Kerala Gold Rate: കാത്തിരുന്ന ദിവസം, സ്വർണവിലയിൽ വൻ ഇടിവ്; പവന് ഒരുലക്ഷത്തിന് താഴെ?

Kerala Gold Rate Today: വിപണി വിലയോടൊപ്പം മൂന്ന് ശതമാനം ജിഎസ്ടിയും പണിക്കൂലിയും ചേരുമ്പോൾ വിലയിൽ നേരിയ മാറ്റമുണ്ടാകും. സ്വർണത്തോടൊപ്പം വെള്ളി വിലയും മാറുന്നുണ്ട്. ഇന്ന് ഗ്രാമിന് 259.90 രൂപയും കിലോയ്ക്ക് 2,59,900 രൂപയുമാണ് നൽകേണ്ടത്. ജൂൺ മാസത്തിൽ സ്വർണവില ആശ്വാസകരമായ നിരക്കിലാണ്.

Kerala Gold Rate: കാത്തിരുന്ന ദിവസം, സ്വർണവിലയിൽ വൻ ഇടിവ്; പവന് ഒരുലക്ഷത്തിന് താഴെ?

Gold Rate (28)

Updated On: 

11 Jun 2026 | 09:36 AM

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്. ഇന്നലെ പവന് 1,08,360 രൂപ നിരക്കിലായിരുന്നു വ്യാപാരം. ഗ്രാമിന് 13,545 രൂപയും. എന്നാൽ ഇന്ന് വില വീണ്ടും കുറഞ്ഞു. 1,560 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണവില 1,06,800 രൂപയായി കുറഞ്ഞു. ഗ്രാമിന് 13,350 രൂപയാണ് നൽകേണ്ടത്. ഇതോടെ പവന് വില ഒരു ലക്ഷത്തിന് താഴെ എത്തുന്ന ദിവസം വിദൂരമല്ലെന്ന പ്രതീക്ഷയിലാണ് സാധാരണക്കാരും ആഭരണപ്രേമികളും. വിപണി വിലയോടൊപ്പം മൂന്ന് ശതമാനം ജിഎസ്ടിയും പണിക്കൂലിയും ചേരുമ്പോൾ വിലയിൽ നേരിയ മാറ്റമുണ്ടാകും. സ്വർണത്തോടൊപ്പം വെള്ളി വിലയും മാറുന്നുണ്ട്. ഇന്ന് ഗ്രാമിന് 259.90 രൂപയും കിലോയ്ക്ക് 2,59,900 രൂപയുമാണ് നൽകേണ്ടത്.

ജൂൺ മാസത്തിൽ സ്വർണവില ആശ്വാസകരമായ നിരക്കിലാണ് രേഖപ്പെടുത്തുന്നത്. ജൂൺ 1,2,3 തീയതികളിൽ വില മാറ്റമില്ലാതെ തുടരുകയായിരുന്നു. ഒരു പവന് 1,14,560 രൂപയാണ് രേഖപ്പെടുത്തിയത്. തുടർന്ന് നാലാം തീയതി 114480 രൂപയായി വില കുറഞ്ഞു. അഞ്ചാം തീയതിയും ഇതേ നിരക്കായിരുന്നു. ആറ്, ഏഴ് തീയതികളിൽ പവന് 112000 രൂപ നിരക്കിലായിരുന്നു വ്യാപാരം. എട്ടാം തീയതിയും വൻ ഇടിവ് സംഭവിച്ചു. 1,11,240 രൂപയായിരുന്നു പവന് നൽകേണ്ടത്. ജൂൺ പത്താം തീയതി രണ്ട് തവണയാണ് സ്വർണവില മാറിയത്. രാവിലെ 109160 രൂപയായിരുന്നു വില. എന്നാൽ വൈകുന്നേരത്തോടെ വില വീണ്ടും ഇടിഞ്ഞു, 1,08,360 രൂപയിലേക്ക് കൂപ്പുകുത്തി.

ALSO READ: വെളിച്ചെണ്ണ വില കുറഞ്ഞിട്ടുണ്ടേ! ഇന്ന് പോക്കറ്റ് കാലിയാക്കുന്നത് ഇക്കൂട്ടർ….

2025 നവംബർ, ഡിസംബർ മാസങ്ങളിലാണ് സ്വർണവില ഏറ്റവും കരുത്താർജ്ജിച്ച് കുതിച്ചത്. ഡിസംബർ 23ന് ചരിത്രത്തിൽ ആദ്യമായി സ്വർണവില ഒരു ലക്ഷം കടന്നു. 101600 രൂപ നിരക്കിലായിരുന്നു ഒരു പവൻ സ്വർണാഭരണത്തിന്റെ വ്യാപാരം. തുടർന്നുള്ള ദിവസങ്ങളിലും റെക്കോർഡ് കുതിപ്പ് തുടർന്നു. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന നിരക്ക്.

സ്വർണവില ഇടിവിന് കാരണം

രാജ്യാന്തര വില ഇടിയുന്നതിനെ തുടർന്നാണ് കേരളത്തിലും സ്വർണവില കുറയുന്നത്. ഇറാനും യു.എസും തമ്മിലുള്ള സംഘർഷം വീണ്ടും രൂക്ഷമായതോടെ ക്രൂഡ് ഓയിൽ വില കുതിക്കുന്നുണ്ട്. ഇതോടെ ഡോളറിന്റെ മൂല്യം ഉയർന്നു. എണ്ണവില കൂടുന്നത് ആഗോള തലത്തിൽ പണപ്പെരുപ്പം കൂടുമെന്ന സൂചന നൽകി. പണപ്പെരുപ്പം കൂടിയാൽ യുഎസിന്റെ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് പലിശ നിരക്ക് കൂട്ടും.
പലിശ നിരക്ക് കൂടുന്നതും ഡോളർ ശക്തിയാർജ്ജിക്കുന്നതും സ്വർണവിലയ്ക്ക് തിരിച്ചടിയാകും.

സ്വർണവില ഒരു ലക്ഷത്തിന് താഴേക്ക്?

സമാധാന ചർച്ചകൾ വിഫലമാകുകയും പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമാകുന്നതും സ്വർണവില ഇടിവിന് വഴിയൊരുക്കുന്നുണ്ട്. ഇത്തരത്തിൽ പ്രതിസന്ധി നീണ്ടുപോവുകയും ക്രൂഡ് ഓയിൽ വില വർധനവും പണപ്പെരുപ്പ ആശങ്കയും വരുംദിവസങ്ങളിൽ സ്വർണവില കുറയാൻ കാരണമാകുമെന്ന് സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെടുന്നു. ഈ ട്രെന്റ് തുടർന്നാൽ അധികം വൈകാതെ തന്നെ സ്വർണവില ഒരു ലക്ഷത്തിന് താഴെയെത്തുന്നതാണ്. രാജ്യാന്തരവില ഔൺസിന് 3500 ഡോളറിലേക്ക് താഴ്ന്നാൽ കേരളത്തിൽ പവൻവില 90,000 രൂപയിലേക്ക് കൂപ്പുകുത്തും.

സ്വർണ ഇറക്കുമതിക്ക് നിയന്ത്രണം?

സ്വർണ ഇറക്കുമതിക്ക് വീണ്ടും നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ കേന്ദ്രസർക്കാൻ ആലോചിക്കുന്നതായി റിപ്പോർട്ട്. എന്നാൽ ഇത്തരത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് രൂപയെ രക്ഷിക്കാനോ ഡോളറിന്റെ ഒഴുക്ക് തടയാനോ തടയാനോ സഹായിക്കില്ലെന്ന് ആഭരണ നിർമാതാക്കൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അധിക നിയന്ത്രണങ്ങൾ സ്വർണത്തിന്റെ ലഭ്യത കുറയ്ക്കുകയും ആഭരണ നിർമാണ മേഖലയുടെ പ്രവർത്തന മൂലധനത്തിന്റെ ആവശ്യം ഉയർത്തുമെന്ന ആശങ്കയും ഉയരുന്നുണ്ട്.

Follow Us
ലോകകപ്പില്‍ മിന്നും ഈ യുവതാരങ്ങള്‍
കൊതുകുകൾ ചിലരെ മാത്രം കൂടുതൽ കടിക്കുന്നത് എന്തുകൊണ്ട്?
ഉണക്കമീന്‍ കഴിച്ചാല്‍ വൃക്കയ്ക്ക് പണിയാണ്, പക്ഷെ ഇങ്ങനെ കഴിക്കാം
ലോകകപ്പിലെ 10 പ്രധാന താരങ്ങള്‍
കൊണ്ടോട്ടിയിൽ നടുറോഡിൽ മുട്ടേൽ ഇഴഞ്ഞ് കുട്ടി, രക്ഷകരായി ബസ് ജീവനക്കാർ
Viral Video: വാട്ടർ ടാങ്കിൽ ഡസൻ കണക്കിന് പാമ്പുകുഞ്ഞുങ്ങൾ
Viral Video: മഴയത്ത് വൈറലായൊരു പോലീസുകാരൻ
AC റോഡിൽ സ്കൂട്ടർ മറിഞ്ഞ് അപകടം, രണ്ട് പേർക്ക് ദാരുണാന്ത്യം