5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Jio Cinema: ജിയോ സിനിമ ആപ്പ് നിർത്തലാക്കും… എല്ലാം ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലേക്ക്?

Jio Cinema Merge Into Disney Plus Hotstar: ലയനവുമായി ബന്ധപ്പെട്ട് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡും വാൾട്ട് ഡിസ്നി കമ്പനിയും തമ്മിൽ നേരത്തെ പ്രാഥമിക കരാറിൽ ഒപ്പുവച്ചിരുന്നു. റിലയൻസ് ഇൻഡസ്ട്രീസും ഡിസ്നി പ്ലസ് ഹോട്ട്‌സ്റ്റാറും ഒന്നിച്ചുള്ള സംരംഭത്തിന് കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയും അനുമതി നൽകിയിരുന്നു. 70,352 കോടി വിപണി മൂല്യമുള്ള സംയുക്ത സംരംഭമാണിത്.

Jio Cinema: ജിയോ സിനിമ ആപ്പ് നിർത്തലാക്കും… എല്ലാം ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലേക്ക്?
Represental Image (Credits: Social Media)
neethu-vijayan
Neethu Vijayan | Published: 19 Oct 2024 06:59 AM

രാജ്യത്തെ വിനോദ മേഖലയിൽ ആധിപത്യം സ്ഥാപിക്കുന്നതിനുള്ള ഒരു പ്രധാന ചുവടുവെപ്പുമായി റിലയൻസ്. റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡും വാൾട്ട് ഡിസ്നി കമ്പനിയും ലയിക്കുന്നതിൻ്റെ ഭാ​ഗമായാണ് പുതിയ മാറ്റം. ജിയോസിനിമ (Jio Cinema) ഡിസ്നി പ്ലസ് ഹോട്ട്‌സ്റ്റാറിലേക്ക് ലയിപ്പിച്ചേക്കുമെന്നാണ് ഇക്കണോമിക്സ് ടൈം പുറത്തുവിടുന്ന റിപ്പോർട്ട്. ശേഷം സെൻട്രൽ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായി ഡിസ്നി പ്ലസ് ഹോട്ട്‌സ്റ്റാറിനെ മാറ്റുമെന്നുമാണ് ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കുന്നത്.

ലയനവുമായി ബന്ധപ്പെട്ട് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡും വാൾട്ട് ഡിസ്നി കമ്പനിയും തമ്മിൽ നേരത്തെ പ്രാഥമിക കരാറിൽ ഒപ്പുവച്ചിരുന്നു. റിലയൻസ് ഇൻഡസ്ട്രീസും ഡിസ്നി പ്ലസ് ഹോട്ട്‌സ്റ്റാറും ഒന്നിച്ചുള്ള സംരംഭത്തിന് കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയും അനുമതി നൽകിയിരുന്നു. 70,352 കോടി വിപണി മൂല്യമുള്ള സംയുക്ത സംരംഭമാണിത്.

സംയുക്ത കമ്പനിയിൽ റിലയൻസ് ഗ്രൂപ്പിന് 63.12 ശതമാനം ഓഹരി ഉടമസ്ഥതയും അവശേഷിക്കുന്ന ഓഹരി വിഹിതം ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാറിനുമാണുള്ളത്. ലയനത്തോട് കൂടി ഹോട്ട്സ്റ്റാർ, ജിയോ എന്നീ ഒടിടി പ്ളാറ്റ് ഫോമുകളും റിലയൻസ് നിയന്ത്രണത്തിലുള്ള വയാകോമിൻ്റെയും ഡിസ്നി ഹോട്ട് സ്റ്റാറിൻ്റെയും 122 ചാനലുകളും സംയുക്ത സംരംഭത്തിന് കീഴിലാകും. ഇന്ത്യൻ മാധ്യമരംഗത്തെ ഏറ്റവും വലിയ ലയനത്തിനാണ് ഇതോടെ തുടക്കമാകുന്നത്.

2024 ജൂൺ വരെ, ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിന് 35.5 ദശലക്ഷം വരിക്കാരാണുണ്ടായിരുന്നതെന്നാണ് കണക്കുകൾ പറയുന്നത്. സോണി ലൈവ്, നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം എന്നിവയ്ക്ക് വൻ വെല്ലുവിളി ഉയർത്തുന്നതാണ് റിലയൻസ്-ഡിസ്നി ഇന്ത്യ ലയനമെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. കളേഴ്സ്, സ്റ്റാർ പ്ലസ് എന്നിവയടക്കം 120 ഓളം ചാനലുകളും ജിയോ സിനിമ, ഡിസ്നി ഹോട്ട്സ്റ്റാർ എന്നീ ഒടിടി പ്ലാറ്റ്ഫോമുകളും പുതിയ കമ്പനിക്ക് കീഴിലുണ്ടാകും. ഇന്ത്യയിലും വിദേശത്തുമായി 75 കോടിയിലധികം ഉപയോക്താക്കളുമാണ് കമ്പനിക്ക് സ്വന്തമാകുക.

2024ന്റെ അവസാനപാദത്തിലോ 2025ന്റെ ആദ്യപാദത്തിലോ ഇരുകമ്പനികളും തമ്മിലുള്ള ലയനം പൂർണമാകുമെന്നാണ് നേരത്തെ പുറത്തുവന്ന റിപ്പോർട്ട്. റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ ഭാ​ര്യ നിത അംബാനിയായിരിക്കും ലയിച്ചുണ്ടാകുന്ന മാധ്യമക്കമ്പനിയുടെ ചെയർപേഴ്സൺ. വാൾട്ട് ഡിസ്നിയിൽ നിന്നുള്ള ഉദയ് ശങ്കർ വൈസ് ചെയർമാനാകുമെന്നും സൂചനയുണ്ട്.

Latest News