AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

New Year 2026 changes: ഇന്നുകൂടിയേ സമയമുള്ളൂ… പൂർത്തിയായില്ലെങ്കിൽ നാളെ മുതൽ പണികിട്ടുന്ന പ്രധാന മാറ്റങ്ങൾ ഇതെല്ലാം

Major Changes in 2026: ദൈനംദിന ജീവിതത്തെയും സാമ്പത്തിക ഇടപാടുകളെയും ബാധിക്കുന്ന നിരവധി പരിഷ്കാരങ്ങളാണ് രാജ്യത്ത് നടപ്പിലാകുന്നത്. കൃത്യസമയത്ത് ശ്രദ്ധിച്ചില്ലെങ്കിൽ വലിയ സാമ്പത്തിക നഷ്ടങ്ങൾക്കും നിയമക്കുരുക്കുകൾക്കും ഇവ കാരണമായേക്കാം

New Year 2026 changes: ഇന്നുകൂടിയേ സമയമുള്ളൂ… പൂർത്തിയായില്ലെങ്കിൽ നാളെ മുതൽ പണികിട്ടുന്ന പ്രധാന മാറ്റങ്ങൾ ഇതെല്ലാം
January 2026 ChangesImage Credit source: TV9 Network
Aswathy Balachandran
Aswathy Balachandran | Updated On: 31 Dec 2025 | 06:48 AM

കൊച്ചി: 2025-നോട് വിടപറഞ്ഞ് ലോകം 2026-ലേക്ക് ചുവടുവെക്കുമ്പോൾ, നമ്മുടെ ദൈനംദിന ജീവിതത്തെയും സാമ്പത്തിക ഇടപാടുകളെയും ബാധിക്കുന്ന നിരവധി പരിഷ്കാരങ്ങളാണ് രാജ്യത്ത് നടപ്പിലാകുന്നത്. കൃത്യസമയത്ത് ശ്രദ്ധിച്ചില്ലെങ്കിൽ വലിയ സാമ്പത്തിക നഷ്ടങ്ങൾക്കും നിയമക്കുരുക്കുകൾക്കും ഇവ കാരണമായേക്കാം.

 

പുതുവർഷത്തിൽ പ്രാബല്യത്തിൽ വരുന്ന പ്രധാന മാറ്റങ്ങൾ

 

  • പാൻ-ആധാർ ലിങ്കിംഗ്: അവസാന താക്കീത് – നിങ്ങളുടെ പാൻ കാർഡ് ഇതുവരെ ആധാറുമായി ബന്ധിപ്പിച്ചിട്ടില്ലെങ്കിൽ, ജനുവരി 1 മുതൽ പാൻ പ്രവർത്തനരഹിതമാകും. പാൻ അസാധുവായാൽ പുതിയ ബാങ്ക് അക്കൗണ്ട് തുടങ്ങാൻ കഴിയില്ല. കൂടാതെ 50,000 രൂപയ്ക്ക് മുകളിലുള്ള ബാങ്ക് ഇടപാടുകൾ തടസ്സപ്പെടും. ഐടിആർ ഫയൽ ചെയ്യാനോ റീഫണ്ട് നേടാനോ സാധിക്കില്ല. പാൻ വീണ്ടും സജീവമാക്കാൻ 1,000 രൂപ പിഴ നൽകേണ്ടി വരും.

Also Read: Investment: ഇതൊക്കെ നിസ്സാരം…10 വര്‍ഷം കൊണ്ട് നിങ്ങള്‍ക്കും 1 കോടി

  • എട്ടാം ശമ്പള കമ്മീഷൻ : കേന്ദ്ര-സംസ്ഥാന സർക്കാർ ജീവനക്കാർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന എട്ടാം ശമ്പള കമ്മീഷന്റെ നടപടിക്രമങ്ങൾ 2026 ജനുവരി 1 മുതൽ ആരംഭിച്ചേക്കും. ഇത് ജീവനക്കാരുടെ ശമ്പളത്തിലും പെൻഷനിലും വലിയ വർദ്ധനവിന് വഴിയൊരുക്കും.
  • എൽപിജി, വാഹന വില വർദ്ധനവ് : എണ്ണക്കമ്പനികൾ മാസത്തിന്റെ ആദ്യ ദിവസം എൽപിജി സിലിണ്ടർ വില പുതുക്കാറുണ്ട്. ജനുവരി ഒന്നിന് പാചക വാതക വിലയിൽ മാറ്റമുണ്ടാകാൻ സാധ്യതയുണ്ട്. കൂടാതെ നിർമ്മാണ ചിലവ് വർദ്ധിച്ചതിനാൽ പല പ്രമുഖ വാഹന നിർമ്മാതാക്കളും ജനുവരി മുതൽ വില വർദ്ധനവ് പ്രഖ്യാപിച്ചിട്ടുണ്ട്.
  • റേഷൻ കാർഡ് : ഇ-കെവൈസി പൂർത്തിയാക്കാത്തവർക്ക് റേഷൻ വിതരണത്തിൽ തടസ്സമുണ്ടായേക്കാം.
  • കർഷക ഐഡി : പ്രധാനമന്ത്രി കിസാൻ പദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭിക്കാൻ കർഷകർക്ക് പ്രത്യേക തിരിച്ചറിയൽ കാർഡ് നിർബന്ധമാകും.
  • എടിഎം ചാർജ് : സൗജന്യ പരിധി കഴിഞ്ഞുള്ള എടിഎം ഇടപാടുകൾക്ക് ചില ബാങ്കുകൾ സർവീസ് ചാർജ് വർദ്ധിപ്പിച്ചേക്കാം.