Gold Rate: ആശ്വസിക്കേണ്ട, നേരിയ ഇടിവ് മാത്രം; ഒരു പവൻ സ്വർണം ഒരു ലക്ഷം തന്നെ!
Kerala Gold Silver Rate Today: സാധാരണക്കാർക്കും ആഭരണപ്രേമികൾക്കും ഒരുപോലെ വെല്ലുവിളി ഉയർത്തിയാണ് പൊന്നിന്റെ സഞ്ചാരം. 2026ലും കഴിഞ്ഞ വർഷത്തെ പോലെ വില ഉയരുമെന്നാണ് വിദഗ്ധർ പ്രവചിക്കുന്നത്.

Gold Price
പിടിതരാതെ മുന്നേറി സംസ്ഥാനത്തെ സ്വർണവില. ഒരു ലക്ഷം കടന്ന ശേഷം തിരിച്ചിറങ്ങി 98,000മെത്തിയെങ്കിലും, ആ പ്രതീക്ഷ താൽകാലികമാണെന്ന് പ്രഖ്യാപിച്ച് സ്വർണവില വീണ്ടും കുതിക്കുകയാണ്. സാധാരണക്കാർക്കും ആഭരണപ്രേമികൾക്കും ഒരുപോലെ വെല്ലുവിളി ഉയർത്തിയാണ് പൊന്നിന്റെ സഞ്ചാരം. രാജ്യാന്തര വിപണിയിലെ മുന്നേറ്റമാണ് കേരളത്തിലും പ്രതിഫലിക്കുന്നത്.
2026ലും കഴിഞ്ഞ വർഷത്തെ പോലെ വില ഉയരുമെന്നാണ് വിദഗ്ധർ പ്രവചിക്കുന്നത്. യുഎസിൽ അടിസ്ഥാന പലിശനിരക്ക് കൂടാനുള്ള സാധ്യത, റഷ്യ-യുക്രെയ്ൻ സംഘർഷം, യുഎസ്-വെനസ്വേല സംഘർഷ സാധ്യത തുടങ്ങിയവയെല്ലാമാണ് സ്വർണനിരക്കിന് കരുത്തേകുന്നത്. ഇത്തരത്തിൽ പ്രതിസന്ധികൾ ഉയരുന്നത് സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണത്തിന് നേട്ടമുണ്ടാകും.
സ്വർണം വെള്ളി നിരക്ക്
ഇന്ന് ഒരു പവൻ സ്വർണത്തിന് 99,600 രൂപയാണ് വില. ഒരു ഗ്രാമിന് 12,450 രൂപയും നൽകണം. വിപണി വില 99,880 രൂപയാണെങ്കിലും മൂന്ന് ശതമാനം ജിഎസ്ടിയും പണിക്കൂലിയും ഹോൾമാർക്ക് ഫീസും ചേരുമ്പോൾ വില ഒരു ലക്ഷം കടക്കുമെന്ന കാര്യത്തിൽ സംശയമില്ല. 24 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 13,621 രൂപയും, 18 കാരറ്റ് ഒരു ഗ്രാമിന് 10,216 രൂപയുമാണ് നിലവിൽ നൽകേണ്ടത്.
ALSO READ: വെള്ളിയുടെ ഭാവി എന്ത്? കൂടുതൽ നിക്ഷേപിക്കണോ സ്വർണ്ണത്തിലേക്ക് മാറണോ?
സ്വർണത്തോടൊപ്പം വെള്ളി വിലയും ഉയരുന്നുണ്ട്. കേരളത്തിൽ വെള്ളിയുടെ ഇന്നത്തെ വില ഗ്രാമിന് 260.10 രൂപയും കിലോഗ്രാമിന് 2,60,100 രൂപയും ആണ്. ചെന്നൈ, കോയമ്പത്തൂർ, ഹൈദരാബാദ് എന്നിവിടങ്ങളിലും സമാന നിരക്കാണ്. എന്നാൽ, മുംബൈ, ഡൽഹി, ബെംഗളൂരു തുടങ്ങിയ നഗരങ്ങളിൽ കിലോയ്ക്ക് 2,42,100 രൂപ നിരക്കിലാണ് വെള്ളി വ്യാപാരം.