Gold: ആ ദിവസം സ്വർണം ഒരു ലക്ഷമെത്തും; വെള്ളിയാഴ്ച സംഭവിച്ചത് ഈയാഴ്ചയും ആവർത്തിക്കുമോ?
Gold Rate Forecast: 2024 മാർച്ചിൽ ഒരു പവന് 50,000 കടന്ന വിലയിൽ വെറും 21 മാസം കൊണ്ടാണ് 48,000 രൂപയുടെ വർധനവ് രേഖപ്പെടുത്തിയത്. ഈ വർഷം ഇതുവരെ 72% വർദ്ധനവാണ് സ്വർണവിലയിൽ ഉണ്ടായത്.
റെക്കോർഡുകൾ ഭേദിച്ച് സ്വർണത്തിന്റെ തേരൊട്ടം. ഒടുവിൽ 98,000ഉം കടന്ന് ഒരു പവന് 98,200 രൂപ എന്ന നിരക്കിലാണ് പൊന്നിന്റെ വ്യാപാരം. ഒരു പവന് ഒരു ലക്ഷമെന്ന മാന്ത്രിക സംഖ്യ മറികടക്കാൻ ഇനി ചെറിയ ദൂരം മാത്രമാണ് ഉള്ളത്. വരുംദിലസങ്ങളിൽ സ്വർണവിലയിൽ എന്ത് സംഭവിക്കുമെന്ന കാത്തിരിപ്പിലാണ് സാധാരണക്കാരും നിക്ഷേപകരും.
വിവാഹ സീസണിലുള്ള സ്വർണത്തിന്റെ കുതിപ്പ് സാധാരണക്കാരുടെ ആശങ്ക വർദ്ധിപ്പിക്കുന്നുണ്ട്. 80,000ത്തിൽ നിന്ന് അപ്രതീക്ഷിതമായണ് സ്വർണം കുതിച്ചത്. 2024 മാർച്ചിൽ ഒരു പവന് 50,000 കടന്ന വിലയിൽ വെറും 21 മാസം കൊണ്ടാണ് 48,000 രൂപയുടെ വർധനവ് രേഖപ്പെടുത്തിയത്.
ഈ വർഷം ഇതുവരെ 72% വർദ്ധനവാണ് സ്വർണവിലയിൽ ഉണ്ടായത്. ഗ്രാമിന് 5150 രൂപയും പവന് 41,200 രൂപയും വർധിച്ചു. രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസിന് 55 ഡോളറോളം ഉയർന്നതോടെ സ്വർണവിലയും 4335 ഡോളർ നിലവാരത്തിലേക്ക് വർദ്ധിച്ചു.
ഒരു ലക്ഷം കടക്കുമോ?
നിലവിലെ സ്ഥിതി മുന്നേറ്റം തുടർന്നാണ് വില ഈ വർഷം തന്നെ ഒരു ലക്ഷം കടന്നേക്കുമെന്നാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്. കഴിഞ്ഞ രാവിലെ 97280, ഉച്ചകഴിഞ്ഞ് 97680, വൈകിട്ട് 98,400 രൂപ എന്ന ചരിത്രവില എന്നിങ്ങനെ വെള്ളിയാഴ്ച മൂന്ന് തവണയാണ് സ്വർണവിലയിൽ മാറ്റം ഉണ്ടായത്. ഇങ്ങനെ ഒരു ദിവസം പവന് 2520 രൂപയാണ് വർദ്ധിച്ചത്.
ഇതുപോലെ ഇനിയും ആവർത്തിച്ചാൽ വില ഒരു ലക്ഷം കടക്കുമെന്ന കാര്യത്തിൽ സംശയമില്ല. നിലവിൽ വിപണി വില 98,200 രൂപയാണെങ്കിലും മൂന്ന് ശതമാനം ജിഎസ്ടിയും അഞ്ച് ശതമാനം പണിക്കൂലിയും ചേർത്ത് കണക്കാക്കിയാൽ ഒരു പവന് 1,10,000 രൂപയോളം വില വരും.