AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala Pension Mustering: സെർവർ തകരാർ; മസ്റ്ററിങ് പൂർത്തിയാകാതെ പെൻഷനില്ല… കാത്തിരുന്നു മടുത്ത് ജനം

Kerala Pension Mustering issue : അഞ്ചുമാസത്തെ പെൻഷനാണ് ഇപ്പോൾത്തന്നെ പലർക്കും ലഭിക്കാനുള്ളത്. 1600 രൂപ പ്രകാരം 8000 രൂപ കിട്ടേണ്ടതാണ്. പലർക്കും മരുന്നു റേഷനും ഉൾപ്പെടെ പലതും വാങ്ങാനുള്ള ആശ്രയമാണ് ഇത്.

Kerala Pension Mustering: സെർവർ തകരാർ; മസ്റ്ററിങ് പൂർത്തിയാകാതെ പെൻഷനില്ല… കാത്തിരുന്നു മടുത്ത് ജനം
Pension Mustering | Getty Images
Aswathy Balachandran
Aswathy Balachandran | Published: 06 Jul 2024 | 12:03 PM

കണ്ണൂർ: മസ്റ്ററിങ് ചെയ്യാത്തവർ പെൻഷൻ കിട്ടാതെ നട്ടം തിരിയുന്നു. എന്നാൽ മസ്റ്ററിങ്ങിന് അക്ഷയ കേന്ദ്രങ്ങളിലെത്തുമ്പോൾ അവിടെയും സെർവർ പ്രശ്നങ്ങൾ കാരണം തിരിച്ചു പോരേണ്ടി വരുന്നു. ചുരുക്കി പറഞ്ഞാൽ വിവിധ സാമൂഹിക സുരക്ഷാ പെൻഷനും ക്ഷേമനിധി പെൻഷനും വാങ്ങുന്നവർ മസ്റ്ററിങ് ചെയ്യാനാകാതെ ദുരിതത്തിലായിരിക്കുകയാണ്.

രണ്ട് ദിവസമായി മസ്റ്ററിങ് നടത്താനായി അക്ഷയകേന്ദ്രങ്ങളിലെത്തി മടങ്ങുകയാണ് പെൻഷൻകാർ. 2023 ഡിസംബർ 31 വരെ പെൻഷൻ അനുവദിച്ചവർ ഓഗസ്റ്റ് 24-ന് മുൻപ് മസ്റ്ററിങ് നടത്തണം എന്നാണ് നിയമം. വിധവ പെൻഷൻ, വാർധക്യ പെൻഷൻ, വികലാംഗ പെൻഷൻ, അവിവാഹിത പെൻഷൻ എന്നിവ കൂടാതെ വിവിധ ക്ഷേമനിധി ബോർഡുകളുടെ പെൻഷൻ വാങ്ങുന്നവരെല്ലാം മസ്റ്ററിങ് ചെയ്യണം എന്നാണ് പുതിയ ചട്ടം. ഓരോ ദിവസവും മസ്റ്ററിങ് ചെയ്യുന്നതിന് വിവിധ ക്ഷേമനിധി ബോർഡുകൾ അറിയിപ്പിലൂടെ അംഗങ്ങളോട് ആവശ്യപ്പെടുന്നുണ്ട്.

സെർവറിന്റെ വേഗക്കുറവ് കാരണം മസ്റ്ററിങ് നടപടികൾ വളരെ സാവധാനമാണ് നടക്കുന്നത്. അതിനാൽ മസ്റ്ററിങ് പൂർത്തിയാക്കാനും താമസമുണ്ടെന്ന് അക്ഷയ സംരംഭകർ പറയുന്നു. അറ്റകുറ്റപ്പണിക്കായി കഴിഞ്ഞ രണ്ടുദിവസമായി മസ്റ്ററിങ് നിർത്തിവെച്ചിരിക്കയാണ്. വിവിധ സന്നദ്ധ സംഘടനകളും സ്ഥാപനങ്ങളും മസ്റ്ററിങ് ക്യാമ്പ് നടത്തുന്നുണ്ട്. എന്നാൽ സെർവറിൽ സാങ്കേതിക പ്രശ്നങ്ങൾ ഉണ്ടായതിനേത്തുടർന്ന് അത് മാറ്റിവെച്ചു. ശാരീരിക വിഷമതകൾ അനുഭവിക്കുന്നവരാണ് പെൻഷൻ വാങ്ങുന്നതിൽ പലരും.

ALSO READ : വിഴിഞ്ഞം മിഴിതുറക്കാൻ ഇനി ആറ് ദിവസങ്ങൾ മാത്രം; ആദ്യമെത്തുന്ന കപ്പൽ നിസ്സാരക്കാരനല്ല …

മസ്റ്ററിങ്ങില്ലെന്ന വിവരമറിയുന്നതോടെ നിരാശയോടെയാണ് എല്ലാവരും മടങ്ങുന്നത്. സംസ്ഥാനത്ത് ആകെ 62,65,754 ഗുണഭോക്താക്കളാണ് വിവിധ സാമൂഹിക സുരക്ഷാ പെൻഷനും ക്ഷേമനിധി പെൻഷനും അർഹരായിട്ടുള്ളത്. ഇതിൽ സുരക്ഷാ പെൻഷന് അർഹരായ 18,15,715 പേരാണ് ഇതിനകം മസ്റ്ററിങ് പൂർത്തിയാക്കിയത്. 14,649 പേർക്ക് മസ്റ്ററിങ്ങ് ചെയ്യാൻ കഴിഞ്ഞിട്ടില്ല. ഇതിൽ 438 പേർ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിച്ചിട്ടുണ്ട്. ജില്ലയിൽ സുരക്ഷാപെൻഷൻ ഗുണഭോക്താക്കളായ 1,02,757 പേരാണ് ഇതുവരെ മസ്റ്ററിങ് നടത്തിയതായി കണക്കുള്ളത്. 2,90,447 പേർ ഇനിയും ചെയ്യാനുണ്ട്.

അഞ്ചുമാസത്തെ പെൻഷനാണ് ഇപ്പോൾത്തന്നെ പലർക്കും ലഭിക്കാനുള്ളത്. 1600 രൂപ പ്രകാരം 8000 രൂപ കിട്ടേണ്ടതാണ്. പലർക്കും മരുന്നു റേഷനും ഉൾപ്പെടെ പലതും വാങ്ങാനുള്ള ആശ്രയമാണ് ഇത്. എന്നാൽ യഥാസമയം കിട്ടുന്നില്ലല്ലോയെന്ന പരിഭവമാണ് ഗുണഭോക്തക്കൾക്കെല്ലാം. മസ്റ്ററിങ് ചെയ്യുന്നതിന് 30 രൂപ അക്ഷയ കേന്ദ്രങ്ങൾക്ക് നൽകണം. ക്ഷേമപെൻഷനും ക്ഷേമനിധി പെൻഷനും വാങ്ങുന്നവർ രണ്ട് മസ്റ്ററിങ് നടത്തേണ്ടതുണ്ട്. രണ്ടു ദിവസത്തേക്കാണ് മസ്റ്ററിങ് മാറ്റിവെച്ചതെന്നും ശനിയാഴ്ചയോടെ പൂർണമായും പുനഃസ്ഥാപിക്കുമെന്നും അക്ഷയ ജില്ലാ പ്രോജക്ട് ഓഫീസിൽനിന്ന് അറിയിച്ചിട്ടുണ്ട്. നാഷണൽ ഇൻഫർമാറ്റിക്‌സ് സെന്ററിന്റെതാണ് സൈറ്റ്.

 

 

Follow Us