ ചാഞ്ചാട്ടം തുടരുന്നു; ഇന്ന് വില കുറഞ്ഞു
അപ്രതീക്ഷിതമായി സ്വർണവില ഇടിയുമെന്ന ഭീതിയും വാങ്ങിക്കാൻ ആഗ്രഹിക്കുന്നവരിൽ ഉണ്ട്
Jenish Thomas
Jenish Thomas | Updated On: 03 May 2024 | 12:07 PM

Kerala Gold Price Today 03.05.2024 : സംസ്ഥാനത്തെ സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. ഇന്നലെ വില കുത്തനെ ഉയർന്നതിന് പിന്നാലെ ഇന്ന് മെയ് മൂന്നാം തീയതി സ്വർണത്തിൻ്റെ നിരക്കിൽ ഇടവ് രേഖപ്പെടുത്തി. ഏപ്രിൽ മാസത്തിൽ തുടരെ റെക്കോർഡിട്ട് സ്വർണവില മെയ് മാസത്തിലേക്കെത്തിയതോടെ ചാഞ്ചാട്ടത്തിൻ്റെ പാതയിലാണ്. 54,000 കടന്ന സംസ്ഥാനത്തെ സ്വർണനിരക്ക് ഇപ്പോൾ 52,000ത്തിലേക്കെത്തി ചേർന്നിരിക്കുന്നതാണ് സ്വർണം വാങ്ങിക്കാൻ ആഗ്രഹിക്കുന്നവരിലുള്ള ആശ്വാസം.

ഇന്നത്തെ സ്വർണവില

ഇന്ന് മെയ് മൂന്നാം തീയതി ഒരു ഗ്രാം സ്വർണത്തിന് കുറഞ്ഞത് 50 രൂപയാണ്. പവന് ഇടിഞ്ഞത് 400 രൂപയും. ഒരു ഗ്രാം സ്വർണത്തിന് ഇന്ന് രേഖപ്പെടുത്തിയ വില 6,575 രൂപയാണ്. പവന്റെ വില 52,600 രൂപയാണ്.

മെയ് മാസത്തിൽ രേഖപ്പെടുത്തി സ്വർണവില (പവൻ നിരക്കിൽ)

മെയ് 1 – 52,440 രൂപ (800 രൂപ കുറഞ്ഞു, മെയ് മാസത്തിൽ രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ നിരക്ക്)

മെയ് 2 – 53,000 രൂപ (560 രൂപ കൂടി, മെയ് മാസത്തിൽ രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന നിരക്ക്

മെയ് 3 – 52,600 രൂപ (400 രൂപ കുറഞ്ഞു)

*മേൽ പറഞ്ഞ വില ഒരു സൂചകം മാത്രമാണ്. ഈ നിരക്കിനൊപ്പം ജിഎസ്ടി, ടിഡിഎസ് തുടങ്ങിയ മറ്റ് നികുതി ഉൾപ്പെടുത്തിട്ടില്ല. ഈ നികുതികൾക്കൊപ്പം പണിക്കൂലിയും ചേരമ്പോൾ സ്വർണവില മുകളിൽ നൽകിയതിൽ നിന്നും വർധിക്കുന്നതാണ്. കൃത്യമായ സ്വർണവില എത്രയാണെന്ന് അറിയാൻ ജ്യൂവലറി സ്ഥാപനവുമായി ബന്ധപ്പെടേണ്ടതാണ്.

ഇന്നത്തെ വെള്ളി വില

അതേസമയം ഇന്ന് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം വെള്ളിയുടെ ഇന്നത്തെ വില 87 രൂപയാണ്.

Follow Us