Kerala Gold Rate: സ്വർണവില കൈപിടിയിൽ ഒതുങ്ങുമോ? നവംബർ 13-ലെ നിരക്ക്

Kerala Gold Rate Today: സ്വർണവിലയിലെ ചാഞ്ചാട്ടം സാധാരണക്കാരെയും ആഭരണപ്രേമികളെയും ഒരുപോലെ ആശങ്കയിലാഴ്ത്തുന്നുണ്ട്. നവംബർ മാസത്തിൽ വൻ ഇടിവും കുതിപ്പും ഉണ്ടായിട്ടുണ്ട്. ഒന്നാം തീയതി പവന് 1,01,840 രൂപ നിരക്കിലായിരുന്നു വ്യാപാരം. എന്നാൽ നവംബർ 5ന് വില 1,07,080 രൂപയായി വർധിച്ചു. എന്നാൽ, തുടർന്നുള്ള ദിവസങ്ങളിൽ വില താഴുകയായിരുന്നു.

Kerala Gold Rate: സ്വർണവില കൈപിടിയിൽ ഒതുങ്ങുമോ? നവംബർ 13-ലെ നിരക്ക്

പ്രതീകാത്മക ചിത്രം

Updated On: 

13 Nov 2026 | 09:17 AM

സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? സ്വർണവിലയിലെ ചാഞ്ചാട്ടം സാധാരണക്കാരെയും ആഭരണപ്രേമികളെയും ഒരുപോലെ ആശങ്കയിലാഴ്ത്തുന്നുണ്ട്. നവംബർ മാസത്തിൽ വൻ ഇടിവും കുതിപ്പും ഉണ്ടായിട്ടുണ്ട്. ഒന്നാം തീയതി പവന് 1,01,840 രൂപ നിരക്കിലായിരുന്നു വ്യാപാരം. എന്നാൽ നവംബർ 5ന് വില 1,07,080 രൂപയായി വർധിച്ചു. എന്നാൽ, തുടർന്നുള്ള ദിവസങ്ങളിൽ വില താഴുകയായിരുന്നു. ഇന്ന് സ്വർണവില കുതിപ്പിലാണോ, കിതപ്പിലാണോ… പരിശോധിക്കാം…

ഇന്നത്തെ സ്വർണവില

സംസ്ഥാനത്ത്, നിലവിൽ പവന് 1,02,520 രൂപ നിരക്കിലാണ് വ്യാപാരം. ഗ്രാമിന് 12,815 രൂപയാണ് നൽകേണ്ടത്. വിപണി വിലയോടൊപ്പം മൂന്ന് ശതമാനം ജിഎസ്ടി, പണിക്കൂലി, ഹാൾമാർക്കിങ് നിരക്കും ഉപയോക്താക്കൾ നൽകേണ്ടതുണ്ട്. രാജ്യാന്തര വില നൂറ് ഡോളറിലേറെ താഴ്ന്നിട്ടുണ്ട്. ഇത് സ്വർണവില ഒരു ലക്ഷത്തിന് താഴെയെത്താനുള്ള സാധ്യത, തുറന്നിട്ടുണ്ട്. കഴിഞ്ഞ മാർച്ച് 23നാണ് പവൻ ഒരു ലക്ഷത്തിന് താഴെയെത്തിയത്. എന്നാൽ തുടർന്ന് കുതിക്കുകയായിരുന്നു.

യുഎസിൽ പണപ്പെരുപ്പം കൂടിയെന്ന റിപ്പോർട്ടിന് പിന്നാലെ ഇറാനെതിരായുള്ള ട്രംപിന്റെ പ്രസ്താവനയാണ് സ്വർണത്തിന് തിരിച്ചടിയായത്. ഇറാനുമായി ഡീൽ വേണ്ടെന്നും സമാധാന ശ്രമങ്ങളിൽ നിന്ന് പിന്മാറാൻ വൈസ് പ്രസിഡന്‍റിനോട് ട്രംപ് ആവശ്യപ്പെട്ടുവെന്നാണ് വിവരം.

ALSO READ: പൊന്നില്‍ പ്രതീക്ഷയാകാം, വില താഴേക്ക്; നവംബര്‍ 12-ലെ സ്വര്‍ണവില

പലിശ നിരക്ക് കൂട്ടുമോ?

അമേരിക്കൻ പണപ്പെരുപ്പവും സ്വർണവിലയും തമ്മിൽ വളരെ ശക്തവുമായ ബന്ധമുണ്ട്. രാജ്യാന്തര വിപണിയിൽ സ്വർണത്തിന്റെ വില നിശ്ചയിക്കപ്പെടുന്നത് പ്രധാനമായും യുഎസ് സാമ്പത്തിക സൂചകങ്ങളെ അടിസ്ഥാനമാക്കിയാണ്. യുഎസിൽ പണപ്പെരുപ്പം ഉയരുമ്പോൾ അത് നിയന്ത്രിക്കാൻ യുഎസ് കേന്ദ്രബാങ്ക് പലിശനിരക്കുകൾ ഉയർത്തും.

നിലവിൽ പണപ്പെരുപ്പം കൂടിയതിനാൽ പലിശ നിരക്ക് വർദ്ധിക്കാനുള്ള സാധ്യതയേറെയാണ്. പലിശനിരക്ക് കൂടുമ്പോൾ ബാങ്ക് നിക്ഷേപങ്ങൾക്കും ബോണ്ടുകൾക്കും കൂടുതൽ റിട്ടേൺ ലഭിക്കും. ഇത് സ്വർണവില താഴ്ത്തും. കൂടാതെ, രാഷ്ട്രീയ സംഘർഷങ്ങളും ക്രൂഡ് ഓയിൽ വിലയും സ്വർണനിരക്കിൽ നിർണായകമാകും.

പലിശ നിരക്ക് കൂട്ടുമെന്ന വിലയിരുത്തൽ യു.എസ് ഡോളർ സൂചികയെ 103.19 ആക്കി ഉയർത്തിയിട്ടുണ്ട്. രാജ്യാന്തരവില ഔൺസിന് 120 ഡോള‍ർ ഇടിഞ്ഞ് 3872 ഡോളറിലെത്തി. ഇതോടെയാണ് സ്വർണവില ഇടിഞ്ഞത്. പൊന്ന് ലാഭത്തിലായത് സാധാരണക്കാരുടെ പ്രതീക്ഷ ഉയർത്തിയിട്ടുണ്ട്.ഇത് വിപണിയിൽ വിൽപന കൂട്ടും. അതേസമയം, സ്വർണവില ഇടിയുന്നത് നിക്ഷേപമായിക്കണ്ട് പണമിറക്കിയവർക്ക് ഇത് വലിയ ആഘാതമാണ്.

നവംബർ മാസത്തിലെ സ്വർണവില

  1. നവംബർ 1: 1,01,840
  2. നവംബർ 2: 1,02,200
  3. നവംബർ 3: 1,02,400
  4. നവംബർ 4: 1,02,600
  5. നവംബർ 5: 1,07,080
  6. നവംബർ 6: 1,05,120
  7. നവംബർ 6: 1,05,200 (ഉച്ചയ്ക്ക്)
  8. നവംബർ 7: 1,05,280
  9. നവംബർ 8: 1,05,280
  10. നവംബർ 9: 1,06,040
  11. നവംബർ 10: 1,05,680
  12. നവംബർ 10: 1,04,640 (വൈകുന്നേരം)
  13. നവംബർ 11: 1,04,120
  14. നവംബർ 12: 1,02,520
  15. നവംബർ 13:
Loading...
Unable to load recommendations.
Follow Us
അതിരാവിലെ മഞ്ഞൾ വെള്ളം കുടിച്ചാൽ! അറിയാം ​ഗുണങ്ങൾ
ഹോണ്ട ലിവോ, 1 ലക്ഷത്തിൽ താഴെ വിലയുള്ള ബൈക്ക്
കൊളസ്ട്രോൾ കുറയ്ക്കാം, കുടവയർ ഒതുക്കാം; വെള്ള കടലയുടെ അപൂർവ്വ ഗുണങ്ങളിതാ!
ഹൃദയാഘാതത്തിന് മുന്നോടിയായി ശരീരം കാണിക്കുന്ന 8 ലക്ഷണങ്ങൾ!
ട്രെയിൻ പാളം തെറ്റും മുൻപ് സംഭവിച്ചത്
കരടിയെ പിന്തുടർന്ന് കടുവ
നിർത്തിയിട്ടിരുന്ന ലോറി പുറകോട്ടുരുണ്ടു, പിന്നെ നടന്നത്
ലാൻ്റിനിംഗിനിടെ ഹെലികോപ്ടറുകള്‍ കൂട്ടിയിടിച്ചു