Kerala Lottery Result: ആഹാ ഈ ടിക്കറ്റല്ലേ പോക്കറ്റില്‍? ഫിഫ്റ്റി ഫിഫ്റ്റി ഭാഗ്യം കടാക്ഷിച്ചത് ഈ നമ്പറിന്
Kerala Lottery Fifty Fifty Result Today: മൂന്നാം സമ്മാനം നേടുന്ന നമ്പറിന് 5000 രൂപയും നാലും അഞ്ചും ആറും ഏഴും സമ്മാനങ്ങള്‍ അടിക്കുന്ന നമ്പറുകള്‍ക്ക് 2000,1000,500,100 എന്നിങ്ങനെയുമാണ് സമ്മാനം ലഭിക്കുന്നത്.

കേരള ലോട്ടറി (Image Credits - Creative Touch Imaging Ltd./NurPhoto via Getty Images)
സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഫിഫ്റ്റി ഫിഫ്റ്റി FF 113 ലോട്ടറി ഫലം പ്രഖ്യാപിച്ചു (Kerala Lottery Result) . ഒരു കോടി രൂപയാണ് ഒന്നാം സമ്മാനം. ബുധനാഴ്ചകളില്‍ നറുക്കെടുക്കുന്ന ഫിഫ്റ്റി ഫിഫ്റ്റി ഭാഗ്യക്കുറിയുടെ വില 50 രൂപയാണ്. തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍ വെച്ച് ഉച്ചയ്ക്ക് മൂന്ന് മണിക്ക് നടന്ന നറുക്കെടുപ്പില്‍ FC 478593 ടിക്കറ്റാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ സ്വന്തമാക്കിയിരിക്കുന്നത്. സമാശ്വാസ സമ്മാനം 8000 രൂപയും രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയുമാണ്. FF 731406 എന്ന നമ്പറിനാണ് രണ്ടാം സമ്മാനം അടിച്ചിരിക്കുന്നത്.
മൂന്നാം സമ്മാനം നേടുന്ന നമ്പറിന് 5000 രൂപയും നാലും അഞ്ചും ആറും ഏഴും സമ്മാനങ്ങള്‍ അടിക്കുന്ന നമ്പറുകള്‍ക്ക് 2000,1000,500,100 എന്നിങ്ങനെയുമാണ് സമ്മാനം ലഭിക്കുന്നത്.
സമ്മാനാര്‍ഹമായ ടിക്കറ്റ് നമ്പറുകള്‍
- ഒന്നാം സമ്മാനം ഒരു കോടി- FC 478593
- രണ്ടാം സമ്മാനം 10 ലക്ഷം- FF 731406
- മൂന്നാം സമ്മാനം 5000 രൂപ- 0048, 1443, 1784, 2288, 2744, 3549, 3654, 3676, 4104, 4397, 5037, 5623, 574,0 5756, 6379, 7435, 7873, 7983, 8221, 8437, 9094, 9116, 9624
- സമാശ്വാസ സമ്മാനം 8000 രൂപ- FA 478593, FB 478593, FD 478593, FE 478593, FF 478593, FG 478593, FH 478593, FJ 478593, FK 478593, FL 478593, FM 478593
Also Read: Kerala Lottery Result: ഇന്നത്തെ വിന്നർ നിങ്ങളോ? വിൻ-വിൻ W 791 ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു
5000 രൂപയില്‍ താഴെയുള്ള സമ്മാനങ്ങള്‍ ലോട്ടറിക്കടയില്‍ നിന്ന് തന്നെ കൈപ്പറ്റാവുന്നതാണ്. എന്നാല്‍ 5000 രൂപയ്ക്ക് മുകളിലുള്ള സമ്മാനങ്ങള്ഡ കൈപ്പറ്റുന്നതിനായി സമ്മാനാര്‍ഹമായ ടിക്കറ്റും തിരിച്ചറിയല്‍ രേഖയും ബാങ്കിലോ സര്‍ക്കാരിന്റെ ലോട്ടറി ഓഫീസിലോ ഏല്‍പ്പിക്കേണ്ടതാണ്. ഫലം പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളില്‍ തുക കൈപ്പറ്റണം. ഇല്ലെങ്കില്‍ എന്തുകൊണ്ട് വൈകി എന്നതിനുള്ള കാരണം വ്യക്തമാക്കണം.
സമ്മാനത്തുക കൈപ്പറ്റുന്നതിനായി സമ്മാനാര്‍ഹമായ ടിക്കറ്റിന്റെ കോപ്പിയെടുത്ത് സെല്‍ഫ് അറ്റസ്റ്റ് ചെയ്യുകയും ഗസറ്റഡ് റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ സാക്ഷ്യപ്പെടുത്തിയ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, സമ്മാനത്തുക കൈപ്പറ്റാനുള്ള ഫോം, സ്റ്റാമ്പ്, തിരിച്ചറിയല്‍ രേഖ എന്നിവയും സമര്‍പ്പിക്കേണ്ടതാണ്.