Kerala Lottery Result : 75 ലക്ഷത്തിൻ്റെ ഭാഗ്യവാൻ നിങ്ങളാവാം; വിൻ വിൻ ലോട്ടറി നറുക്കെടുപ്പ് ഇന്ന്

Kerala Lottery Result Today October 28th : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന വിൻ വിൻ ലോട്ടറിയുടെ നറുക്കെടുപ്പ് ഇന്ന്. ഒന്നാം സമ്മാനമായി 75 ലക്ഷം രൂപ ലഭിക്കുന്ന ടിക്കറ്റിൻ്റെ വില 40 രൂപയാണ്. എല്ലാ തിങ്കളാഴ്ചയുമാണ് ലോട്ടറി നറുക്കെടുപ്പ്.

Kerala Lottery Result : 75 ലക്ഷത്തിൻ്റെ ഭാഗ്യവാൻ നിങ്ങളാവാം; വിൻ വിൻ ലോട്ടറി നറുക്കെടുപ്പ് ഇന്ന്

ലോട്ടറി (Image Courtesy - Social Media)

Published: 

28 Oct 2024 09:20 AM

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിൻ്റെ വിൻ വിൻ ലോട്ടറി നറുക്കെടുപ്പ് ഇന്ന്. വിൻ വിൻ W-793 ലോട്ടറിയുടെ നറുക്കെടുപ്പാണ് ഇന്ന് നടക്കുക. വൈകിട്ട് മൂന്ന് മണിക്ക് തിരുവനന്തപുരത്തെ ഗോർക്കി ഭവനിൽ വച്ചാണ് നറുക്കെടുപ്പ്. നറുക്കെടുപ്പിൻ്റെ തത്സമയ വിവരങ്ങൾ ഭായക്കുറി വകുപ്പിൻ്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralalottery.infoയിലൂടെ അറിയാം. എല്ലാ തിങ്കളാഴ്ചകളിലും നറുക്കെടുക്കുന്ന വിൻ വിൻ ലോട്ടറിയുടെ വില 40 രൂപയാണ്.

75 ലക്ഷം മുതൽ 100 രൂപ വരെ എട്ട് സമ്മാനങ്ങളാണ് വിൻ വിൻ ഭാഗ്യക്കുറിയ്ക്കുള്ളത്. രണ്ടാം സമ്മാനം അഞ്ച് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. ഒന്നാം സമ്മാനം ലഭിച്ച അതേ നമ്പറിലുള്ള 11 സീരീസുകളുടെ ടിക്കറ്റ് കെെവശമുള്ളവർക്ക് സമാശ്വാസ സമ്മാനമായി 8000 രൂപ ലഭിക്കും.

ലഭിക്കുന്ന സമ്മാനത്തുക 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും ടിക്കറ്റ് മാറി പണം സ്വന്തമാക്കാം. 5000 രൂപയിൽ കൂടുതലാണ് സമ്മാനത്തുകയെങ്കിൽ ടിക്കറ്റും മറ്റ് തിരിച്ചറിയൽ രേഖകളും ഭാഗ്യക്കുറി വകുപ്പിൻ്റെ ഓഫീസിലോ ബാങ്കിലോ സമർപ്പിച്ച് സമ്മാനത്തുക കൈപ്പറ്റാം. സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തി 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കണം.

Also Read : Jio Offers: ഹാപ്പിയായില്ലേ കുട്ടാ…കുറഞ്ഞ റേറ്റില്‍ കൂടുതല്‍ ഡാറ്റ, ഇന്ത്യക്കാരെ കയ്യിലെടുക്കാന്‍ ജിയോയുടെ ‘പ്ലാന്‍’

ഒരു ലക്ഷത്തിൽ കൂടുതലാണ് സമ്മാനത്തുകയെങ്കിൽ കേരള ലോട്ടറി ഡയറക്ടറേറ്റിൽ നിന്ന് മാത്രമേ ടിക്കറ്റുകൾ മാറ്റിയെടുക്കാൻ സാധിക്കൂ. നറുക്കെടുപ്പ് നടന്ന് 30 ദിവസത്തിനകം ബന്ധപ്പെട്ട രേഖകൾ സഹിതം ഒറിജിനൽ ടിക്കറ്റ് മേൽപറഞ്ഞ ഓഫീസുകളിൽ ഹാജരാക്കണം. ലോട്ടറി അടിച്ചയാളുടെ തിരിച്ചറിയൽ രേഖകളും സമർപ്പിക്കണം. 30 ദിവസത്തിനുള്ളിൽ ടിക്കറ്റ് ഹാജരാക്കാൻ സാധിച്ചില്ലെങ്കിൽ കാലതാമസത്തിനുള്ള കാരണം വ്യക്തമാക്കുന്ന വിശദീകരണം സമർപ്പിക്കേണ്ടി വരും.

വിൻ വിൻ ലോട്ടറി സമ്മാനഘടന

1-ാം സമ്മാനം: 75 ലക്ഷം രൂപ
2-ാം സമ്മാനം: 5 ലക്ഷം രൂപ
3-ാം‌ സമ്മാനം: 1 ലക്ഷം രൂപ
4-ാം സമ്മാനം: 5,000 രൂപ
5-ാം സമ്മാനം: 2,000 രൂപ
6-ാം സമ്മാനം: 1,000 രൂപ
7-ാം സമ്മാനം: 500 രൂപ
8-ാം സമ്മാനം 100 രൂപ
സമാശ്വാസ സമ്മാനം: Rs. 8,000 രൂപ

വിൻ വിൻ ലോട്ടറിയ്ക്ക് പുറമെ കാരുണ്യ പ്ലസ്, അക്ഷയ, സ്ത്രീശക്തി, ഫിഫ്റ്റി-ഫിഫ്റ്റി, കാരുണ്യ, കാരുണ്യ പ്ലസ്, നിർമൽ എന്നിങ്ങനെ ആഴ്ചയിലെ ഓരോ ദിവസം വിവിധ ലോട്ടറികളുടെ നറുക്കെടുപ്പ് നടക്കാറുണ്ട്. ഇവയ്ക്കൊപ്പം ഓണം, ക്രിസ്മസ്-ന്യൂ ഇയർ, വിഷു, സമ്മർ, മൺസൂൺ എന്നിങ്ങനെ ബംബർ ലോട്ടറികളും സംസ്ഥാന സർക്കാർ പുറത്തിറക്കുന്നുണ്ട്.

ഓട്‌സ് കഴിക്കുമ്പോള്‍ ഇങ്ങനെ തോന്നാറുണ്ടോ? സൂക്ഷിക്കാം
ക്രിസ്മസ് അപ്പുപ്പന് ആ തൊപ്പി കിട്ടിയതെങ്ങനെ?
കുക്കറിൽ ചായ ഉണ്ടാക്കിയാലോ ?
പ്രമേഹമുള്ളവര്‍ക്ക് ഉരുളക്കിഴങ്ങ് കഴിക്കാമോ?
തെയ്യത്തിൻ്റെ അടിയേറ്റ് യുവാവിൻ്റെ ബോധം പോയി
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം