AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Silver Price: ഒടുവിൽ അതുംകടന്നു, ചരിത്രമെഴുതി വെള്ളി; വില മൂന്ന് ലക്ഷത്തിലേക്കോ?

Silver Price Forecast: ഡിസംബർ അഞ്ചിന് രേഖപ്പെടുത്തിയ 1,87,000 രൂപയിൽ നിന്ന് വെറും ഏഴ് ദിവസം കൊണ്ടാണ് രണ്ട് ലക്ഷം കടന്നത്. വരുംദിവസങ്ങളിലും വിലയിൽ കുതിപ്പ് തുടരുമോ, അതോ അപ്രതീക്ഷിത ഇടിവ് സംഭവിക്കുമോ?

Silver Price: ഒടുവിൽ അതുംകടന്നു, ചരിത്രമെഴുതി വെള്ളി; വില മൂന്ന് ലക്ഷത്തിലേക്കോ?
പ്രതീകാത്മക ചിത്രംImage Credit source: Getty Images
nithya
Nithya Vinu | Updated On: 14 Dec 2025 19:48 PM

റെക്കോർഡുകൾ ഭേദിച്ച് വെള്ളി വില കുതിക്കുകയാണ്. ഇന്ത്യൻ ചരിത്രത്തിൽ ആദ്യമായി, സ്പോട്ട് മാർക്കറ്റിൽ ഒരു കിലോഗ്രാം വെള്ളിയുടെ വില 2,00,000 കടന്നിരുന്നു. ഡിസംബർ 12ന് 2,04,000 രൂപയായിരുന്നു വില. ഡിസംബർ അഞ്ചിന് രേഖപ്പെടുത്തിയ 1,87,000 രൂപയിൽ നിന്ന് വെറും ഏഴ് ദിവസം കൊണ്ടാണ് രണ്ട് ലക്ഷം കടന്നത്.

എന്നാൽ നിലവിൽ വെള്ളി വിലയിൽ നേരിയ ഇടിന് സംഭവിച്ചിട്ടുണ്ട്. നിലവിൽ ഒരു കിലോ വെള്ളിക്ക് 1,98,000 രൂപയാണ് വില. അതേസമയം, കേരളം, ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിൽ വിലയിൽ നേരിയ വർദ്ധനവുണ്ട്, 2,10,000 രൂപയാണ് വില. വരുംദിവസങ്ങളിലും വെള്ളി വിലയിൽ കുതിപ്പ് തുടരുമോ, അതോ അപ്രതീക്ഷിത ഇടിവ് സംഭവിക്കുമോ?

യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്കിൽ 25 ബേസിസ് പോയിന്റ് കുറവ് വരുത്തിയതും അടുത്ത വർഷം വീണ്ടും കുറയ്ക്കാൻ സാധ്യതയുണ്ടെന്ന സൂചനയുമാണ് സ്വർണ്ണത്തിനും വെള്ളിക്കും കരുത്തേകിയത്. പലിശ നിരക്കിൽ കുറവ് വരുത്തിയതിന് പിന്നാലെ പലിശ ലഭിക്കാത്ത വെള്ളി പോലുള്ള നിക്ഷേപങ്ങളിലേക്ക് ആളുകൾ ആകർഷിക്കപ്പെടുകയും ഡോളർ ദുർബലമായി വെള്ളിവില ഉയരുകയും ചെയ്തു.

കൂടാതെ, വ്യാവസായ മേഖലയിലെ ഡിമാൻഡും വെള്ളി വിലയ്ക്ക് കരുത്തേകി. ആഗോളതലത്തിൽ വെള്ളിയുടെ ഉത്പാദനത്തിൽ ഉണ്ടായ കുറവും വിപണിയിൽ വലിയ സ്വാധീനം ചെലുത്തി.

 

വെള്ളി വിലയിൽ ഇനിയെന്ത്?

 

വില റെക്കോർഡ് ഭേദിച്ചതോടെ നിക്ഷേപകർ ലാഭമെടുക്കാൻ തുടങ്ങിയത് വിലയിൽ 3% ഇടിവുണ്ടാക്കി. നിലവിൽ വില 61.7 ഡോളറിന് അടുത്താണ് വ്യാപാരം നടക്കുന്നത്. 2026-ൽ വെള്ളി ഔൺസിന് ശരാശരി 55 ഡോളർ നിരക്കിൽ തുടരുമെന്നാണ് സാമ്പത്തിക സ്ഥാപനങ്ങൾ പ്രവചിക്കുന്നത്.

വ്യാവസായിക ഡിമാൻഡ് നിലനിൽക്കുമെങ്കിലും വിപണിയിൽ ചാഞ്ചാട്ടം തുടരാൻ സാധ്യതയുണ്ട്. ഔൺസിന് 60 ഡോളർ എന്ന നിലവാരത്തിന് മുകളിൽ തുടരാൻ സാധിച്ചാൽ വില ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് പ്രവചനം.