Gold Rate: സ്വർണം 95,000 കടന്നു, ഇനിയൊരു തിരിച്ചുപോക്കില്ല!
Kerala Gold Silver Rate: ഡിസംബറിൽ നടക്കാനിരിക്കുന്ന യു എസ് ഫെഡ് യോഗമാണ് സ്വർണവില ഉയരാനുള്ള കാരണം. യോഗത്തിൽ പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയാണ് അനലിസ്റ്റുകൾ പങ്കുവെക്കുന്നത്.

Gold Price
സ്വർണാഭരണങ്ങൾക്ക് മലയാളികളുടെ ആഘോഷങ്ങളിൽ പ്രധാന സ്ഥാനമാണുള്ളത്. അതുകൊണ്ട് തന്നെ ഓരോ ദിവസത്തെയും സ്വർണവില അറിയാൻ കാത്തിരിക്കുന്നവരും ഏറെയാണ്. എന്നാൽ സാധാരണക്കാരെയും ആഭരണപ്രേമികളെയും വെല്ലുവിളിക്കുന്ന രീതിയിലാണ് നിലവിലെ സ്വർണത്തിന്റെ സഞ്ചാരം. 80,000മായി താഴ്ന്ന വില വീണ്ടും 95,000 നോടടുക്കുകയാണ്.
ഇന്നലെ ഒരു പവൻ സ്വർണത്തിന് 94,200 രൂപയാണ് രേഖപ്പെടുത്തിയത്. 11,775 രൂപ നിരക്കിലാണ് ഒരു ഗ്രാം സ്വർണത്തിന്റെ വ്യാപാരം. 22 ക്യാരറ്റ് സ്വർണത്തിന്റെ വിലയിൽ 520 രൂപയുടെ വർദ്ധനവ് ഉണ്ടായപ്പോൾ 24 ക്യാരറ്റ് സ്വർണത്തിന്റെ വില 568 രൂപയാണ് ഉയർന്ന് 102200 രൂപയായി.
നിലവിൽ സ്വർണ വില രണ്ടാഴ്ചത്തെ ഉയർന്ന നിലയിലാണ് തുടരുന്നത്. ഡിസംബറിൽ നടക്കാനിരിക്കുന്ന യു എസ് ഫെഡ് യോഗമാണ് സ്വർണവില ഉയരാനുള്ള കാരണം. യോഗത്തിൽ പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയാണ് അനലിസ്റ്റുകൾ പങ്കുവെക്കുന്നത്. ഇത് സ്വർണ വിലയുടെ വർദ്ധനവിന് ആക്കം കൂട്ടുന്നുണ്ട്.
ഇന്നത്തെ സ്വർണവില
കേരളത്തിൽ ഇന്ന് സ്വർണ വിലയിൽ 1,000 രൂപയുടെ വർദ്ധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ സംസ്ഥാനത്ത് ഒരു പവൻ സ്വർണവില 95,200 രൂപയായി ഉയർന്നു. അതായത്, മൂന്ന് ശതമാനം ജിഎസ്ടിയും അഞ്ച് ശതമാനം പണിക്കൂലിയും ചേരുമ്പോൾ ഒരു ലക്ഷം കടക്കും. അതേസമയം ഗ്രാമിന് 11,900 രൂപയാണ് നൽകേണ്ടത്.
വെള്ളി വില
വെള്ളി വിലയിലും വൻ കുതിപ്പാണ് രേഖപ്പെടുത്തിയത്. 9,000 രൂപയുടെ വർദ്ധനവാണ് സംഭവിച്ചത്. ഇതോടെ കേരളത്തിൽ വെള്ളിയുടെ വില ഗ്രാമിന് 192 രൂപയായും കിലോഗ്രാമിന് 1,92,000 രൂപയായും ഉയർന്നു. ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിലും കേരളത്തിന് സമാനമായ വിലയിലാണ് വ്യാപാരം. എന്നാൽ ഡൽഹി, ബാംഗ്ലൂർ, പൂനെ എന്നിടങ്ങളിൽ 185 രൂപയാണ് വെള്ളി വില.