AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Best Bank in India: എസ്‌ബിഐയോ എച്ച്‌ഡിഎഫ്‌സിയോ അല്ല, ഇന്ത്യയിലെ ഏറ്റവും മികച്ച ബാങ്ക് മറ്റൊന്ന്!

Best Bank in India: ബാങ്കിംഗ് മേഖലയിലെ 'ഓസ്കാർ' എന്നാണ് ഈ പുരസ്കാരം അറിയപ്പെടുന്നത്. ബാങ്കിന്റെ സാമ്പത്തിക വളർച്ച, നൂതനമായ ഡിജിറ്റൽ സേവനങ്ങൾ, ഉപഭോക്തൃ സംതൃപ്തി എന്നിവ കണക്കിലെടുത്താണ് നേട്ടം.

Best Bank in India: എസ്‌ബിഐയോ എച്ച്‌ഡിഎഫ്‌സിയോ അല്ല, ഇന്ത്യയിലെ ഏറ്റവും മികച്ച ബാങ്ക് മറ്റൊന്ന്!
പ്രതീകാത്മക ചിത്രംImage Credit source: Deepak Sethi/E+/Getty Images
nithya
Nithya Vinu | Published: 13 Dec 2025 13:26 PM

ഏതൊരു രാജ്യത്തിന്റെയും സാമ്പത്തിക വളർച്ചയ്ക്ക് ബാങ്കിം​ഗ് അനിവാര്യ ഘടകമാണ്. പൊതുമേഖലാ ബാങ്കുകൾ, സ്വകാര്യ ബാങ്കുകൾ, പ്രാദേശിക ഗ്രാമീണ ബാങ്കുകൾ, സഹകരണ ബാങ്കുകൾ, വിദേശ അധിഷ്ഠിത ബാങ്കുകൾ എന്നിവയുൾപ്പെടെ ഇന്ത്യയിൽ നിരവധി വ്യത്യസ്ത തരം ബാങ്കുകളുണ്ട്. എന്നാൽ ഇവയിൽ ഏറ്റവും മികച്ച ബാങ്ക് ഏതാണെന്ന് അറിയാമോ? ബാങ്കിംഗ് രംഗത്തെ വമ്പന്മാരായ എസ്‌ബിഐ, എച്ച്‌ഡിഎഫ്‌സി, ഐസിഐസിഐ തുടങ്ങിയ ബാങ്കുകളെ പിന്നിലാക്കി ഈ നേട്ടം സ്വന്തമാക്കിയത് മറ്റൊരു ബാങ്കാണ്.

 

ഇന്ത്യയിലെ ഏറ്റവും മികച്ച ബാങ്ക്

2025 ലെ ദി ബാങ്കേഴ്‌സ് ബാങ്ക് ഓഫ് ദി ഇയർ അവാർഡുകളിൽ ‘ഇന്ത്യയിലെ ഏറ്റവും മികച്ച ബാങ്ക്’ ആയി അംഗീകരിക്കപ്പെട്ടത്, മുൻനിര പൊതുമേഖലാ ബാങ്കുകളിൽ ഒന്നായ ബാങ്ക് ഓഫ് ബറോഡ ആണ്. ഫിനാൻഷ്യൽ ടൈംസ് പ്രസിദ്ധീകരണമായ ദി ബാങ്കർ മാഗസിൻ ആണ് പുരസ്കാരം പ്രഖ്യാപിച്ചത്.

ബാങ്കിംഗ് മേഖലയിലെ ‘ഓസ്കാർ’ എന്നാണ് ഈ പുരസ്കാരം അറിയപ്പെടുന്നത്. ബാങ്കിന്റെ സാമ്പത്തിക വളർച്ച, നൂതനമായ ഡിജിറ്റൽ സേവനങ്ങൾ, ഉപഭോക്തൃ സംതൃപ്തി എന്നിവ കണക്കിലെടുത്താണ് നേട്ടം.

 

ബാങ്ക് ഓഫ് ബറോഡ

 

1908 ജൂലൈ 20 ന് സ്ഥാപിതമായ ബാങ്ക് ഓഫ് ബറോഡ ഇന്ത്യയിലെ മുൻനിര പൊതുമേഖലാ ബാങ്കുകളിൽ ഒന്നാണ്. സർ മഹാരാജ സയാജിറാവു ഗെയ്ക്‌വാദ് മൂന്നാമനാണ് ഈ ബാങ്ക് സ്ഥാപിച്ചത്. ബാങ്കിന്റെ മൊത്തം ആസ്തിയുടെ 63.97% ഇന്ത്യാ ഗവൺമെന്റിന്റെ ഉടമസ്ഥതയിലാണ്. ലോകമെമ്പാടുമായി ഏകദേശം 180 ദശലക്ഷം ഉപഭോക്താക്കളാണ് ബാങ്കിനുള്ളത്.