Kerala Gold Rate: സ്വർണവിലയിൽ പ്രതീക്ഷ വേണ്ട! ഇന്നത്തെ നിരക്ക്
Kerala Gold Rate Today: വിപണി വിലയോടൊപ്പം മൂന്ന് ശതമാനം ജിഎസ്ടിയും പണിക്കൂലിയും ഹാൾമാർക്കിങ് ചാർജും നൽകണം. രാജ്യാന്തര വിപണിയിലെ മാറ്റങ്ങൾക്കനുസരിച്ചാണ് കേരളത്തിലെ സ്വർണവിലയും മാറിമറിയുന്നത്. ഫെഡിന്റെ പണനയത്തിന് പിന്നാലെ ഇന്നലെ സ്വർണവില ബ്രേക്കിട്ടിരുന്നു. ഒക്ടോബർ 28ലെ നിരക്കിലായിരുന്നു കഴിഞ്ഞ ദിവസവും വ്യാപാരം.
വിവാഹം, നൂലുകെട്ട്, പിറന്നാൾ…. ഇത്തരത്തിൽ ആഘോഷങ്ങളെന്തായാലും സ്വർണാഭരണങ്ങൾക്ക് മലയാളികൾക്കിടയിൽ പ്രത്യേക സ്ഥാനമുണ്ട്. ആഭരണം എന്നതിലുപരി വലിയൊരു നിക്ഷേപമായിട്ടാണ് സ്വർണത്തെ കാണുന്നത്. എന്നാൽ കഴിഞ്ഞ ഡിസംബർ മുതൽ സാധാരണക്കാരുടെ നെഞ്ചിടിപ്പ് കൂട്ടിയത് സ്വർണവില മുന്നേറുന്നത്. ഒരു ലക്ഷത്തിന് താഴെയെത്തുമെന്ന പ്രതീക്ഷ ചില ദിവസങ്ങളിൽ തന്നാലും അധികം വൈകാതെ തന്നെ സ്വർണം മുന്നേറുകയും ചെയ്യും. ഇന്ന് സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഒരു ഗ്രാമിനും പവനും എത്ര കൊടുക്കണം, പരിശോധിക്കാം….
ഇന്നത്തെ സ്വർണവില
സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. ഒരു പവൻ സ്വർണത്തിന് നിലവിൽ 1,05,560 രൂപയാണ് നൽകേണ്ടത്. ഗ്രാമിന് 13,195 രൂപ നിരക്കിലാണ് വ്യാപാരം. വിപണി വിലയോടൊപ്പം മൂന്ന് ശതമാനം ജിഎസ്ടിയും പണിക്കൂലിയും ഹാൾമാർക്കിങ് ചാർജും നൽകണം. രാജ്യാന്തര വിപണിയിലെ മാറ്റങ്ങൾക്കനുസരിച്ചാണ് കേരളത്തിലെ സ്വർണവിലയും മാറിമറിയുന്നത്. ഫെഡിന്റെ പണനയത്തിന് പിന്നാലെ ഇന്നലെ സ്വർണവില ബ്രേക്കിട്ടിരുന്നു. ഒക്ടോബർ 28ലെ നിരക്കിലായിരുന്നു കഴിഞ്ഞ ദിവസവും വ്യാപാരം. യുഎസ് ഫെഡ് പലിശനിരക്കില്‍ മാറ്റംവരുത്താതിരുന്നതാണ് ഇതിന് കാരണം.
ALSO READ: ആഭരണങ്ങള്‍ വാങ്ങിക്കുന്നവരുടെ പ്രത്യേക ശ്രദ്ധയ്ക്ക്! ഒക്ടോബര്‍ 29-ലെ സ്വര്‍ണവിലയിതാ
സ്വർണവിലയിൽ വൻ ഇടിവോ?
രാജ്യാന്തരതലത്തിൽ സ്വർണവിലയിൽ വൻ ഇടിവാണ് സംഭവിച്ചിരിക്കുന്നത്. ജനുവരിയില്‍ സ്വര്‍ണവില ഔണ്‍സിന് 5,400 ഡോളര്‍ കടന്ന് റെക്കോര്‍ഡ് ഉയരത്തിലെത്തിയിരുന്നു. എന്നാൽ, ഫെബ്രുവരി അവസാനത്തെ നിലവാരവുമായി താരതമ്യം ചെയ്യുമ്പോള്‍ ഏകദേശം 24 ശതമാനമാണ് ഇടിവാണ് കഴിഞ്ഞ ആഴ്ച സംഭവിച്ചത്.
സ്വർണവിലയിൽ ഇനിയെന്ത് എന്ന ചോദ്യം ഉയരുന്നുണ്ട്. ഈ വർഷം സ്വർണത്തിന് വലിയൊരു കുതിപ്പ് ഉണ്ടാകില്ലെന്നും വൈകാതെ തന്നെ രാജ്യാന്തര വിപണിയിൽ വിലയിടിയുമെന്നുമാണ് സാമ്പത്തിക വിദഗ്ധർ പറയുന്നത്. പശ്ചിമേഷ്യൻ സംഘർഷവും ക്രൂഡ് ഓയിൽ വിലയും സ്വർണവിലയിൽ നിർണായകമാകും. യുഎസ് ഫെഡറൽ റിസർവ് കഴിഞ്ഞ ദിവസം നടന്ന പണനയ യോഗത്തിൽ പലിശ നിരക്ക് ഉയർത്താതിരുന്നത് സ്വർണത്തിന് തിരിച്ചുകയറാനുള്ള വഴി തുറന്നിട്ടുണ്ട്. അതേസമയം, ഒക്ടോബറിൽ പലിശ നിരക്ക് ഉയർത്തിയില്ലെങ്കിലും ഡിസംബറിൽ നിരക്ക് ഉയർത്താനുള്ള സാധ്യത 80 ശതമാനം ആണെന്നാണ് വിലയിരുത്തൽ.
ഒക്ടോബർ മാസത്തിലെ സ്വർണവില
ഒക്ടോബർ 1: 109440
ഒക്ടോബർ 2: 110200
ഒക്ടോബർ 3: 109400
ഒക്ടോബർ 4: 109400
ഒക്ടോബർ 5: 109400
ഒക്ടോബർ 6: 1,09,280 (രാവിലെ)
ഒക്ടോബർ 6: 110160 (വൈകുന്നേരം)
ഒക്ടോബർ 7: 109680
ഒക്ടോബർ 8: 109680
ഒക്ടോബർ 9: 1,10,520
ഒക്ടോബർ 10: 1,11,040
ഒക്ടോബർ 11: 1,11,040
ഒക്ടോബർ 12: 110720 (രാവിലെ)
ഒക്ടോബർ 12: 1,09,760 (വൈകുന്നേരം)
ഒക്ടോബർ 13: 1,09,480
ഒക്ടോബർ 14: 108720
ഒക്ടോബർ 15: 1,08,120
ഒക്ടോബർ 16: 1,08,120
ഒക്ടോബർ 17: 1,08,280
ഒക്ടോബർ 18: 1,08,280
ഒക്ടോബർ 19: 1,08,560
ഒക്ടോബർ 20: 1,07,920
ഒക്ടോബർ 20: 1,07,120
ഒക്ടോബർ 21: 1,07,120
ഒക്ടോബർ 22: 1,05,880
ഒക്ടോബർ 23: 1,04,480
ഒക്ടോബർ 24: 104560
ഒക്ടോബർ 25: 104560
ഒക്ടോബർ 26: 1,04,680
ഒക്ടോബർ 27: 1,05,080
ഒക്ടോബർ 28: 1,05,560
ഒക്ടോബർ 29: 1,05,560
ഒക്ടോബർ 30: