Nita Ambani Luxury Car: സ്വര്‍ണം പോലൊരു കാര്‍! നിത അംബാനിയുടെ വാഹനത്തിന്റെ വില കേട്ടാല്‍ നിങ്ങള്‍ ഞെട്ടും
Nita Ambani Rolls-Royce Phantom VIII Price: വെല്‍വെറ്റ് ഓര്‍ക്കിഡ് ഷേഡ് കലര്‍ന്ന ഒരു പിങ്ക് നിറമാണ് നിതയുടെ കാറിന്. വാഹനത്തിന്റെ താഴ്ഭാവം ക്വാര്‍ട്‌സ് ഷേഡിലാണ്. ഈ രണ്ട് നിറങ്ങളും കൂടിച്ചേരുന്നത് വാഹനത്തെ കൂടുതല്‍ ആകര്‍ഷമാക്കുന്നു.
റിലയന്‍സ് ഫൗണ്ടേഷന്റെ സ്ഥാപകയും ചെയര്‍പേഴ്‌സണുമായ നിത അംബാനി ഉപയോഗിക്കുന്ന എല്ലാ വസ്തുക്കളും ലോക ശ്രദ്ധയാകര്‍ഷിക്കാറുണ്ട്. അത്യാര്‍ഭാടം നിറഞ്ഞ അവരുടെ ജീവിതത്തിന്റെ ഭാഗമായ പല വസ്തുക്കളും ഇന്ന് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചാ വിഷയമാണ്. 2024ല്‍ അവര്‍ തന്റെ കാര്‍ ശേഖരത്തിലേക്ക് മറ്റൊരു ആഡംബര കാര്‍ കൂടി ചേര്‍ത്തു. അതുമായി ബന്ധപ്പെട്ട വിവരങ്ങളാണിപ്പോള്‍ സോഷ്യല്‍ മീഡിയയെ പിടിച്ചുകുലുക്കുന്നത്.
12 കോടിയിലധികം വിലയുണ്ടെന്ന് പറയപ്പെടുന്ന റോള്‍സ് റോയ്‌സ് ഫാന്റം VIII എക്‌സ്റ്റെന്‍ഡഡ് വീല്‍ബേസ് പതിപ്പാണ് ഈ കാര്‍. അവരുടെ കൈവശമുള്ള രണ്ടാമത്തെ റോള്‍സ് റോയ്‌സാണിത്. നേരത്തെ 2023ല്‍ ദീപാവലിയ്ക്ക് ഭര്‍ത്താവായ മുകേഷ് അംബാനി നിതയ്ക്ക് ഒരു റോള്‍സ് റോയ്‌സ് കുള്ളിനന്‍ സമ്മാനമായി നല്‍കിയിരുന്നു.
വെല്‍വെറ്റ് ഓര്‍ക്കിഡ് ഷേഡ് കലര്‍ന്ന ഒരു പിങ്ക് നിറമാണ് നിതയുടെ കാറിന്. വാഹനത്തിന്റെ താഴ്ഭാവം ക്വാര്‍ട്‌സ് ഷേഡിലാണ്. ഈ രണ്ട് നിറങ്ങളും കൂടിച്ചേരുന്നത് വാഹനത്തെ കൂടുതല്‍ ആകര്‍ഷമാക്കുന്നു. ഹുഡിലെ സ്വര്‍ണം പൂശിയ സ്പിരിറ്റ് ഓഫ് എക്സ്റ്റന്‍സി കാറിന്റെ ഭംഗി കൂടുതല്‍ വര്‍ധിപ്പിക്കുന്നു.




ഡിന്നര്‍ പ്ലേറ്റ് ഡിസൈനുള്ള കസ്റ്റം വീലുകളും സീറ്റുകളില്‍ എന്‍എംഎ (നിത മുകേഷ് അംബാനി) എന്ന് എംബ്രോയ്ഡറി ചെയ്തിട്ടുമുണ്ട്. ഇന്ത്യയില്‍ സാധാരണയായി കറുപ്പ് അല്ലെങ്കില്‍ വെളുത്ത നിറത്തിലാണ് റോള്‍സ് റോയ്‌സുകള്‍ കാണപ്പെടുന്നത്. പിങ്ക് മോഡല്‍ വളരെ അപൂര്‍വമാണ്. ഏകദേശം 12 കോടിയിലധികം രൂപയാണ് വാഹനത്തിന്.