Gold Rate: റെക്കോർഡുകൾ തകർത്ത് സ്വർണം; ലക്ഷ്യം രണ്ട് ലക്ഷമോ? കുതിച്ചുയർന്ന് വെള്ളിയും

Kerala Gold Silver Rate Today: വിവാഹആവശ്യങ്ങൾക്ക് മറ്റും സ്വർണം വാങ്ങാൻ കാത്തിരുന്നവർക്ക് ഇരുട്ടടി നൽകി കഴിഞ്ഞ ദിവസവും വില ഉയർന്നിരുന്നു. ഡിസംബർ 23നാണ് സ്വർണ വില ചരിത്രത്തിൽ ആദ്യമായി ഒരു ലക്ഷം കടന്നത്. ഒരു പവന് 101600 രൂപയാണ് രേഖപ്പെടുത്തിയത്.

Gold Rate: റെക്കോർഡുകൾ തകർത്ത് സ്വർണം; ലക്ഷ്യം രണ്ട് ലക്ഷമോ? കുതിച്ചുയർന്ന് വെള്ളിയും

Gold Rate

Updated On: 

25 Dec 2025 | 09:41 AM

പുത്തൻ റെക്കോർ‌ഡുകൾ കീഴടക്കി സ്വർണത്തിന്റെ തേരോട്ടം. ഒരു ലക്ഷം എന്ന മാന്ത്രിക സംഖ്യ പിന്നിട്ട് പൊന്നിന്റെ വില കുതിക്കുകയാണ്. സ്വർ‌ണവിലയിലെ ഈ മുന്നേറ്റം സാധാരണക്കാർക്കും ആഭരണപ്രേമികൾക്കും ആശങ്ക ഉയർത്തുകയാണ്. വിവാഹആവശ്യങ്ങൾക്ക് മറ്റും സ്വർണം വാങ്ങാൻ കാത്തിരുന്നവർക്ക് ഇരുട്ടടി നൽകി വീണ്ടും വില ഉയരുകയാണ്.

ഡിസംബർ 23നാണ് സ്വർണ വില ചരിത്രത്തിൽ ആദ്യമായി ഒരു ലക്ഷം കടന്നത്. ഒരു പവന് 101600 രൂപയാണ് രേഖപ്പെടുത്തിയത്. എന്നാൽ തൊട്ടടുത്ത ദിവസം (ഡിസംബർ 24) സ്വന്തം റെക്കോർഡ് തന്നെ വീണ്ടും തിരുത്തിക്കുറിച്ചു. ഇന്നലെ ഒരു പവന് 1,01,880 രൂപയാണ് വില രേഖപ്പെടുത്തിയത്. ഒരു ഗ്രാമിന് 12,735 രൂപയായിരുന്നു വില.

യുഎസ് ഫെഡറൽ ബാങ്ക് പലിശ നിരക്ക് കുറയ്ക്കുമെന്ന സൂചനയാണ് സ്വർണവില കൂടാൻ കാരണമായത്. കൂടാതെ, യുഎസ്- വെനസ്വേല സംഘർഷവും, റഷ്യ-യുക്രെയ്ൻ സമാധാന ശ്രമങ്ങൾ ഫലം കാണാത്തതും വില മുന്നേറ്റത്തിന് കരുത്തേകി. ‌വിലയിൽ ഇനി വൻ ഇടിവ് സംഭവിക്കുമോ, അതോ രണ്ട് ലക്ഷത്തിലേക്കാണോ യാത്ര എന്ന് ഓരോരുത്തരും ഉറ്റുനോക്കുകയാണ്.

ALSO READ: 2025ല്‍ ഒരു ലക്ഷം കടന്ന സ്വര്‍ണ്ണം 2026ല്‍ എവിടെ എത്തും? പൊന്നിന്‍ തിളക്കം കുറയുമോ?

 

ഇന്നത്തെ സ്വർണം – വെള്ളി നിരക്കുകൾ

 

സ്വർണം ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയിൽ. ഇന്ന് ഒരു പവന് 1,02,120 രൂപയാണ് വില. വിപണി വില 1,02,120 രൂപയാണെങ്കിലും മൂന്ന് ശതമാനം ജിഎസ്ടിയും പണിക്കൂലിയും ചേരുമ്പോൾ വില വീണ്ടും കുതിക്കും. ഒരു ഗ്രാം സ്വർണത്തിന് 12,765 രൂപയാണ് നൽകേണ്ടത്. 18 കാരറ്റ് സ്വർണത്തിന് 10,444 രൂപയും, 24 കാരറ്റിന് 13,925 രൂപയുമാണ് വില. അതേസമയം സ്വർണത്തോടൊപ്പം വെള്ളിയും കുതിക്കുന്നുണ്ട്. കേരളത്തിൽ വെള്ളിയുടെ നിലവിലെ വില ഗ്രാമിന് 245 രൂപയും കിലോഗ്രാമിന് 2,45,000 രൂപയുമാണ്.

 

 

ഡിസംബർ മാസത്തിലെ സ്വർണവില

 

ഡിസംബർ 1: 95680

ഡിസംബർ 2: 95480 (രാവിലെ)

ഡിസംബർ 2: 95240 (വൈകിട്ട്)

ഡിസംബർ 3: 95760

ഡിസംബർ 4: 95600 (രാവിലെ)

ഡിസംബർ 4: 95080 (വൈകിട്ട്)

ഡിസംബർ 5: 95280 (രാവിലെ)

ഡിസംബർ 5: 95840 (വൈകിട്ട്)

ഡിസംബർ 6: 95440

ഡിസംബർ 7: 95440

ഡിസംബർ 8: 95640

ഡിസംബർ 9: 95400 (രാവിലെ)

ഡിസംബർ 9: 94,920 (വൈകിട്ട്)

ഡിസംബർ 10: 95560

ഡിസംബർ 11: 95480 (രാവിലെ)

ഡിസംബർ 11: 95880 (വൈകിട്ട്)

ഡിസംബർ 12: 97280 (രാവിലെ)

ഡിസംബർ 12: 97680 (ഉച്ചയ്ക്ക്)

ഡിസംബർ 12: 98400 (വൈകിട്ട്)

ഡിസംബർ 13: 98200

ഡിസംബർ 14: 98200

ഡിസംബർ 15: 98800 (രാവിലെ)

ഡിസംബർ 15: 99280 (വൈകിട്ട്)

ഡിസംബർ 16: 98160

ഡിസംബർ 17: 98640

ഡിസംബർ 18: 98880

ഡിസംബർ 19: 98400

ഡിസംബർ 20: 98400

ഡിസംബർ 21: 98400

ഡിസംബർ 22: 99200 (രാവിലെ)

ഡിസംബർ 22: 99840 (വൈകിട്ട്)

ഡിസംബർ 23: 101600

ഡിസംബർ 24: 1,01,880

ഡിസംബർ 25: 1,02,120

വീടിന് മുമ്പിൽ തെങ്ങ് ഉണ്ടെങ്കിൽ ദോഷമോ?
തേന്‍ ചൂടാക്കിയാല്‍ പ്രശ്‌നമോ?
ഫ്രിഡ്ജിൽ ഇറച്ചിയോ മീനോ ഇരിപ്പുണ്ടോ? ഇതൊന്ന് അറിയണേ
വിവാഹത്തിനെ പേടിക്കുന്ന പുരുഷന്മാരുണ്ടോ? കാരണമിതാ
ഇവനൊക്കെ എന്തിന്റെ സൂക്കേടാ? കൃഷ്ണഗിരിയില്‍ ആനയെ പ്രകോപിപ്പിക്കാന്‍ ശ്രമിക്കുന്ന യുവാക്കള്‍
സ്റ്റെപ്പുകള്‍ കയറുന്നതിനിടെ തൊട്ടുമുമ്പില്‍ സിംഹം; പകച്ചുപോയി ബാല്യം
അഭിമാനം ആകാശത്തോളം! 'ബ്ലൂബേര്‍ഡു'മായി ബാഹുബലി കുതിച്ചുയരുന്നത് കണ്ടോ
റോഡിലെ ക്രിമിനലുകൾ