AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Changes From September: എൽപിജി വില മുതൽ ഐടിആർ ഫയലിംഗ് വരെ; സെപ്റ്റംബർ 1 മുതൽ വൻ മാറ്റങ്ങൾ

Financial Change from September 1: 2025 സെപ്റ്റംബർ 1 മുതൽ നിങ്ങളുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്ന ചില സുപ്രധാന സാമ്പത്തിക മാറ്റങ്ങളെക്കുറിച്ച് അറിഞ്ഞാലോ....

Changes From September: എൽപിജി വില മുതൽ ഐടിആർ ഫയലിംഗ് വരെ; സെപ്റ്റംബർ 1 മുതൽ വൻ മാറ്റങ്ങൾ
പ്രതീകാത്മക ചിത്രംImage Credit source: Getty Images
nithya
Nithya Vinu | Published: 31 Aug 2025 14:58 PM

ബാങ്കിംഗ്, ഫിനാൻസ് തുടങ്ങിയ മേഖലകൾ സെപ്റ്റംബർ ഒന്ന് മുതൽ വൻ മാറ്റങ്ങളാണ് പ്രാബല്യത്തിൽ വരുന്നത്. ഈ പുതിയ നിയമങ്ങൾ പൊതുജനങ്ങളുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്നതിനാൽ, അവയെ കുറിച്ച് നന്നായി അറിവുള്ളവരായിരിക്കേണ്ടത് പ്രധാനമാണ്.

2025 സെപ്റ്റംബർ 1 മുതൽ നിങ്ങളുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്ന ചില സുപ്രധാന സാമ്പത്തിക മാറ്റങ്ങളെക്കുറിച്ച് അറിഞ്ഞാലോ….

എസ്‌ബി‌ഐ കാർഡ്

സെപ്റ്റംബർ 1 മുതൽ പരാജയപ്പെട്ട ഓട്ടോ-ഡെബിറ്റുകൾക്ക് 2% പിഴ ബാധകമാകും, കൂടാതെ അന്താരാഷ്ട്ര ഇടപാടുകൾക്ക് അധിക ഫീസ് ഈടാക്കിയേക്കാം. ഇന്ധന വാങ്ങലുകൾക്കും ഓൺലൈൻ ഷോപ്പിംഗിനും നിരക്കുകൾ വർദ്ധിപ്പിച്ചേക്കാം. ലൈഫ്‌സ്റ്റൈൽ ഹോം സെന്റർ എസ്‌ബി‌ഐ കാർഡ്, ലൈഫ്‌സ്റ്റൈൽ ഹോം സെന്റർ എസ്‌ബി‌ഐ കാർഡ് സെലക്ട്, ലൈഫ്‌സ്റ്റൈൽ ഹോം സെന്റർ എസ്‌ബി‌ഐ കാർഡ് പ്രൈം ഹോൾഡർമാരുടെ ആനുകൂല്യങ്ങൾ കുറയ്ക്കും. ചില ഇടപാടുകളിൽ ലഭ്യമായ എസ്‌ബി‌ഐ റിവാർഡ് പോയിന്റുകൾ നിർത്തലാക്കും.

എൽപിജി സിലിണ്ടറുകളുടെ വില

സെപ്റ്റംബർ 1 ന് ഗാർഹിക എൽപിജി സിലിണ്ടറുകളുടെ പുതിയ നിരക്കുകൾ പ്രഖ്യാപിക്കും. കഴിഞ്ഞ മാസവും വാണിജ്യ സിലിണ്ടറുകളുടെ വിലയിൽ മാറ്റം വന്നിരുന്നു. ഓഗസ്റ്റിൽ, വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില 33.50 രൂപ കുറഞ്ഞിരുന്നു.

ഐടിആർ ഫയലിംഗ്

മെയ് 27 ന് ധനകാര്യ മന്ത്രാലയം 2025-26 അസസ്‌മെന്റ് വർഷത്തേക്കുള്ള ആദായനികുതി റിട്ടേണുകൾ സമർപ്പിക്കുന്നതിനുള്ള കാലാവധി നീട്ടിയതായി പ്രഖ്യാപിച്ചിരുന്നു. സെപ്റ്റംബർ 15 വരെയാണ് റിട്ടേണുകൾ സമർപ്പിക്കാനുള്ള സമയം.

എഫ്‌ഡി പദ്ധതികൾ

ഇന്ത്യൻ ബാങ്ക്, ഐഡിബിഐ ബാങ്ക് തുടങ്ങിയ ബാങ്കുകൾ പ്രത്യേക കാലാവധി എഫ്‌ഡികൾ നടത്തുന്നുണ്ട്. ഇന്ത്യൻ ബാങ്കിന്റെ 444 ദിവസത്തെയും 555 ദിവസത്തെയും പദ്ധതികളിൽ നിക്ഷേപിക്കാനുള്ള അവസാന തീയതി 2025 സെപ്റ്റംബർ 30 ആണ്.  ഐഡിബിഐ ബാങ്കിന്റെ 444 ദിവസത്തെയും 555 ദിവസത്തെയും 700 ദിവസത്തെയും പ്രത്യേക എഫ്‌ഡികളിൽ നിക്ഷേപിക്കാനുള്ള അവസാന തീയതിയും സെപ്റ്റംബർ 30 ആണ്.

ജൻ ധൻ ഇ.കെ.വൈ.സി

ജൻ ധൻ അക്കൗണ്ടിന്റെ സുഗമമായ പ്രവർത്തനം ഉറപ്പാക്കാൻ, അക്കൗണ്ടുകൾ  റീ-കെവൈസിക്ക് വിധേയമാക്കേണ്ടതുണ്ട്. യാത്രയോ ആരോഗ്യ പ്രശ്നങ്ങളോ കാരണം നിങ്ങൾക്ക് ബ്രാഞ്ച് സന്ദർശിക്കാൻ കഴിയുന്നില്ലെങ്കിൽ, ഡോർസ്റ്റെപ്പ് കെവൈസി അല്ലെങ്കിൽ ഓൺലൈൻ റീ-കെവൈസി ഓപ്ഷനുകളെക്കുറിച്ച് നിങ്ങളുടെ ബാങ്കിനോട് അന്വേഷിക്കുക. കൂടാതെ, പൊതുമേഖലാ ബാങ്കുകൾ (പിഎസ്‌യു) 2025 സെപ്റ്റംബർ 30 വരെ പഞ്ചായത്ത് തലത്തിൽ ജൻ ധൻ അക്കൗണ്ട് ഉടമകൾക്കായി റീ-കെവൈസി ക്യാമ്പുകൾ നടത്തുന്നുണ്ട്.