8th Pay Commission: ആറാം കമ്മീഷനില്‍ മാരുതി 800, ഏഴാം കമ്മീഷനില്‍ വാഗണ്‍ആര്‍; എട്ടാം കമ്മീഷനില്‍ ജീവനക്കാര്‍ എസ്യുവി വാങ്ങും!
8th Pay Commission Impact From Maruti 800 to SUV How Spending Habits May Change: ഉപഭോഗം വര്‍ധിക്കുന്നത് ജിഎസ്ടി, നേരിട്ടുള്ള നികുതി വരുമാനം എന്നിവ ഉയരാനും സഹായിക്കും. വിപണിയില്‍ ആവശ്യകത കൂടുന്നതോടെ കമ്പനികള്‍ ഉല്‍പ്പാദനം വര്‍ധിപ്പിക്കാനും പുതിയ ഫാക്ടറികളും വില്‍പ്പനശാലകളും ആരംഭിക്കാനും സാധ്യതയുണ്ട്. ഇത് സ്വകാര്യ മേഖലയിലെ പുതിയ തൊഴിലവസരങ്ങള്‍ക്കും വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ.
എട്ടാം ശമ്പള കമ്മീഷന് നടപ്പാകുന്നതോടെ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും വരുമാനത്തില്‍ വര്‍ധനയുണ്ടാകും. ഏകദേശം രണ്ട് കോടി ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കുമെന്നാണ് പ്രതീക്ഷ. പുതുക്കിയ ശമ്പളത്തിന് പുറമെ കുടിശ്ശികയായ തുകയും ഒറ്റത്തവണയായി ലഭിക്കുന്നതോടെ കുടുംബങ്ങളുടെ ചെലവഴിക്കാനുള്ള ശേഷി ഉയരും. ഇത് രാജ്യത്തെ ഉപഭോഗ വിപണിക്കും ഉണര്‍വേകുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍.
ഇത്തവണ കൂടുതല്‍ വിലയുള്ള ഉല്‍പ്പന്നങ്ങളിലേക്ക്
എട്ടാം ശമ്പള കമ്മീഷനിലൂടെ ലഭിക്കുന്ന അധിക വരുമാനം പ്രീമിയം ഉല്‍പ്പന്നങ്ങളുടെ ആവശ്യകത വര്‍ധിപ്പിക്കുമെന്ന് കൊട്ടക് മഹീന്ദ്ര എഎംസിയുടെ മാനേജിങ് ഡയറക്ടര്‍ നിളേഷ് ഷാ അഭിപ്രായപ്പെട്ടു. ആറാം, ഏഴാം ശമ്പള കമ്മീഷനുകളുടെ കാലത്തും വാഹനങ്ങള്‍, യാത്ര, വിനോദസഞ്ചാരം, ഉപഭോക്തൃ ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയ മേഖലകളില്‍ മികച്ച വളര്ച്ചയുണ്ടായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ആറാം ശമ്പള കമ്മീഷനെ മാരുതി 800നോടും ഏഴാം ശമ്പള കമ്മീഷനെ സെന്‍ അല്ലെങ്കില്‍ വാഗണ്ആറിനോടും ഉപമിച്ച അദ്ദേഹം, എട്ടാം ശമ്പള കമ്മീഷന് എസ്യുവിക്ക് സമാനമായ മാറ്റം കൊണ്ടുവരുമെന്നാണ് വിലയിരുത്തിയത്. അതായത് ഇത്തവണ ജീവനക്കാര്‍ കൂടുതല്‍ വിലയുള്ള ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ താല്പര്യം കാണിച്ചേക്കാം.
പ്രീമിയം ഉല്‍പ്പന്നങ്ങള്‍, ബാങ്കിങ് മേഖലകള്‍ എന്നിവയാണ് ഇടക്കാല നിക്ഷേപത്തിന് സാധ്യതയുള്ള മേഖലകളായി അദ്ദേഹം ചൂണ്ടിക്കാട്ടിയത്. ആധുനിക ഉല്‍പ്പാദന മേഖലയ്ക്ക് ദീര്‍ഘകാല വളര്‍ച്ചാ സാധ്യതയുണ്ടെന്നും വിലയിരുത്തുന്നു.
വാഹനങ്ങള്‍ക്കും ഇലക്ട്രോണിക്സ് മേഖലയ്ക്കും നേട്ടം
ജെഫറീസും എട്ടാം ശമ്പള കമ്മീഷന് രാജ്യത്തെ ഉപഭോഗം വര്‍ധിപ്പിക്കുമെന്ന് വിലയിരുത്തുന്നു. ശമ്പളവര്‍ധനയും കുടിശ്ശിക തുകയും ലഭിക്കുന്നതോടെ കുടുംബങ്ങളുടെ വാങ്ങല്‍ശേഷി ഉയരും. ഇതിന്റെ ഗുണം വാഹനങ്ങള്‍, നിത്യോപയോഗ സാധനങ്ങള്‍, ഇലക്ട്രോണിക്സ്, റീട്ടെയില്‍ തുടങ്ങിയ മേഖലകള്‍ക്ക് ലഭിക്കാം.
ഉപഭോഗം വര്‍ധിക്കുന്നത് ജിഎസ്ടി, നേരിട്ടുള്ള നികുതി വരുമാനം എന്നിവ ഉയരാനും സഹായിക്കും. വിപണിയില്‍ ആവശ്യകത കൂടുന്നതോടെ കമ്പനികള്‍ ഉല്‍പ്പാദനം വര്‍ധിപ്പിക്കാനും പുതിയ ഫാക്ടറികളും വില്‍പ്പനശാലകളും ആരംഭിക്കാനും സാധ്യതയുണ്ട്. ഇത് സ്വകാര്യ മേഖലയിലെ പുതിയ തൊഴിലവസരങ്ങള്‍ക്കും വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ.
English Summary
The 8th Pay Commission salary hike and arrears are expected to boost the purchasing power of around 2 crore government employees and pensioners. Experts believe increased spending could drive demand for premium cars, automobiles, electronics and other consumer goods, benefiting several sectors of the Indian economy.