AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala Gold Rate: സ്വർണവില ഇന്നും കുറയുമോ? ചാഞ്ചാടി പൊന്നിൻ്റെ വില; ഇന്നത്തെ നിരക്ക്

Kerala Gold Rate Today: ഗ്രാമിൻ്റെ വിലയിലും മാറ്റമില്ലാതെ തുടരുകയാണ്. ഇന്നത്തെ വില 14,120 രൂപയാണ്. സംസ്ഥാനത്ത് തുടർച്ചയായി അഞ്ചാം ദിവസമായ ഇന്നലെയും വില കുറഞ്ഞെങ്കിലും, വൈകിട്ടോടെ വീണ്ടും കൂടുകയായിരുന്നു. ഗ്രാമിന് 100 രൂപ വർദ്ധിച്ച് 14,120 രൂപയാണ് വൈകിട്ടോടെ കൂടിയത്. പവൻ വില 800 രൂപ വർധിച്ച് 1,12,960 രൂപയുമായി. എന്നാൽ രാവിലെ ഗ്രാമിന് 135 രൂപ കുറഞ്ഞത്.

Kerala Gold Rate: സ്വർണവില ഇന്നും കുറയുമോ? ചാഞ്ചാടി പൊന്നിൻ്റെ വില; ഇന്നത്തെ നിരക്ക്
പ്രതീകാത്മക ചിത്രംImage Credit source: PTI
Neethu Vijayan
Neethu Vijayan | Updated On: 25 Apr 2026 | 10:17 AM

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ചാഞ്ചാട്ടം. ഇന്നത്തെ നിരക്ക് അനുസരിച്ച്, വിപണിയിൽ 1,12,960 രൂപയ്ക്കാണ് സ്വർണ വ്യാപാരം നടക്കുന്നത്. ഇന്നലെ വൈകിട്ടോടെ കൂടിയ സ്വർണവില മാറ്റമില്ലാതെ തുടരുകയാണ്. ​ഗ്രാമിൻ്റെ വിലയിലും മാറ്റമില്ലാതെ തുടരുകയാണ്. ഇന്നത്തെ വില 14,120 രൂപയാണ്. സംസ്ഥാനത്ത് തുടർച്ചയായി അഞ്ചാം ദിവസമായ ഇന്നലെയും വില കുറഞ്ഞെങ്കിലും, വൈകിട്ടോടെ വീണ്ടും കൂടുകയായിരുന്നു. ഗ്രാമിന് 100 രൂപ വർദ്ധിച്ച് 14,120 രൂപയാണ് വൈകിട്ടോടെ കൂടിയത്. പവൻ വില 800 രൂപ വർധിച്ച് 1,12,960 രൂപയുമായി. എന്നാൽ രാവിലെ ഗ്രാമിന് 135 രൂപ കുറഞ്ഞത്.

ALSO READ: സ്വർണം പഴങ്കഥയാകുമോ, കൈയിലൊതുങ്ങാതെ വില; ഇന്നത്തെ നിരക്ക്

പശ്ചിമേഷ്യൻ യുദ്ധവും സ്വർണവിലയും

പശ്ചിമേഷ്യൻ യുദ്ധവും ഡോളറിൻ്റെ മൂല്യം, ക്രൂഡ് ഓയിൽ നിരക്ക്, യുഎസ് ഫെഡറൽ ബാങ്കിന്റെ പലിശ നിരക്ക് എന്നിവയാണ് നിലവിൽ സ്വർണവിലയെ സ്വാധീനിക്കുന്ന ​പ്രധാന ഘടകങ്ങൾ. ഇറാനും യുഎസും തമ്മിൽ വെടിനിർത്തൽ കാലാവധി നീട്ടിയത് സ്വർണവില വർദ്ധിക്കാൻ കാരണമായായതായി നിരീക്ഷകർ ചൂണ്ടികാട്ടുന്നു. എന്നിരുന്നാലും ഹോർമുസ് കടലിടുക്കിലെ നിലവിലെ സാഹചര്യവും ക്രൂഡ് ഓയിൽ വില കൂടുന്നതും സ്വർണവിലയെ പിന്നോട്ട് വലിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.

എണ്ണ വില കൂടുന്നതോടെ പണപ്പെരുപ്പത്തിൻ്റെ പേടിയും ലോക രാജ്യങ്ങൾക്ക് മുന്നിൽ വലിയ വെല്ലുവിളിയാണ്. ഇതോടെ സാധാനങ്ങളുടെ വില കയറ്റം എന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. പണപ്പെരുപ്പം കൂടിയാൽ അതിനെ നേരിടാൻ പലിശ നിരക്ക് കൂട്ടുക എന്ന തലത്തിലേക്ക് പോകാൻ ലോക ബാങ്കുകൾ നിർബന്ധിരാകും. ഇതോടെ യുഎസ് ഡോളർ ഇൻഡക്സ് മുന്നേറുകയും സ്വർണവില ഇടിയുകയും ചെയ്യും. നിലവിലെ സാഹചര്യത്തിൽ സ്വർണവിലയിൽ വലിയൊരു കുതിപ്പിനുള്ള സാധ്യത വളരെ കുറവാണ്.

ഏപ്രിൽ മാസത്തെ ഇതുവരെയുള്ള നിരക്കുകൾ

ഏപ്രിൽ മാസത്തിൽ സ്വർണാഭരണപ്രേമികളെ സംബന്ധിച്ച് അത്ര സന്തോഷമുള്ള കാര്യങ്ങളൊന്നും നടന്നിട്ടില്ല എന്ന് വേണം പറയാൻ. മിക്ക ദിവസങ്ങളിലും രാവിലെ കുറയുന്ന സ്വർണവില വൈകിട്ട് കൂടുകയും, ചിലപ്പോൾ രാവിലെ കൂടുന്ന വില വൈകിട്ട് കുറയുകയും ചെയ്യുന്നതായിരുന്നു ട്രെൻഡ്. മേടമാസം എത്തിയതോടെ വിപണിയിൽ കല്ല്യാണ ആവശ്യങ്ങൾക്കുള്ള തിരക്കും കൂടുതലാണ്. സ്വർണവിലയിലെ ഇപ്പോഴത്തെ ചാഞ്ചാട്ടം ഏറ്റവും കൂടുതൽ ബാധിക്കുന്നത് കല്ല്യാണ ആവശ്യങ്ങൾക്ക് സ്വർണം വാങ്ങാൻ എത്തുന്നവരെയാണ്.

മാർച്ച് മാസത്തെ അപേക്ഷിച്ച് ഏപ്രിൽ മാസത്ത് സ്വർണവിലയിൽ വലിയ മാറ്റങ്ങളാണ് ഉണ്ടായിരിക്കുന്നത്. പശ്ചിമേഷ്യൻ യു​​ദ്ധത്തിന് പിന്നാലെ മാർച്ച് മാസത്തിൽ സ്വർണ വിലയിൽ വൻ ഇടിവാണ് രേഖപ്പെടുത്തിയത്. മാർച്ച് ഒന്നിന് 1,26,920 രൂപ നിരക്കിലാണ് സ്വർണത്തിന് വ്യാപാരം നടന്നത്. എന്നാൽ തുടർന്നുള്ള ദിവസങ്ങളിൽ പടിപടിയായി വില താഴുകയായിരുന്നു. മാർച്ച് 23ന് 99,480 രൂപ രേഖപ്പെടുത്തി.

ഏപ്രിൽ ഒന്നിന് 111080 രൂപയായിരുന്നു വില രണ്ടിന് രേഖപ്പെടുത്തിയത് 1,09,240 രൂപയാണ്. ഏപ്രിൽ മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കായിരുന്ന രണ്ടാം തീയതി രേഖപ്പെടുത്തിയത്. തുടർന്നുള്ള ദിവസങ്ങളിൽ 1 – 1.3നും ഇടയിലായിരുന്നു വില. എന്നാൽ ഏപ്രിൽ 18ന് സ്വർണവില 1,14,240 രൂപയിലെത്തി. പിന്നീട് ഏപ്രിൽ 20, 21 ദിവസങ്ങളിൽ 113880 രൂപയും, 22ന് 113480 രൂപയുമായിരുന്നു വില. 23ന് രണ്ട് തവണയാണ് സ്വർണവില മാറിയത്. രാവിലെ 112600 രൂപയായിരുന്നെങ്കിൽ വൈകുന്നേരം വില വീണ്ടും കൂടുകയയായിരുന്നു.

 

Follow Us