5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Kerala Lottery Result: ഇന്നത്തെ ഭാ​ഗ്യം ആർക്കൊപ്പം; കാരുണ്യാ പ്ലസ് ഭാ​ഗ്യക്കുറി നറുക്കെടുപ്പ് ഇന്ന്

Karunya Plus: കാരുണ്യ പ്ലസ് ലോട്ടറിയിലൂടെ ലഭിക്കുന്ന സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ സംസ്ഥാനത്തെ ‌ലോട്ടറി കടകളിൽ നിന്ന് തുക സ്വന്തമാക്കാം. 5000-തിൽ കൂടുതലാണെങ്കിൽ ഫലം വന്ന് ഒരു മാസത്തിനുള്ളിൽ ബാങ്കുകളിലും ലോട്ടറി ഓഫീസിലും ഹാജരാക്കണം.

Kerala Lottery Result: ഇന്നത്തെ ഭാ​ഗ്യം ആർക്കൊപ്പം; കാരുണ്യാ പ്ലസ് ഭാ​ഗ്യക്കുറി നറുക്കെടുപ്പ് ഇന്ന്
കേരള ലോട്ടറി (Image Courtesy – Creative Touch Imaging Ltd./NurPhoto via Getty Images)
Follow Us
athira-ajithkumar
Athira CA | Published: 19 Sep 2024 11:43 AM

തിരുവനന്തപുരം: കേരള സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പിന്റെ കാരുണ്യാ പ്ലസ് കെ എൻ 537-ൻ്റെ നറുക്കെടുപ്പ് ഇന്ന്. 80 ലക്ഷം രൂപയാണ് കാരുണ്യ പ്ലസ് ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായി ലഭിക്കുക. രണ്ടാം സമ്മാനം 10 ലക്ഷവും, മൂന്നാം സമ്മാനം 12 ഭാഗ്യശാലികൾക്ക് ഒരു ലക്ഷം രൂപ വീതവും ലഭിക്കും. ലോട്ടറി വകുപ്പിന്റെ ഔദ്യോ​ഗിക വെബ്സെെറ്റിലൂടെ ഫലമറിയാം. http://www.keralalotteries.com, https://www.keralalotteryresult.net എന്നീ വെബ്സെറ്റുകളാണ് ഫലം അറിയുന്നതിനായി സന്ദർശിക്കേണ്ടത്.

തിരുവനന്തപുരം ബേക്കറി ജംഗ്ഷന് സമീപമുള്ള ഗോർക്കി ഭവനിലാണ് നറുക്കെടുപ്പ്. 40 രൂപയാണ് ടിക്കറ്റ് നിരക്ക്. വെെകിട്ട് മൂന്ന് മണി മുതൽ നറുക്കെടുപ്പിന്റെ ഫലങ്ങൾ വെബ്സെെറ്റിലൂടെ അറിയാം. ഒന്നാം സമ്മാനത്തിന് അർഹമായ നമ്പരുള്ള 11 സീരീസുകളുടെ ടിക്കറ്റ് കെെവശമുള്ളവർക്ക് സമാശ്വാസ സമ്മാനമായി 8000 രൂപ ലഭിക്കും.

കാരുണ്യ പ്ലസ് ലോട്ടറിയിലൂടെ ലഭിക്കുന്ന സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ സംസ്ഥാനത്തെ ‌ലോട്ടറി കടകളിൽ നിന്ന് തുക സ്വന്തമാക്കാം. 5000 രൂപയിൽ കൂടുതലാണെങ്കിൽ ബാങ്കുകളിലോ ലോട്ടറി ഓഫീസുകളിലോ തിരച്ചറിയൽ രേഖയും ടിക്കറ്റും പണം കെെപ്പറ്റാനായി ഏൽപ്പിക്കണം. ഫലം വന്ന് ഒരു മാസത്തിനുള്ളിലാണ് ഇവ ബാങ്കുകളിലും ലോട്ടറി ഓഫീസിലും ഹാജരാക്കേണ്ടത്. നിശ്ചിത സമയ പരിധിക്കുള്ളിൽ ഹാജരാക്കാൻ കഴിഞ്ഞില്ലെങ്കിൽ അധികാരികൾക്ക് മുമ്പാകെ കാരണം എഴുതി നൽകണം.

സമ്മാനത്തുക

ഒന്നാം സമ്മാനം: 80 ലക്ഷം രൂപ
രണ്ടാം സമ്മാനം: 10 ലക്ഷം രൂപ
മൂന്നാം സമ്മാനം: 01 ലക്ഷം രൂപ
നാലാം സമ്മാനം: 5,000 രൂപ
അഞ്ചാം സമ്മാനം: 1,000 രൂപ
ആറാം സമ്മാനം: 500 രൂപ
ഏഴാം സമ്മാനം: 100 രൂപ
പ്രോത്സാഹന സമ്മാനം: 8,000 രൂപ

ലോട്ടറി ഫലങ്ങൾ എങ്ങനെ പരിശോധിക്കാം

ഔദ്യോഗിക വെബ്സൈറ്റ് : കേരള ഭാഗ്യക്കുറിയുടെ ഔദ്യോഗിക വെബ്സൈറ്റായ keralalotteries.com വഴി ഫലം പരിശോധിക്കാം

പത്രങ്ങൾ : മലയാള മനോരമ , മാതൃഭൂമി, ദേശാഭിമാനി തുടങ്ങിയ മലയാള ദിനപത്രങ്ങളിൽ നറുക്കെടുപ്പിന്റെ പിറ്റേ ദിവസം ഫലം
പ്രസിദ്ധീകരിക്കും.

ഏജന്റുമാർ: ലോട്ടറി ടിക്കറ്റുകൾ വിൽക്കുന്ന ഏജന്റുമാരുടെയോ വിൽപ്പനക്കാരുടെയോ പക്കൽ നിന്ന് ഫലം അറിയാം.

ടെലിവിഷൻ: കെെരളി ടിവി, ജയ്ഹിന്ദ് ഉൾപ്പെടെയുള്ള ചാനലുകളിൽ ഉച്ചയ്ക്ക് 2.55 മുതൽ ലോട്ടറി ഫലങ്ങൾ തത്സമയം സംപ്രേക്ഷണം ചെയ്യുന്നു.

മൊബൈൽ ആപ്പുകൾ : കഥകളി ലോട്ടറി റിസൾട്ട്, കെടുഡേ ലോട്ടറി റിസൾട്ട് എന്നീ ആപ്പിലൂടെയും ഫലം നോക്കാം.

Latest News