Coffee prices hike: കാപ്പി കർഷകർക്ക് സന്തോഷവാർത്ത; വില കുതിക്കുന്നു… ഇനിയും കൂടിയേക്കും

Kerala Robusta Coffee Prices Hike : കേരളത്തിൽ കൂടുതലായി കൃഷിചെയ്യുന്ന റോബസ്റ്റ കാപ്പിക്ക് സെപ്റ്റംബർ അവസാന വാരങ്ങളിലും നവംബറിലെ ആദ്യ ദിവസങ്ങളിലും മികച്ച വില ലഭിക്കുന്നുണ്ട്.

Coffee prices hike: കാപ്പി കർഷകർക്ക് സന്തോഷവാർത്ത; വില കുതിക്കുന്നു... ഇനിയും കൂടിയേക്കും

Coffee Price

Published: 

05 Nov 2025 19:44 PM

കൊച്ചി: അന്താരാഷ്ട്ര വിപണിയിൽ കാപ്പിവിലയിലുണ്ടായ വർധന രാജ്യത്തെ കാപ്പി കർഷകർക്ക് ആശ്വാസമാകുന്നു. റോബസ്റ്റ കാപ്പിയുടെ അന്താരാഷ്ട്ര വിലയിൽ ടണ്ണിന് 153 ഡോളറിന്റെ വർധനയാണ് അടുത്തിടെ രേഖപ്പെടുത്തിയത്. ഇതിന്റെ പൂർണമായ പ്രതിഫലനം ആഭ്യന്തര വിപണിയിൽ എത്തിയിട്ടില്ലെങ്കിലും വിലയിൽ നേരിയ ഉയർച്ച പ്രകടമാണ്.

പ്രധാന കാപ്പി ഉത്പാദക രാജ്യങ്ങളായ ബ്രസീലിലും വിയറ്റ്‌നാമിലുമുണ്ടായ പ്രതികൂല കാലാവസ്ഥയാണ് അന്താരാഷ്ട്ര വിപണിയിൽ വില കൂടാൻ പ്രധാന കാരണം. കൂടാതെ, ബ്രസീലിയൻ കാപ്പിക്ക് യു.എസ്. ഏർപ്പെടുത്തിയ 50 ശതമാനം തീരുവയും ആഗോള വിലയെ സ്വാധീനിക്കുന്നുണ്ട്. വിയറ്റ്‌നാമിലെ വിളയെ കൽമാഗി ചുഴലിക്കാറ്റ് എത്രത്തോളം ബാധിക്കുമെന്നതും വരും ദിവസങ്ങളിൽ കാപ്പിവിലയിൽ നിർണായകമാകും.

Also read – ലിവർ ഫൈബ്രോസിസും മൈലാഞ്ചിയും തമ്മിലെന്ത് ബന്ധം? വിദ​ഗ്ധർ പറയുന്നതിങ്ങനെ

കേരളത്തിൽ കൂടുതലായി കൃഷിചെയ്യുന്ന റോബസ്റ്റ കാപ്പിക്ക് സെപ്റ്റംബർ അവസാന വാരങ്ങളിലും നവംബറിലെ ആദ്യ ദിവസങ്ങളിലും മികച്ച വില ലഭിക്കുന്നുണ്ട്. ഇവിടെ റോബസ്റ്റ കാപ്പിക്കുരുവിന് കിലോഗ്രാമിന് 240 രൂപയും പരിപ്പിന് 450 രൂപയും വരെ ലഭിക്കുന്നു. ഒക്ടോബർ ആദ്യവാരം ലഭിച്ചിരുന്ന 210-410 നിലവാരവുമായി താരതമ്യം ചെയ്യുമ്പോൾ, കാപ്പിക്കുരുവിന് 30 രൂപയും പരിപ്പിന് 40 രൂപയും വർധിച്ചിട്ടുണ്ട്.

കട്ടപ്പനയിലെ വില വർധനയുണ്ടെങ്കിലും, വയനാട്ടിലെ കർഷകർക്ക് ഇതിന് അനുസരിച്ചുള്ള വില ലഭിക്കുന്നില്ലെന്ന് കോഫി ബോർഡ് മുൻ വൈസ് ചെയർമാനും വയനാട് കോഫി ഗ്രോവേഴ്‌സ് അസോസിയേഷൻ അംഗവുമായ എം.ആർ. ഗണേഷ് പറഞ്ഞു. കയറ്റുമതിക്കാർ ആവശ്യത്തിന് ‘ഓഫറുകൾ’ നൽകാത്തതാണ് ഇതിന് കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഗര്‍ഭിണികള്‍ക്ക് പൈനാപ്പിള്‍ കഴിക്കാമോ?
ദീർഘയാത്രകൾക്കിടെ നടുവേദനയുണ്ടാകുന്നുണ്ടോ? പരിഹാരമിതാ
'കളങ്കാവല്‍' ആദ്യ ദിനം നേടിയത് എത്ര?
ഈ ദിവസം വരെ ബെംഗളൂരുവില്‍ വൈദ്യുതിയില്ല
കാറിൻ്റെ ഡോറിൻ്റെ ഇടയിൽ വെച്ച് കുഴൽ പണം കടത്താൻ ശ്രമം
കോഴിക്കോട് ചെറുവണ്ണൂരിൽ നിന്നും പെരുമ്പാമ്പിനെ പിടികൂടുന്നു
വരി വരിയായി നിര നിരയായി ആനകൾ
മോഹൻലാലിനെ ആദരിച്ച് മമ്മൂട്ടി