AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Egg Price: കോഴിമുട്ട വില റെക്കോഡ് താഴ്ചയില്‍; വാങ്ങിക്കാന്‍ മടി വേണ്ട

Surprise Drop in Kerala Egg Prices: ചൂട് ഉയരാന്‍ തുടങ്ങിതോടെ ഫാമുകളില്‍ കോഴികള്‍ കൂട്ടമായി ചത്തൊടുങ്ങുന്നുണ്ട്. ഇതാണ് വിലയിറക്കത്തിന് പ്രധാന കാരണം. മാത്രമല്ല, എല്‍പിജി സിലിണ്ടര്‍ ക്ഷാമം രൂക്ഷമായതോടെ പല ഹോട്ടലുകളും കൂടുതല്‍ ഇന്ധനം ആവശ്യമായി വരുന്ന ഭക്ഷണ സാധനങ്ങള്‍ പാകം ചെയ്യുന്നുമില്ല. ഇതും മുട്ടയുടെ ഡിമാന്‍ഡ് കുറച്ചു.

Egg Price: കോഴിമുട്ട വില റെക്കോഡ് താഴ്ചയില്‍; വാങ്ങിക്കാന്‍ മടി വേണ്ട
മുട്ട Image Credit source: Akaradech Pramoonsin/Moment/Getty Images
Shiji M K
Shiji M K | Edited By: Jenish Thomas | Updated On: 23 Apr 2026 | 05:19 PM

സംസ്ഥാനത്ത് കോഴിമുട്ട വിലയില്‍ വന്‍ ഇടിവ്. മാസങ്ങള്‍ക്ക് മുമ്പ് 10 രൂപയ്ക്കും അതിന് മുകളിലേക്കും കുതിച്ച മുട്ട വിലയാണ് ഇപ്പോൾ താഴ്ചയിലേക്ക് പതിക്കുന്നത്. നിലവില്‍ വളരെ കുറഞ്ഞ നിരക്കില്‍ മുട്ട കഴിക്കാം. കോഴിയിറച്ചി വില കുറഞ്ഞതിന് പിന്നാലെയാണ് കോഴിമുട്ടയുടെ വിലയും താഴോട്ടിറങ്ങുന്നത്. പശ്ചമേഷ്യൻ പ്രതിസന്ധിയോടൊപ്പം ഉടലെടുത്ത എല്‍പിജി സിലിണ്ടര്‍ ക്ഷാമവും കൂടാതെ ചൂടും വര്‍ധിച്ചതുമാണ് സംസ്ഥാനത്ത് കോഴി ഉത്പനങ്ങളുടെ വിപണിയില്‍ ഇടിവ് സംഭവിച്ചിരിക്കുന്നത്.

കോഴിമുട്ട വില

കേരളത്തില്‍ നിലവില്‍ ഒരു കോഴിമുട്ടയ്ക്ക് 5 രൂപയാണ് വില. കഴിഞ്ഞ ജനുവരിയില്‍ 6.40 പൈസയിലെത്തിയിരുന്നു. പിന്നീട് മാസങ്ങള്‍ക്കുള്ളിലാണ് 5 രൂപയിലേക്കുള്ള ഇറക്കം. ഉത്പാദനം വര്‍ധിച്ചതും തൈപ്പൂയം ആഘോഷവുമായിരുന്നു അന്നത്തെ വിലയിറക്കത്തിന് കാരണമായിരുന്നതെങ്കില്‍ ഇപ്പോള്‍ വില്ലനാകുന്നത് കനത്ത ചൂടും പശ്ചിമേഷ്യൻ സംഘർഷവും അതേ തുടർന്നുള്ള എല്‍പിജി സിലിണ്ടര്‍ ക്ഷാമവുമാണ്.

ചൂട് ഉയരാന്‍ തുടങ്ങിതോടെ ഫാമുകളില്‍ കോഴികള്‍ കൂട്ടമായി ചത്തൊടുങ്ങുന്നുണ്ട്. ഇതാണ് വിലയിറക്കത്തിന് പ്രധാന കാരണം. മാത്രമല്ല, എല്‍പിജി സിലിണ്ടര്‍ ക്ഷാമം രൂക്ഷമായതോടെ പല ഹോട്ടലുകളും കൂടുതല്‍ ഇന്ധനം ആവശ്യമായി വരുന്ന ഭക്ഷണ സാധനങ്ങള്‍ പാകം ചെയ്യുന്നുമില്ല. ഇതും മുട്ടയുടെ ഡിമാന്‍ഡ് കുറച്ചു. പശ്ചിമേഷ്യൻ പ്രതിസന്ധിയെ തുടർന്ന് വിദേശത്തേക്കുള്ള കോഴി മുട്ടയുടെ കയറ്റുമതിയിലും വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇത് നാട്ടിലെ മാർക്കറ്റിലെ കോഴിമുട്ടയുടെ ലഭ്യത കൂടി. എന്നാൽ മുട്ട വാങ്ങുന്നവരുടെ എണ്ണവും കുറഞ്ഞു. രാജ്യത്ത് ഏറ്റവും കൂടുതൽ മുട്ട ഉത്പാദിപ്പിച്ച് വിദേശത്തേക്ക് കയറ്റുമതി ചെയ്യുന്ന തമിഴ്നാട്ടിലെ നാമക്കല്ലിൽ ഇത് പ്രതിസന്ധിയായി മാറിയിരിക്കുകയാണ്. മുട്ടയുടം കയറ്റുമതി ഏകദേശം നിലച്ച മട്ടാണ് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതേസമയം ആവശ്യക്കാർ ഏറുന്നതിനാൽ നാടൻ കോഴിമുട്ടയുടെ വിലയിൽ ഇടിവ് രേഖപ്പെടുത്തുന്നില്ല.

Also Read: Chicken Price: കോഴിയിറച്ചി ആവോളം കഴിച്ചോളൂ, വില കുറഞ്ഞു; ഇനി കൂടുമോ?

കോഴിയിറച്ചി വിലയും കുറയുന്നു

സംസ്ഥാനത്തെ കോഴിയിറച്ചി വിലയും നന്നായി കുറഞ്ഞിട്ടുണ്ട്. കിലോയ്ക്ക് 100 ഉം 110 രൂപയുമാണ് ചിക്കന് നിലവില്‍ കിലോയ്ക്ക് ഈടാക്കുന്ന വില. എല്‍പിജി ക്ഷാമം, ചൂട് എന്നിവ തന്നെയാണ് കോഴിവില ഇടിയുന്നതിനും പ്രധാന കാരണം. ഇതേസ്ഥിതി തുടരുകയാണെങ്കില്‍ കോഴി ഇറച്ചി, കോഴിമുട്ട വിലകള്‍ ഇനിയും കുറയുമെന്ന് കര്‍ഷകരും വ്യാപാരികളും പറയുന്നു.

Follow Us