Kerala Gold Rate: ജ്വല്ലറിയിലേക്ക് വേഗം വിട്ടോ…. വൻ ഇടിവിൽ പൊന്ന്; ഇന്നത്തെ സ്വർണവില
Kerala Gold Rate Today, September 30: ചരിത്രത്തിൽ ആദ്യമായി സ്വർണവില ഒരു ലക്ഷം രൂപ കടന്നത് 2025 ഡിസംബർ 23നാണ്. 101600 രൂപയാണ് അന്ന് പവന് രേഖപ്പെടുത്തിയത്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് ഇതുവരെയുള്ളതിലെ ഏറ്റവും ഉയർന്ന നിരക്ക്. തുടർന്നുള്ള ദിവസങ്ങളിൽ വില കുറഞ്ഞെങ്കിലും ഇതുവരെയും ഒരു ലക്ഷത്തിന് താഴെയെത്തിയിട്ടില്ല.
സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്. വിവാഹാവശ്യങ്ങൾക്ക് മറ്റും സ്വർണം വാങ്ങാൻ കാത്തിരിക്കുന്നവർക്ക് ആശ്വാസമായി വൻ ഇടിവാണ് കഴിഞ്ഞ ദിവസങ്ങളിൽ സ്വർണവിലയിൽ രേഖപ്പെടുത്തിയത്.രാജ്യാന്തര വിപണിയിലെ മാറ്റങ്ങൾക്ക് അനുസരിച്ചാണ് കേരളത്തിലും സ്വർണവില നിശ്ചയിക്കുന്നത്. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിലാണ് ഇന്നലെ വിപണിനിരക്ക് എത്തിയത്.
ഇന്നത്തെ സ്വർണവില
കഴിഞ്ഞ ദിവസം പവന് 1,09,120 രൂപ നിരക്കിലായിരുന്നു വ്യാപാരം. ഗ്രാമിന് 13,640 രൂപയാണ് നൽകേണ്ടത്. വിപണി വിലയോടൊപ്പം മൂന്ന് ശതമാനം ജിഎസ്ടിയും പണിക്കൂലിയും ഹാൾമാർക്കിങ് ചാർജും ചേരുമ്പോൾ നേരിയ വ്യത്യാസം വന്നേക്കും.
ഇടിവിന് കാരണം
പശ്ചിമേഷ്യൻ സംഘർഷത്തിന്റെ ചുവടുപിടിച്ചാണ് സ്വർണവില മാറിമറിയുന്നത്. യുദ്ധം നിർത്താനും ഹോർമുസ് തുറക്കാനും ഇറാൻ മുന്നോട്ടുവച്ച നിർദേശങ്ങൾ യുഎസ് പ്രസിഡന്റ് ട്രംപ് തള്ളിയതോടെ ക്രൂഡ് ഓയിൽ വില കുതിച്ചതാണ് സ്വർണത്തിന് തിരിച്ചടിയായത്. കൂടാതെ ആഗോളതലത്തിൽ പണപ്പെരുപ്പവും പലിശ ഭാരവും പൊന്നിനെ സ്വാധീനിക്കുന്നുണ്ട്. ഡോളറും ബോണ്ട് യീൽഡും ശക്തിപ്രാപിക്കുന്നതോടെ സ്വർണത്തിന്റെ ഡിമാൻഡ് ഇടിഞ്ഞതാണ് വില കുറച്ചത്.
ALSO READ: 25,000 രൂപ ശമ്പളം; 30 വർഷം EPF നിക്ഷേപിച്ചാൽ എത്ര കോടി കിട്ടും?
സാധാരണക്കാർക്ക് ആശ്വാസമോ?
വിവാഹ സീസൺ ഉൾപ്പെടെ വരാനിരിക്കുന്ന സാഹചര്യത്തിൽ സ്വർണവിലയിലുണ്ടാകുന്ന ഈ തുടർച്ചയായ ഇടിവ് സാധാരണക്കാർക്കും ഉപഭോക്താക്കൾക്കും വലിയ ആശ്വാസമാണ് നൽകുന്നത്. സംസ്ഥാനത്തെ പ്രതിദിന സ്വർണവില നിശ്ചയിക്കുന്നത് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ആണ്. രാജ്യാന്തര വിപണിയിലെ മാറ്റങ്ങൾ, ഡോളറിൻ്റെ മൂല്യത്തിലുണ്ടാകുന്ന വ്യതിയാനങ്ങൾ, അമേരിക്കൻ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവിൻ്റെ പലിശ നിരക്കുകളിലെ തീരുമാനങ്ങൾ എന്നിവയാണ് ആഗോളതലത്തിൽ സ്വർണവിലയെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങൾ. കൂടാതെ, രാജ്യത്തെ ഇറക്കുമതി തീരുവ, പ്രാദേശികമായ ഡിമാൻഡും വിലയിൽ പ്രതിഫലിക്കും.
വില ഇതുവരെ
- 2025 ഡിസംബർ 23നാണ് ചരിത്രത്തിൽ ആദ്യമായി സ്വർണവില ഒരു ലക്ഷം രൂപ കടന്നത്. 101600 രൂപയാണ് അന്ന് പവന് രേഖപ്പെടുത്തിയത്.
- ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് ഇതുവരെയുള്ളതിലെ ഏറ്റവും ഉയർന്ന നിരക്ക്.
- തുടർന്നുള്ള ദിവസങ്ങളിൽ വില കുറഞ്ഞെങ്കിലും ഇതുവരെയും ഒരു ലക്ഷത്തിന് താഴെയെത്തിയിട്ടില്ല.
- ഫെബ്രുവരി 28ലെ 1,23,720 രൂപ, മാർച്ച് 1ന് 1,26,920, ഏപ്രിൽ 18ലെ 1,14,240, മെയ് 13- 1,23,120, ജൂൺ 11,14,560 രൂപ, ഓഗസ്റ്റ് 24ലെ 1,20,240 രൂപ, സെപ്റ്റംബർ ഒന്നിലെ 1,15,080 രൂപ എന്നിവയാണ് ഓരോ മാസത്തിലെയും ഏറ്റവും ഉയർന്ന നിരക്ക്.