AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala Lottery Result: കാരുണ്യ KR 674 ഭാഗ്യക്കുറി നറുക്കെടുപ്പ് ഇന്ന്; ഒന്നാം സമ്മാനം 80 ലക്ഷം രൂപ

Karunya Lottery Result Today : കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ കാരുണ്യ KR 674 ലോട്ടറി നറുക്കെടുപ്പ് ഇന്ന്. ഒന്നാം സമ്മാനം 80 ലക്ഷം രൂപയും രണ്ടാം സമ്മാനം 5 ലക്ഷം രൂപയുമാണ്.

Kerala Lottery Result: കാരുണ്യ KR 674 ഭാഗ്യക്കുറി നറുക്കെടുപ്പ് ഇന്ന്; ഒന്നാം സമ്മാനം 80 ലക്ഷം രൂപ
കേരള സംസ്ഥാന ഭാഗ്യക്കുറി. (Image Courtesy : Social Media)
Nandha Das
Nandha Das | Updated On: 05 Oct 2024 | 09:03 AM

കേരള സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന കാരുണ്യ കെആർ- 674 ലോട്ടറി നറുക്കെടുപ്പ് ഇന്ന്. തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ ഗോർക്കി ഭവനിൽ വെച്ച് വൈകിട്ട് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടക്കുക. എല്ലാ ശനിയാഴ്ചകളിലും നറുക്കെടുക്കുന്ന കാരുണ്യ ഭാഗ്യക്കുറിയുടെ വില 40 രൂപയാണ്. ഫലമറിയാൻ കേരള ഭാഗ്യക്കുറി വകുപ്പിൻ്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralalottery.info സന്ദർശിക്കാം.

കാരുണ്യ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം 80 ലക്ഷം രൂപയാണ്. രണ്ടാം സമ്മാനം 5 ലക്ഷം രൂപയും മൂന്നാം സമ്മാനം ‌1 ലക്ഷം രൂപയുമാണ്. നാലും അഞ്ചും ആറും ഏഴും എട്ടും സമ്മാനം നേടുന്നവർക്ക് യഥാക്രമം 5000, 2000, 1000, 500, 100 രൂപയാണ് ലഭിക്കുക. ഒന്നാം സമ്മാനം ലഭിച്ച അതേ നമ്പരുള്ള 11 സീരീസിലുള്ളവർക്ക് സമാശ്വാസ സമ്മാനമായി 8000 രൂപ ലഭിക്കും. വൈകുന്നേരം 3 മണി മുതൽ നറുക്കെടുപ്പിന്റെ തത്സമയ അപ്ഡേറ്റുകൾ വെബ്സൈറ്റിൽ ലഭ്യമാകും.

ലഭിക്കുന്ന സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും പണം കരസ്ഥമാക്കാം. 5000 രൂപയിൽ കൂടുതലാണെങ്കിൽ ടിക്കറ്റും മറ്റ് തിരിച്ചറിയൽ രേഖകളും ഭാഗ്യക്കുറി വകുപ്പിൻ്റെ ഓഫീസിലോ ബാങ്കിലോ സമർപ്പിച്ച് സമ്മാനത്തുക കൈപ്പറ്റാം. സമ്മാനാർഹർ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തി 30 ദിവസത്തിനകം ലോട്ടറി ടിക്കറ്റ് സമർപ്പിക്കണം.

ALSO READ: 500 രൂപ അയച്ചാല്‍ 7,500 രൂപയുടെ ക്യാഷ്ബാക്ക്; യുപിഐ ഉപയോഗിക്കേണ്ടത് ഇങ്ങനെ

ഒരു ലക്ഷത്തിൽ കൂടുതൽ സമ്മാനത്തുകയുള്ള ടിക്കറ്റുകൾ കേരള ലോട്ടറി ഡയറക്ടറേറ്റിൽ നിന്ന് മാത്രമേ മാറ്റിയെടുക്കാൻ സാധിക്കുകയുള്ളൂ. നറുക്കെടുപ്പ് നടന്ന് 30 ദിവസത്തിനകം ബന്ധപ്പെട്ട രേഖകൾ സഹിതം ഒറിജിനൽ ടിക്കറ്റ് മേൽപറഞ്ഞ ഓഫീസുകളിൽ ഹാജരാക്കണം. 30 ദിവസത്തിനുള്ളിൽ ടിക്കറ്റ് ഹാജരാക്കാൻ സാധിച്ചില്ലെങ്കിൽ കാലതാമസത്തിനുള്ള കാരണം വ്യക്തമാക്കുന്ന വിശദീകരണം സമർപ്പിക്കേണ്ടി വരും.

കാരുണ്യ കെആർ-674 ലോട്ടറി സമ്മാന ഘടന

  1. ഒന്നാം സമ്മാനം: 80 ലക്ഷം രൂപ
  2. സമാശ്വാസ സമ്മാനം: 8,000 രൂപ
  3. രണ്ടാം സമ്മാനം: 5 ലക്ഷം രൂപ
  4. മൂന്നാം സമ്മാനം: 1 ലക്ഷം രൂപ
  5. നാലാം സമ്മാനം: 5,000 രൂപ
  6. അഞ്ചാം സമ്മാനം: 2,000 രൂപ
  7. ആറാം സമ്മാനം: 1,000 രൂപ
  8. ഏഴാം സമ്മാനം: 500 രൂപ
  9. എട്ടാം സമ്മാനം: 100 രൂപ

 

കാരുണ്യ ലോട്ടറിക്ക് പുറമെ ഫിഫ്റ്റി-ഫിഫ്റ്റി, അക്ഷയ, വിൻ വിൻ, സ്ത്രീശക്തി, നിർമൽ, കാരുണ്യ പ്ലസ്, എന്നിങ്ങിനെ ഒരു ആഴ്ചയിലെ ഓരോ ദിവസങ്ങളിലായി നറുക്കെടുപ്പ് നടക്കാറുണ്ട്. ഇവയ്ക്കൊപ്പം ഓണം, ക്രിസ്മസ്-ന്യൂ ഇയർ, വിഷു, സമ്മർ, മൺസൂൺ എന്നിങ്ങനെ ബംപർ ലോട്ടറികളും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറിക്കുന്നുണ്ട്.

Follow Us