Kerala Lottery Result: 70 ലക്ഷം ആര് നേടും? അക്ഷയ AK-673 ഭാഗ്യക്കുറി നറുക്കെടുപ്പ് ഇന്ന്

Kerala Lottery Akshaya AK 673 Result: അക്ഷയ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം 70 ലക്ഷം രൂപയും രണ്ടാം സമ്മാനം അഞ്ച് ലക്ഷം രൂപയുമാണ്.

Kerala Lottery Result: 70 ലക്ഷം ആര് നേടും? അക്ഷയ AK-673 ഭാഗ്യക്കുറി നറുക്കെടുപ്പ് ഇന്ന്

കേരള ഭാ​ഗ്യക്കുറി (Social Media Image)

Updated On: 

06 Dec 2024 23:40 PM

കേരള സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന അക്ഷയ AK-673 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഇന്ന്. തിരുവനന്തപുരം ബേക്കറി ജം‌​ഗ്ഷന് സമീപത്തുള്ള ഗോർക്കി ഭവനിലാണ് ​നറുക്കെടുപ്പ് നടക്കുന്നത്. അക്ഷയ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം 70 ലക്ഷം രൂപയാണ്. രണ്ടാം സമ്മാനം അഞ്ച് ലക്ഷം രൂപയും മൂന്നാം സമ്മാനം ‌ഒരു ലക്ഷം രൂപയും വീതമാണ്.

ഒന്നാം സമ്മാനം ലഭിച്ച ടിക്കറ്റിന്റെ അതേ നമ്പറുള്ള 11 പേർക്ക് സമാശ്വാസ സമ്മാനമായി 8000 രൂപ ലഭിക്കുന്നതാണ്. കേരള ഭാഗ്യക്കുറി വകുപ്പിൻ്റെ ഔദ്യോഗിക വെബ്‍സൈറ്റായ www.keralalottery.info എന്നിവയിലൂടെ ഫലമറിയാം. കെെരളി ടിവി, ജയ്ഹിന്ദ് ഉൾപ്പെടെയുള്ള ചാനലുകളിൽ വെെകിട്ട് മൂന്ന് മണി മുതൽ നറുക്കെടുപ്പ് തത്സമയം സംപ്രേക്ഷണം ചെയ്യാറുണ്ട്. എല്ലാ ഞായറാഴ്ചകളിലും പുറത്തിറക്കുന്ന ഭാഗ്യക്കുറിയായ അക്ഷയയുടെ വില 40 രൂപയാണ്.

ലഭിക്കുന്ന സമ്മാന തുക 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും പണം കരസ്ഥമാക്കാം. 5000 രൂപയിൽ കൂടുതലാണെങ്കിൽ ടിക്കറ്റും മറ്റ് തിരിച്ചറിയൽ രേഖകളും ഭാഗ്യക്കുറി വകുപ്പിൻ്റെ ഓഫീസിലോ ബാങ്കിലോ സമർപ്പിച്ച് വേണം സമ്മാനത്തുക കൈപ്പറ്റാൻ. സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തി 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കണം.

ALSO READ: ജിയോ സിനിമ ആപ്പ് നിർത്തലാക്കും… എല്ലാം ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലേക്ക്?

ഒരു ലക്ഷത്തിൽ കൂടുതൽ സമ്മാനത്തുകയുള്ള ടിക്കറ്റുകൾ കേരള ലോട്ടറി ഡയറക്ടറേറ്റിൽ നിന്ന് മാത്രമേ മാറ്റിയെടുക്കാൻ സാധിക്കുകയുള്ളൂ. നറുക്കെടുപ്പ് നടന്ന് 30 ദിവസത്തിനകം ബന്ധപ്പെട്ട രേഖകൾ സഹിതം ഒറിജിനൽ ടിക്കറ്റ് മേൽപറഞ്ഞ ഓഫീസുകളിൽ ഹാജരാക്കണം. 30 ദിവസത്തിനുള്ളിൽ ടിക്കറ്റ് ഹാജരാക്കാൻ സാധിച്ചില്ലെങ്കിൽ കാലതാമസത്തിനുള്ള കാരണം വ്യക്തമാക്കുന്ന വിശദീകരണം സമർപ്പിക്കേണ്ടി വരും.

അക്ഷയ ലോട്ടറിക്ക് പുറമെ ഫിഫ്റ്റി-ഫിഫ്റ്റി, കാരുണ്യ, വിൻ വിൻ, സ്ത്രീശക്തി, നിർമൽ, കാരുണ്യ പ്ലസ്, എന്നിങ്ങിനെ ഒരു ആഴ്ചയിലെ ഓരോ ദിവസങ്ങളിലായി നറുക്കെടുപ്പ് നടക്കാറുണ്ട്. ഇവയ്ക്കൊപ്പം ഓണം, ക്രിസ്മസ്-ന്യൂ ഇയർ, വിഷു, സമ്മർ, മൺസൂൺ എന്നിങ്ങനെ ബംപർ ലോട്ടറികളും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറിക്കുന്നുണ്ട്.

അക്ഷയ ഭാഗ്യക്കുറിയുടെ സമ്മാനത്തുക ഇങ്ങനെ

  1. ഒന്നാം സമ്മാനം: 70 ലക്ഷം രൂപ
  2. രണ്ടാം സമ്മാനം: 5 ലക്ഷം രൂപ
  3. മൂന്നാം സമ്മാനം: 1 ലക്ഷം രൂപ
  4. നാലാം സമ്മാനം: 5,000 രൂപ
  5. അഞ്ചാം സമ്മാനം: 2,000 രൂപ
  6. ആറാം സമ്മാനം: 1000 രൂപ
  7. ഏഴാം സമ്മാനം: 500 രൂപ
  8. എട്ടാം സ‌മ്മാനം: 100 രൂപ
  9. സമാശ്വാസ സമ്മാനം: 8,000 രൂപ

 

തണുപ്പുകാലത്ത് വാഴപ്പഴം കഴിക്കാമോ?
പുഴുങ്ങിയ മുട്ടയോ ഓംലെറ്റോ? ഹൃദയാരോഗ്യത്തിന് നല്ലത്
രാവിലെ അരി അരച്ച് ഇഡ്ഡലിയുണ്ടാക്കാം
ഓട്‌സ് കഴിക്കുമ്പോള്‍ ഇങ്ങനെ തോന്നാറുണ്ടോ? സൂക്ഷിക്കാം
തെയ്യത്തിൻ്റെ അടിയേറ്റ് യുവാവിൻ്റെ ബോധം പോയി
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം