AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Will In India: നിങ്ങളുടെ നിക്ഷേപമെല്ലാം അവകാശിയ്ക്ക് തന്നെ ലഭിക്കാന്‍ എങ്ങനെ വില്‍പത്രം എഴുതാം?

Investment Will Writing Guide: മതിയായ രേഖകളില്ലാത്തിനാലോ അവകാശികള്‍ക്ക് ഇങ്ങനെയൊരു നിക്ഷേപത്തെ കുറിച്ച് അറിയാത്തതിനാലോ ആണ് ഈ ആസ്തികളെല്ലാം ഇപ്പോഴും ഇങ്ങനെ തുടരുന്നതെന്നാണ് വിവരം. ഇത്തരമൊരു സാഹചര്യം നിങ്ങളുടെ ജീവിതത്തില്‍ ഒഴിവാക്കാന്‍ വില്‍പത്രം സഹായിക്കും.

Will In India: നിങ്ങളുടെ നിക്ഷേപമെല്ലാം അവകാശിയ്ക്ക് തന്നെ ലഭിക്കാന്‍ എങ്ങനെ വില്‍പത്രം എഴുതാം?
പ്രതീകാത്മക ചിത്രം Image Credit source: LaylaBird/E+/Getty Images
shiji-mk
Shiji M K | Published: 31 Aug 2025 11:08 AM

നമ്മുടെ രാജ്യത്ത് ഓഹരികള്‍, സ്ഥിര നിക്ഷേപങ്ങള്‍, പ്രൊവിഡന്റ് ഫണ്ട്, മ്യൂച്വല്‍ ഫണ്ട് എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായി ആരും അവകാശപ്പെടാനില്ലാതെ നിക്ഷേപങ്ങളുടെ വലിയൊരു ശേഖരം തന്നെയുണ്ട്. ഏകദേശ കണക്കനുസരിച്ച് 25,000 കോടി രൂപയുടെ ഓഹരികളും ഏകദേശം 80,000 കോടി രൂപയുടെ ബാങ്ക് നിക്ഷേപങ്ങളും രാജ്യത്ത് അവകാശികളില്ലാതെയുണ്ട്.

മതിയായ രേഖകളില്ലാത്തിനാലോ അവകാശികള്‍ക്ക് ഇങ്ങനെയൊരു നിക്ഷേപത്തെ കുറിച്ച് അറിയാത്തതിനാലോ ആണ് ഈ ആസ്തികളെല്ലാം ഇപ്പോഴും ഇങ്ങനെ തുടരുന്നതെന്നാണ് വിവരം. ഇത്തരമൊരു സാഹചര്യം നിങ്ങളുടെ ജീവിതത്തില്‍ ഒഴിവാക്കാന്‍ വില്‍പത്രം സഹായിക്കും. എങ്കില്‍ അറിയേണ്ട കാര്യങ്ങള്‍ എന്തെല്ലാമാണെന്ന് നോക്കാം.

സാമ്പത്തിക വില്‍പത്രം

നിങ്ങളുടെ മരണശേഷം നിങ്ങളുടെ സാമ്പത്തിക ആസ്തികള്‍ അവകാശികള്‍ക്ക് ലഭിക്കണമെന്ന് വ്യക്തമാക്കുന്ന നിയമപരമായ രേഖയാണ് സാമ്പത്തിക വില്‍പത്രം. ഇത് തര്‍ക്കങ്ങള്‍ ഒഴിവാക്കുന്നതിന് സഹായിക്കും. ആസ്തികള്‍ ആരും അവകാശപ്പെടാതെ പോകുന്നതും തടയും.

സാമ്പത്തിക വില്‍പത്രം തയാറാക്കാം

ആദ്യം തന്നെ നിങ്ങളുടെ എല്ലാ സാമ്പത്തിക ആസ്തികളും പട്ടികപ്പെടുത്തുക. ബാങ്ക് അക്കൗണ്ടുകള്‍, ഓഹരികള്‍, ബോണ്ടുകള്‍, മ്യൂച്വല്‍ ഫണ്ടുകള്‍, യുലിപ്പുകള്‍, പ്രൊവിഡന്റ് ഫണ്ട്, ഇന്‍ഷുറന്‍സ് പോളിസികള്‍, റിയല്‍ എസ്‌റ്റേറ്റ്, മറ്റ് ഭൗതിക ആസ്തികള്‍, ഡിജിറ്റല്‍ ആസ്തികള്‍ തുടങ്ങിയവ.

ആര്‍ക്കാണ് നിങ്ങളുടെ സ്വത്തുക്കള്‍ ലഭിക്കേണ്ടത് എന്ന കാര്യം കൃത്യമായി രേഖപ്പെടുത്തുക.

നിങ്ങളുടെ ആഗ്രഹങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുന്നതിന് വിശ്വസ്തനായ ഒരു വ്യക്തിയെ കാര്യങ്ങളെല്ലാം ഏല്‍പ്പിക്കുക. കുടുംബാംഗമോ അഭിഭാഷകനോ ആകാമിത്.

നിങ്ങളുടെ ബാങ്ക് അക്കൗണ്ടുകള്‍, നിക്ഷേപങ്ങള്‍, ഇന്‍ഷുറന്‍സ് പോളിസികള്‍ എന്നിവയില്‍ നോമിനിയുടെ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കുക.

Also Read: 8th Pay Commission: ശമ്പള വർദ്ധനവ് എത്ര, ആനുകൂല്യങ്ങളിൽ മാറ്റമുണ്ടാകുമോ? എട്ടാം ശമ്പള കമ്മീഷൻ ഉടൻ, അറിയേണ്ടതെല്ലാം….

എല്ലാ നിക്ഷേപ രേഖകളുടെയും സ്വത്ത് രേഖകളുടെയും നികുതി ഫയലിങ്ങുകളുടെയും ഡിജിറ്റല്‍, ഭൗതിക രേഖകള്‍ സൂക്ഷിക്കുക.

നിര്‍ബന്ധമല്ലെങ്കില്‍ പോലും സബ് രജിസ്ട്രാറില്‍ വില്‍പത്രം രജിസ്റ്റര്‍ ചെയ്യുന്നത് അതിന്റെ നിയമപരമായ സാധുത വര്‍ധിപ്പിക്കും.

നിങ്ങളുടെ ആസ്തികളിലെ മാറ്റങ്ങള്‍, പുതിയ നിക്ഷേപങ്ങള്‍, അല്ലെങ്കില്‍ നോമിനിയുമായി ബന്ധപ്പെട്ട മാറ്റങ്ങള്‍ എന്നിവ വിലയിരുത്തുന്നതിന് സാമ്പത്തിക വില്‍പത്രം ഇടയ്ക്കിടെ അവലോകനം ചെയ്യുക.