Anganwadi Worker: അങ്കണവാടി പ്രവര്‍ത്തകർക്ക് ആശ്വസിക്കാം, നഷ്ടമായ കാലയളവിലെ പെന്‍ഷന്‍ അനുവദിക്കാന്‍ ഉത്തരവ്
Pension for Anganwadi Workers with Missing Service Period: 2016 മുതല്‍ 2025 വരെ വിരമിച്ച അങ്കണവാടി പ്രവര്‍ത്തകരില്‍ 2016ന് ശേഷം വിവിധ കാരണങ്ങളാല്‍ 500ല്‍പ്പരം അങ്കണവാടി പ്രവര്‍ത്തകരുടെ പെൻഷനാണ് നഷ്ടമായത്. ഇത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് നിലവിലുള്ള ആക്ട് ഭേദഗതി ചെയ്ത് പ്രസ്തുത കാലയളവിലെ പെന്‍ഷന്‍ നല്‍കാന്‍ തീരുമാനമായത്.

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സംസ്ഥാനത്തെ അങ്കണവാടി പ്രവർത്തകർക്ക് ആശ്വസിക്കാം. കേരള അങ്കണവാടി വര്‍ക്കേര്‍സ് & ഹെല്‍പ്പേഴ്‌സ് ക്ഷേമനിധി ബോര്‍ഡില്‍ നിന്നും ക്ഷേമനിധി വിഹിതം അടക്കുന്നതില്‍ മുടക്കം വന്നിട്ടുള്ളതും കുടിശ്ശിക അടച്ച് അംഗത്വം പുനരുജ്ജീവിപ്പിക്കാന്‍ കഴിയാത്തതുമായ അങ്കണവാടി പ്രവര്‍ത്തകരുടെ നഷ്ടമായ പെന്‍ഷന്‍ അനുവദിക്കുന്നതിന് ഉത്തരവായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.
30 മുതല്‍ 40 വര്‍ഷം വരെ സേവനകാലയളവുള്ള പ്രവർത്തകരുടെ നഷ്ടമായ പെൻഷനാണ് അനുവദിക്കുന്നത്. 2016 മുതല്‍ 2025 വരെ വിരമിച്ച അങ്കണവാടി പ്രവര്‍ത്തകരില്‍ 2016ന് ശേഷം വിവിധ കാരണങ്ങളാല്‍ 500ല്‍പ്പരം അങ്കണവാടി പ്രവര്‍ത്തകരുടെ പെൻഷനാണ് നഷ്ടമായത്. ഇത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് നിലവിലുള്ള ആക്ട് ഭേദഗതി ചെയ്ത് പ്രസ്തുത കാലയളവിലെ പെന്‍ഷന്‍ നല്‍കാന്‍ തീരുമാനമായത്.
ശൂന്യ വേതനാവധി കാലയളവില്‍ 6 മാസത്തില്‍ കൂടുതല്‍ അംശദായം അടയ്ക്കാതെ അംഗത്വം നഷ്ടപ്പെട്ട് പെന്‍ഷന്‍ നഷ്ടമായ വിരമിച്ച അങ്കണവാടി പ്രവര്‍ത്തകര്‍ക്ക് മുടക്കം വരുത്തിയ വിഹിതം, അംശദായം ഒടുക്കി പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ അനുവദിക്കുന്നതിനാണ് പ്രത്യേക അനുമതി നല്‍കി ഉത്തരവായത്.
ALSO READ: ജീവനക്കാരുടെ ശമ്പളം എപ്പോൾ കൂടും? കുടിശ്ശികയിലും സംശയം വേണ്ട!
സർക്കാർ ജീവനക്കാരെ സന്തോഷിപ്പിൻ! ഡിഎ കൂട്ടി, ഈ മാസം എത്ര കിട്ടും?
സംസ്ഥാനത്തെ സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും ലഭിക്കാനുള്ള ക്ഷാമബത്ത (DA) കുടിശ്ശികയുടെ ആദ്യ ഗഡു വർധിപ്പിച്ച് ഉത്തരവിറക്കി. മൂന്ന് ശതമാനം ഡിഎ ആണ് വർധിക്കുക. ഫെബ്രുവരി മാസത്തെ ശമ്പളത്തിനൊപ്പം അതായത് മാർച്ചിൽ മൂന്ന് ശതമാനം ഡിഎ അധികമായി ലഭിക്കുന്നതാണ്. ക്ഷാമാശ്വാസവും (DR) മൂന്ന് ശതമാനം വർധിപ്പിച്ചിട്ടുണ്ട്.
2023 ജൂലൈയിൽ ലഭിക്കേണ്ട ഡിഎ കുടിശ്ശികയാണ് ഈ മാസം നൽകാൻ പോകുന്നത്. ഇതോടെ സർക്കാർ ജീവനക്കാരുടെ ഡിഎ 22 ശതമാനത്തിൽ നിന്നും 25 ശതമാനമായി ഉയർന്നു. നിലവിൽ 13 ശതമാനം ഡിഎ കുടിശ്ശികയാണ് ലഭിക്കാനുള്ളത്. വരാനിരിക്കുന്ന ഡിഎ വർധനവും കൂടി പരിഗണിച്ചാൽ സർക്കാർ ജീവനക്കാർക്കുള്ള ഡിഎ കുടിശ്ശിക 15 ശതമാനമാകും. സംസ്ഥാന സർക്കാർ ഇപ്പോൾ വർധിപ്പിച്ച് മൂന്ന് ശതമാനം ഡിഎ കുടിശ്ശികയിൽ നിന്നും കുറച്ചാൽ ഇനി ലഭിക്കാനുള്ള ക്ഷാമബത്ത 12 ശതമാനമാകും.