AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Kerala Police Arrest: തൊണ്ടിമുതലിൽ കൈവെച്ചു; എംഡിഎംഎ അടിച്ചുമാറ്റിയ എസ്ഐ അറസ്റ്റിൽ

Kochi SI Arrest Case Update: എറണാകുളം സെൻട്രൽ സ്‌റ്റേഷനിലെ ലോക്കറിൽ സൂക്ഷിച്ചിരുന്ന 87 ഗ്രാം രാസലഹരി സീൽചെയ്ത കവറോടെ മോഷ്ടിച്ച എസ്ഐയാണ് അറസ്റ്റിലായത്. തൊണ്ടിമുതൽ മോഷ്ടിച്ച് പിടിവീഴുമെന്നായപ്പോൾ‍ തിരിച്ചേൽപിച്ചത് 202 ഗ്രാം ലഹരി വസുതു. സംഭവത്തിൽ എറണാകുളം സെൻട്രൽ പൊലീസ് എസ്‌ഐ തിരുവനന്തപുരം കാട്ടാക്കട സ്വദേശി അനസ്‌ എസ്‌ ത‍ൗഫീഖിനെ അറസ്റ്റ് ചെയ്തു. പ്രതിയെ ജോലിയിൽ നിന്ന് സസ്‌പെൻഡ്‌ ചെയ്‌തിരിക്കുകയാണ്.

Kerala Police Arrest: തൊണ്ടിമുതലിൽ കൈവെച്ചു; എംഡിഎംഎ അടിച്ചുമാറ്റിയ എസ്ഐ അറസ്റ്റിൽ
പ്രതീകാത്മക ചിത്രംImage Credit source: Social Media
Neethu Vijayan
Neethu Vijayan | Published: 30 Oct 2026 | 07:19 AM

കൊച്ചി: പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലിൽ നിന്ന് രാസലഹരിയായ എംഡിഎംഎ അപഹരിച്ച പോലീസ് പിടിയിൽ. എറണാകുളം സെൻട്രൽ സ്‌റ്റേഷനിലെ ലോക്കറിൽ സൂക്ഷിച്ചിരുന്ന 87 ഗ്രാം രാസലഹരി സീൽചെയ്ത കവറോടെ മോഷ്ടിച്ച എസ്ഐയാണ് അറസ്റ്റിലായത്. തൊണ്ടിമുതൽ മോഷ്ടിച്ച് പിടിവീഴുമെന്നായപ്പോൾ‍ തിരിച്ചേൽപിച്ചത് 202 ഗ്രാം ലഹരി വസുതു. സംഭവത്തിൽ എറണാകുളം സെൻട്രൽ പൊലീസ് എസ്‌ഐ തിരുവനന്തപുരം കാട്ടാക്കട സ്വദേശി അനസ്‌ എസ്‌ ത‍ൗഫീഖിനെ അറസ്റ്റ് ചെയ്തു.

പ്രതിയെ ജോലിയിൽ നിന്ന് സസ്‌പെൻഡ്‌ ചെയ്‌തിരിക്കുകയാണ്. സംഭവത്തിൽ വകുപ്പുതല അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രണ്ടര ഇരട്ടിയോളം രാസലഹരി, സീൽ ചെയ്യാത്ത കവറിലാണ് എസ്ഐ തിരിച്ചേൽപിച്ചത്. എന്തിനാണ് ലഹരി പുറത്തേക്ക് കടത്തിയതെന്ന കാര്യത്തിലും അധിക അളവ് എങ്ങനെ വന്നെന്നതിലും ഇതുവരം വ്യക്തത ലഭിച്ചിട്ടില്ല. എസ്എച്ച്ഒയ്ക്ക് നൽകിയ വിശദീകരണത്തിൽ തെറ്റിദ്ധരിപ്പിക്കുന്ന വാദങ്ങൾ ഉന്നയിച്ചതായും സസ്പെൻഷൻ ഉത്തരവിൽ പറയുന്നു.

ALSO READ: കോവിഡ്, നിപ്പ രോഗികൾക്ക് കാലാവധി കഴിഞ്ഞ മരുന്ന് നൽകി? അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി

ഓപ്പറേഷൻ തൂഫാൻ പദ്ധതിയുടെ ഭാഗമായി ബോധവൽക്കരണ ക്ലാസുകൾ എടുക്കുന്നതിലുൾപ്പെടെ എസ്ഐ അനസ് സജീവമായിരുന്നു. ലഹരിക്കേസിൽ മുൻപ് വിവരങ്ങൾ ചോർത്തിയോ, മറ്റാരെയെങ്കിലും കുടുക്കാനാണോ മോഷ്ടിച്ചത് തുടങ്ങിയ കാര്യങ്ങളിലാണ് നിലവിൽ അന്വേഷണം നടക്കുന്നത്. ട്രാഫിക് വെസ്റ്റ് എസിപിക്കാണ് അന്വേഷണം നടത്തി 10 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ ചുമതലയുള്ളത്. കോടതി നടപടി പൂർത്തിയാക്കിയ ശേഷം നശിപ്പിക്കാൻ സൂക്ഷിച്ച രാസലഹരിയാണ് ലോക്കർ റൂമിൽ നിന്ന് എസ്ഐ മോഷ്ടിച്ചിരിക്കുന്നത്.

പിടിച്ചെടുത്ത എംഡിഎംഎയുടെ 87 ഗ്രാമിന്റെ കവർ ലോക്കറിൽ ഇല്ലെന്ന് മനസ്സിലാക്കിയതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് ഈ മാസം 18ന് അനസ് ലോക്കർ മുറിയിൽ കയറുന്നത് കണ്ടെത്തിയത്. അന്വേഷത്തിന്റെ ഭാഗമായി ലോക്കർ റൂമിന്റെ താക്കോൽ മാറ്റിയിരുന്നു. അനസ് ഈ താക്കോൽ തിരക്കിയതോടെയാണ് ഈ വിവരം പുറത്തറിയുന്നത്. പിന്നീട് വിശദീകരണം തേടിയപ്പോളഅ‍ കുടുങ്ങുമെന്നായപ്പോൾ കവർ തിരിച്ചേ‍ൽപ്പിക്കുകയായിരുന്നു. എന്നാൽ അതിലെ അളവും സംശയും കൂടുതൽ ഊട്ടിയുറപ്പിച്ചു.

പ്രണയം നിരസിച്ചതിന് പെൺകുട്ടിയുടെ ക്വട്ടേഷൻ? വിദ്യാർഥിക്ക് മർദ്ദനം

ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് പ്ലസ് വൺ വിദ്യാർഥിയെ സഹപാഠികൾ ചേർന്ന് കൂട്ടത്തോടെ മർദ്ദിച്ചതിന് പിന്നിൽ ക്വട്ടേഷൻ ആണെന്ന് ആരോപണം. പ്രണയം നിരസിച്ചതിനെ തുടർന്ന് വിദ്യാർഥിക്കെതിരെ ക്വാട്ടേഷൻ നൽകിയതാണെന്നാണ് ആരോപണം. പ്ലസ് വൺ വിദ്യാർഥിനിയാണ് ക്വട്ടേഷന് പിന്നിൽ എന്നാണ് മർദ്ദനമേറ്റ വിദ്യാർത്ഥിയുടെ മാതാപിത്താക്കൾ പറയുന്നത്. സംഭവത്തിൽ ക്വട്ടേഷൻ ഏറ്റെടുത്തത് 19 കാരന്റെ നിർദ്ദേശത്തെ തുടർന്നാണെന്നും വിവരമുണ്ട്. സ്കൂളിലെ സഹപാഠികളായ 16 പേർ ചേർന്ന് വിദ്യാർത്ഥിയെ മർദ്ദിച്ചെന്നാണ് ആരോപണം.

മർദ്ദനത്തിൽ പരിക്കേറ്റ വിദ്യാർത്ഥിയുടെ മാതാവിന്റെ വാക്കുകൾ – ‘ഇക്കഴിഞ്ഞ പതിനഞ്ചാം തീയതി തന്റെ മകനെ അവൻ പഠിക്കുന്ന സ്കൂളിൽ ഉള്ള ഒരു കൂട്ടം വിദ്യാർത്ഥികൾ ചേർന്ന് ക്ലാസ് റൂമിൽ കയറ്റി ക്രൂരമായി മർദ്ദിച്ച പരിക്കേൽപ്പിച്ചു. തന്റെ മകന്റെ കൂടെ തന്നെ പഠിക്കുന്ന ഒരു പെൺകുട്ടിയും 19 കാരനും നൽകിയ കൊട്ടേഷന്റെ അടിസ്ഥാനത്തിലാണ് മകനെ അവർ മർദ്ദിച്ചത്. ആ പെൺകുട്ടിക്ക് തന്റെ മകനോട് ഇഷ്ടമുണ്ടായിരുന്നു. എന്നാൽ മകനത് നിരസിച്ചതിനെ തുടർന്നാണ് ഈ ക്വട്ടേഷൻ ഉണ്ടായത്. തന്റെ മകന്റെ തലയ്ക്കും മുഖത്തും പുറംഭാഗത്തും ആണ് ഏറ്റവും കൂടുതൽ പരിക്കേറ്റിരിക്കുന്നത്.’

English Summary:

Sub-Inspector arrested for drug theft. Anas S Thoufeeq was placed under suspension after allegedly pilfering an 87-gram packet of synthetic narcotics from the Ernakulam Central Police Station evidence locker.

 

Follow Us