AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

യൂണിറ്റിന് 8 രൂപ, 164.16 ദശലക്ഷം യൂണിറ്റ് വൈദ്യുതി വാങ്ങാൻ കെഎസ്ഇബിക്ക് അ‌നുമതി

Kerala power crisis: അടുത്ത മാസം മുതൽ മാര്‍ച്ച വരെ 164. 16 ദശലക്ഷം യൂണിറ്റ് വൈദ്യുതി വാങ്ങാൻ കെഎസ്ഇബിക്ക് റഗുലേറ്ററി കമ്മീഷൻ അനുമതി നൽകി. രാത്രി 12 മുതൽ പുലര്‍ച്ചെ 5 വരെ യൂണിറ്റിന് ശരാശരി 8 രൂപയ്ക്ക് വാങ്ങാനാണ് അനുമതി നൽകിയിരിക്കുന്നത്. ഇത് വൈദ്യുതി പ്രതിസന്ധിക്ക് താത്കാലിക പരിഹാരമാകുമെന്ന് കരുതപ്പെടുന്നു.

യൂണിറ്റിന് 8 രൂപ, 164.16 ദശലക്ഷം യൂണിറ്റ് വൈദ്യുതി വാങ്ങാൻ കെഎസ്ഇബിക്ക് അ‌നുമതി
Regulatory Commission Grants Kseb Permission To Purchase ElectricityImage Credit source: KSEB Facebook
Prasanth Kumar
Prasanth Kumar | Published: 30 Oct 2026 | 07:13 AM

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ​വൈദ്യുതി മുടക്കം നിലവിൽ വന്നേക്കും എന്ന ആശങ്കകൾക്കിടെ പ്രതീക്ഷയായി പുതിയ നീക്കം. അടുത്ത മാസം മുതൽ മാര്‍ച്ച വരെ 164. 16 ദശലക്ഷം യൂണിറ്റ് വൈദ്യുതി വാങ്ങാൻ കെഎസ്ഇബിക്ക് റഗുലേറ്ററി കമ്മീഷൻ അനുമതി നൽകി. രാത്രി 12 മുതൽ പുലര്‍ച്ചെ 5 വരെ യൂണിറ്റിന് ശരാശരി 8 രൂപയ്ക്ക് വാങ്ങാനാണ് അനുമതി നൽകിയിരിക്കുന്നത്. ഇത് വൈദ്യുതി പ്രതിസന്ധിക്ക് താത്കാലിക പരിഹാരമാകുമെന്ന് കരുതപ്പെടുന്നു. മാര്‍ച്ചിലും ഏപ്രിലിലും 13.89 രൂപയ്ക്ക് പീക്ക് സമയത്ത് വൈദ്യുതി വാങ്ങാനായിരുന്നു കെഎസ്ഇബി അപേക്ഷ. എന്നാൽ യൂണിറ്റിന് 8 രൂപയ്ക്ക് വാങ്ങാനാണ് നിലവിൽ അ‌നുമതി നൽകിയിരിക്കുന്നത്.

സിന്നാർ താപനിലയത്തിൽ നിന്നുള്ള വൈദ്യുതി ലഭ്യത അടക്കം ചൂണ്ടിക്കാട്ടി പീക്ക് സമയത്തെയും ഓഫ് പീക്ക് സമയത്തെയും മറ്റ് ഹ്രസ്വകാല കരാർ അപേക്ഷകൾ കമ്മീഷൻ തള്ളി. ആകെ 131.26 കോടി രൂപയ്ക്ക് വൈദ്യുതി വാങ്ങാനാണ് റഗുലേറ്ററി കമ്മിഷൻ കെഎസ്ഇബിക്ക് ഇപ്പോൾ അനുമതി കൊടുത്തിരിക്കുന്നത്.

ALSO READ: മുൻ എംഎൽഎമാരുടെ മിനിമം പെൻഷൻ കൂട്ടി! 5 വർഷം പൂർത്തിയായവർക്ക് എത്ര ലഭിക്കും?

ജലവൈദ്യുതി പദ്ധതികളിലെ വെള്ളം വേനൽക്കാലത്തേയ്ക്ക് കരുതി വയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഹ്രസ്വകാല കരാറുകള്‍ക്ക് അനുമതിയെന്ന് വ്യക്തമാക്കിയാണ് കമ്മിഷൻ ഉത്തരവ്. നവംബർ മുതൽ കേരളത്തിൽ വീണ്ടും പവർകട്ട് വന്നേക്കും എന്ന ആശങ്കകൾക്കിടെയാണ് ഹ്രസ്വകാല കരാറുകൾക്ക് റഗുലേറ്ററി കമ്മിഷൻ അ‌നുമതി നൽകിയിരിക്കുന്നത്. കേരളത്തിന് ഹിമാചൽ പ്രദേശിൽ നിന്ന് ​വൈദ്യുതി ലഭ്യമാകുമെന്ന് പ്രതീക്ഷിച്ചിരിക്കെ, ഈ നീക്കത്തിൽ നിന്ന് ഹിമാചൽ പ്രദേശ് പിന്മാറിയ വിവരം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

1280 മെഗാവാട്ട് വൈദ്യുതി ഹിമാചൽ പ്രദേശം നൽകും എന്നായിരുന്നു നേരത്തെ ലഭിച്ച വാഗ്ദാനം. എന്നാൽ, ഉയർന്ന നിരക്ക് നിശ്ചയിച്ച കരാർ രാജസ്ഥാൻ സ്വന്തമാക്കി. ഇതോടെയാണ് ആ പ്രതീക്ഷ അ‌വസാനിച്ചത്. വൈദ്യുതി വാങ്ങുന്നതിൽ കേരളം കൃത്യസമയത്ത് തീരുമാനമെടുക്കാത്തതാണ് ഈ ഡീലിൽ തിരിച്ചടിയായത് എന്ന് വിലയിരുത്തലുകളുണ്ട്.

ഇപ്പോൾ റെഗുലേറ്ററി കമ്മിഷൻ അ‌നുമതി നൽകിയ ഹ്രസ്വകാല കരാറുകളുടെ ഭാഗമായി, അഞ്ച് കമ്പനികളിൽ നിന്നായി 270 മെഗാവാട്ട് വരെ വൈദ്യുതി ലഭ്യമാക്കും. പിടിസി ഇന്ത്യ ലിമിറ്റഡ്, ആർപിജി പവർ ട്രേഡിംഗ് കമ്പനി ലിമിറ്റഡ് എന്നിവ ഉൾപ്പെടെയുള്ള കമ്പനികളിൽ നിന്ന് ​വൈദ്യുതി വാങ്ങാനാണ് അ‌നുമതി ലഭിച്ചിരിക്കുന്നത്. ഇത് ​വൈദ്യുതി പ്രതിസന്ധിയിൽ ചെറിയ ആശ്വാസമാകും എന്ന് കരുതപ്പെടുന്നു. എന്നാൽ, യൂണിറ്റിന് പത്ത് രൂപയിൽ കൂടരുതെന്ന കർശന നിബന്ധനയുണ്ട്.

English Summary

Amid concerns regarding potential power outages in Kerala, a new development offers a glimmer of hope. The Regulatory Commission has granted permission to the KSEB to procure 164.16 million units of electricity, spanning from next month through March. This authorization allows for the purchase of power between midnight and 5:00 AM at an average cost of 8 rupees per unit.

Follow Us