AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Year Ender 2025: ക്ഷാമബത്ത, എട്ടാം ശമ്പള കമ്മീഷൻ…. ജീവനക്കാരെ കാത്തിരുന്നത് നേട്ടമോ കോട്ടമോ?

Changes for Central Govt Employees and Pensioners: കേന്ദ്ര സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും സാമ്പത്തിക ആനുകൂല്യങ്ങളിലും ചട്ടങ്ങളിലും നിർണ്ണായകമായ പല മാറ്റങ്ങളും ഈ വർഷം ഉണ്ടായിട്ടുണ്ട്. എട്ടാം ശമ്പള കമ്മീഷൻ മുതൽ പെൻഷൻ പരിഷ്കാരങ്ങൾ വരെ നീളുന്ന ആ 10 പ്രധാന മാറ്റങ്ങൾ ഏതെല്ലാമായിരുന്നുവെന്ന് അറിഞ്ഞാലോ...

Year Ender 2025: ക്ഷാമബത്ത, എട്ടാം ശമ്പള കമ്മീഷൻ…. ജീവനക്കാരെ കാത്തിരുന്നത് നേട്ടമോ കോട്ടമോ?
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Published: 24 Dec 2025 | 12:28 PM

2025 അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി. കേന്ദ്ര സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും സാമ്പത്തിക ആനുകൂല്യങ്ങളിലും ചട്ടങ്ങളിലും നിർണ്ണായകമായ പല മാറ്റങ്ങളും ഈ വർഷം ഉണ്ടായിട്ടുണ്ട്. എട്ടാം ശമ്പള കമ്മീഷൻ മുതൽ പെൻഷൻ പരിഷ്കാരങ്ങൾ വരെ നീളുന്ന ആ 10 പ്രധാന മാറ്റങ്ങൾ ഏതെല്ലാമായിരുന്നുവെന്ന് അറിഞ്ഞാലോ…

 

2025ലെ സാമ്പത്തിക ആനുകൂല്യങ്ങളും മാറ്റങ്ങളും

 

എട്ടാം ശമ്പള കമ്മീഷൻ: ഏകദേശം 50 ലക്ഷം ജീവനക്കാർക്കും 69 ലക്ഷം പെൻഷൻകാർക്കും ഗുണകരമാകുന്ന എട്ടാം ശമ്പള കമ്മീഷനെ നിയോഗിച്ചു. പെൻഷൻ പരിഷ്കരണവും കമ്മീഷന്റെ പരിധിയിൽ വരുമെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ എന്നുമുതൽ പ്രാബല്യത്തിൽ വരുമെന്ന കാര്യത്തിൽ വ്യക്തത വരുത്തിയിട്ടില്ല.

ക്ഷാമബത്ത വർദ്ധന: 2025 ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വരുന്ന രീതിയിൽ കേന്ദ്ര ജീവനക്കാരുടെ ക്ഷാമബത്ത 55 ശതമാനത്തിൽ നിന്ന് 58 ശതമാനമായി (3% വർദ്ധന) ഉയർത്തി. 2026 ജനുവരിയിൽ ഇത് 60 ശതമാനമായി ഉയരാനും സാധ്യതയുണ്ട്.

യൂണിഫൈഡ് പെൻഷൻ സ്കീം: 2025 ഏപ്രിൽ 1 മുതൽ യൂണിഫൈഡ് പെൻഷൻ സ്കീം പ്രാബല്യത്തിൽ വന്നു. ജീവനക്കാർക്ക് അവസാനമായി ലഭിച്ച ശമ്പളത്തിന്റെ അടിസ്ഥാനത്തിൽ നിശ്ചിത തുക പെൻഷൻ ഉറപ്പാക്കുന്ന രീതിയാണിത്.

NPS-ൽ നിന്ന് UPS-ലേക്ക് മാറാനുള്ള അവസരം: നാഷണൽ പെൻഷൻ സിസ്റ്റത്തിൽ അംഗങ്ങളായവർക്ക് യൂണിഫൈഡ് പെൻഷൻ സ്കീമിലേക്ക് മാറാൻ ഒരു തവണ മാത്രമുള്ള അവസരം സർക്കാർ നൽകി.

പുതിയ നികുതി വ്യവസ്ഥ: പുതിയ ആദായനികുതി വ്യവസ്ഥ പ്രകാരം, പെൻഷനും പലിശ വരുമാനവും ഉൾപ്പെടെ 12 ലക്ഷം രൂപ വരെയുള്ള വാർഷിക വരുമാനത്തിന് നികുതി ഇളവ് പ്രഖ്യാപിച്ചു.

പ്രവാസി പെൻഷൻകാർക്ക് ആശ്വാസം: വിദേശത്ത് താമസിക്കുന്ന പെൻഷൻകാർക്ക് ഇന്ത്യയിലേക്ക് മടങ്ങാതെ തന്നെ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കാനുള്ള നടപടിക്രമങ്ങൾ ലളിതമാക്കി.

ALSO READ: 2025ല്‍ ഒരു ലക്ഷം കടന്ന സ്വര്‍ണ്ണം 2026ല്‍ എവിടെ എത്തും? പൊന്നിന്‍ തിളക്കം കുറയുമോ?

ഫാമിലി പെൻഷൻ ചട്ടങ്ങൾ: ഫാമിലി പെൻഷൻ കൃത്യമായി വിതരണം ചെയ്യുന്നതിനും അമിതമായി പണം നൽകുന്നത് ഒഴിവാക്കുന്നതിനുമായി മാതാപിതാക്കൾ രണ്ടുപേരും ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കണമെന്ന നിബന്ധന കർശനമാക്കി.

നിക്ഷേപ ഓപ്ഷനുകൾ വർദ്ധിപ്പിച്ചു: NPS, UPS എന്നിവയിൽ നിക്ഷേപിക്കുന്നവർക്ക് പണം വിനിയോഗിക്കാൻ കൂടുതൽ സ്വാതന്ത്ര്യം നൽകിക്കൊണ്ട് പുതിയ നിക്ഷേപ ഓപ്ഷനുകൾ PFRDA അവതരിപ്പിച്ചു.

 ഇക്വിറ്റി നിക്ഷേപം: യുവ നിക്ഷേപകർക്ക് കൂടുതൽ ലാഭം ലക്ഷ്യമിട്ട് നിക്ഷേപത്തിന്റെ 75 ശതമാനം വരെ ഇക്വിറ്റിയിൽ (ഓഹരി വിപണിയിൽ) നിക്ഷേപിക്കാൻ PFRDA അനുമതി നൽകി. വിരമിക്കൽ അടുക്കുന്തോറും ഇത് കുറഞ്ഞുവരുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.

NPS നിക്ഷേപം: പുതിയ ചട്ടപ്രകാരം വിരമിച്ച ശേഷവും 85 വയസ്സുവരെ NPS-ൽ നിക്ഷേപം തുടരാൻ ജീവനക്കാർക്ക് സാധിക്കും. ആകെ നിക്ഷേപത്തിന്റെ 40 ശതമാനമെങ്കിലും പെൻഷനായിമാറ്റണം, ബാക്കി തുക ഒന്നിച്ചോ ഘട്ടം ഘട്ടമായോ പിൻവലിക്കാം.