Kerala Gold Rate: സ്വർണവിലയിൽ ആശ്വസിക്കാറായോ? ഇന്നത്തെ നിരക്ക്

Kerala Gold Rate Today; വിപണി വിലയോടൊപ്പം മൂന്ന് ശതമാനം ജിഎസ്ടിയും പണിക്കൂലിയും ഹാൾമാർക്കിങ് ചാർജും ചേരുമ്പോൾ വില ഇനിയും കൂടും. സ്വർണവിലയിലെ കുതിപ്പ് സാധാരണക്കാരെയും ആഭരണപ്രേമികളെയും ആശങ്കയിലാഴ്ത്തുന്നുണ്ട്. യുഎസിൽ അടിസ്ഥാന പലിശനിരക്ക് കൂട്ടുകയും ഡോളറും ബോണ്ട് യീൽഡും കുതിക്കുകയും ചെയ്ത സാഹചര്യത്തിൽ വില ഇടിയേണ്ടതാണ്.

Kerala Gold Rate: സ്വർണവിലയിൽ ആശ്വസിക്കാറായോ? ഇന്നത്തെ നിരക്ക്

പ്രതീകാത്മക ചിത്രം

Updated On: 

19 Sep 2026 | 07:44 AM

സംസ്ഥാനത്ത് സ്വർണവില കുതിക്കുന്നു. നിലവിൽ പവന് 1,13,240 രൂപ നിരക്കിലാണ് പൊന്നിന്റെ വ്യാപാരം. ഗ്രാമിന് 14,155 രൂപയാണ് നൽകേണ്ടത്. വിപണി വിലയോടൊപ്പം മൂന്ന് ശതമാനം ജിഎസ്ടിയും പണിക്കൂലിയും ഹാൾമാർക്കിങ് ചാർജും ചേരുമ്പോൾ വില ഇനിയും കൂടും. സ്വർണവിലയിലെ കുതിപ്പ് സാധാരണക്കാരെയും ആഭരണപ്രേമികളെയും ആശങ്കയിലാഴ്ത്തുന്നുണ്ട്.

പൊന്നിന് ഇതെന്തുപറ്റി?

സ്വർണവിലയുടെ മുന്നേറ്റം തീർത്തും പ്രവചനാതീതമാണ്. യുഎസിൽ അടിസ്ഥാന പലിശനിരക്ക് കൂട്ടുകയും ഡോളറും ബോണ്ട് യീൽഡും കുതിക്കുകയും ചെയ്ത സാഹചര്യത്തിൽ വില ഇടിയേണ്ടതാണ്. എന്നാൽ, കഴിഞ്ഞ ദിവസം സ്വർണവില വർദ്ധിക്കുകയാണുണ്ടായത്. ചൈനീസ് കേന്ദ്രബാങ്കിൽ നിന്നുൾപ്പെടെ വലിയ ആവശ്യകത കിട്ടുന്നതാണ് വില കൂടാൻ കാരണമായതെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

ALSO READ: ക്ഷേമ പെൻഷൻ മുടങ്ങും! മസ്റ്ററിങ് ചെയ്തോ… ഇനി ദിവസങ്ങൾ മാത്രം

സ്വർണവിലയിൽ ഇനിയെന്ത്?

ചരിത്രത്തിൽ ആദ്യമായി സ്വർണവില ഒരു ലക്ഷം രൂപ കടന്നത് 2025 ഡിസംബർ 23നാണ്. 101600 രൂപയാണ് അന്ന് പവന് രേഖപ്പെടുത്തിയത്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് ഇതുവരെയുള്ളതിലെ ഏറ്റവും ഉയർന്ന നിരക്ക്. തുടർന്നുള്ള ദിവസങ്ങളിൽ വില കുറഞ്ഞെങ്കിലും ഇതുവരെയും ഒരു ലക്ഷത്തിന് താഴെയെത്തിയിട്ടില്ല. യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് ഈ വർഷം ഇനിയും പലിശ കൂട്ടുമെന്ന് സൂചിപ്പിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഡോളറും ബോണ്ടും കൂടുതൽ കരുത്ത് നേടുകയും സ്വർണവില ഇടിയുകയും ചെയ്തേക്കാം.

പലിശ നിരക്കും സ്വർണവും

സ്വർണവിലയും യുഎസ് ഫെഡറൽ റിസർവിന്റെ പലിശ നിരക്കുകളും തമ്മിൽ വിപരീത അനുപാതത്തിലുള്ള ബന്ധമാണുള്ളത്. യുഎസ് ഫെഡ് പലിശ നിരക്ക് കുറയ്ക്കുമ്പോൾ സ്വർണവില ഉയരുകയും, പലിശ നിരക്ക് കൂട്ടുമ്പോൾ സ്വർണവില കുറയുകയും ചെയ്യും. സ്വർണത്തിൽ നിക്ഷേപിക്കുന്നത് വഴി പലിശയോ ഡിവിഡന്റോ ലഭിക്കുന്നില്ല. യുഎസ് ഫെഡ് പലിശ നിരക്ക് കൂട്ടുമ്പോൾ, ബാങ്ക് ഡെപ്പോസിറ്റുകൾ, ബോണ്ടുകൾ തുടങ്ങിയവയിൽ നിന്ന് നിക്ഷേപകർക്ക് ഉയർന്ന ലാഭം ലഭിക്കുന്നു. അതിനാൽ നിക്ഷേപകർ സ്വർണം വിറ്റഴിച്ച് ഉയർന്ന പലിശ തരുന്ന മാർഗ്ഗങ്ങളിലേക്ക് മാറും. ഇത് സ്വർണവില കുറയ്ക്കും.

അതുപോലെ, അന്താരാഷ്ട്ര വിപണിയിൽ സ്വർണവില നിർണയിക്കുന്നത് യുഎസ് ഡോളറിലാണ്. ഫെഡ് പലിശ നിരക്ക് കൂട്ടുമ്പോൾ ഡോളറിന്റെ മൂല്യം കൂടും. ഡോളർ ശക്തമാകുമ്പോൾ മറ്റു കറൻസികൾ ഉപയോഗിച്ച് സ്വർണം വാങ്ങുന്നത് ചെലവേറിയതാകുകയും സ്വർണത്തിന്റെ ആവശ്യകത കുറഞ്ഞ് വില ഇടിയുകയും ചെയ്യും. പലിശ നിരക്ക് കുറയുമ്പോൾ ഡോളർ ബലഹീനമാവുകയും സ്വർണവില ഉയരുകയും ചെയ്യും.

Loading...
Unable to load recommendations.
Follow Us
പുതിയ ടൊയോട്ട ഗ്ലാൻസ എത്തുന്നു
ഒരു ദിവസത്തെ ബാറ്ററി ലൈഫ്; വാങ്ങാൻ നീണ്ട നിര
വെള്ളം കൂടിയ കറി കളയല്ലേ! ഇങ്ങനെ ചെയ്താൽ കുറുകും
വഴിയുണ്ട്! ദിവസവും ഇസ്തിരി ഇട്ടാലും വൈദ്യുതി ബില്ല് കൂടില്ല
8 ലക്ഷം രൂപ കൈക്കൂലി വാങ്ങി ക്യാമറയിൽ കുടുങ്ങി
ഓവർബ്രിഡ്ജിലൂടെ ചാടി ട്രെയിന് മുകളിലൂടെ ഓടി നടന്ന് യുവാവ്
നാടുകാണി ചുരത്തിൽ ആനയുടെ പരാക്രമം
അമ്മൂമ്മയും, കുട്ടിയും വൈറലായി ഇനി നോക്കണ്ട