Kerala Gold Rate: വീണ്ടും ലക്ഷത്തിലേക്കോ? ഇന്നത്തെ സ്വര്‍ണ നിരക്ക് ഇതാ
Kerala Gold and Silver Rates December 31 2025: രാജ്യാന്തര വിപണിയിലെ ഇടിവിന് പിന്നാലെയാണ് കേരളത്തിലും വിലക്കുറഞ്ഞത്. കഴിഞ്ഞ ദിവസം അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 4,548 ഡോളറില്‍ നിന്ന് 4,325 ലേക്ക് എത്തി.
കൂട്ടിയ സംഖ്യയെല്ലാം കുറച്ച് സ്വര്‍ണം വീണ്ടും മോഹിപ്പിക്കുകയാണ്, 2025 വിടവാങ്ങുന്ന വേളയില്‍ 1 ലക്ഷത്തില്‍ നിന്ന് നിരക്ക് ചെറുതായൊന്ന് താഴ്ത്തിയാണ് സ്വര്‍ണം വീണ്ടും ജനഹൃദയങ്ങളിലേക്ക് എത്തിയത്. എന്നാല്‍ ഈ നിരക്ക് ഇടിവ് എക്കാലത്തേക്കും പ്രതീക്ഷിക്കാമോ എന്ന സംശയം ഉപഭോക്താക്കള്‍ക്കിടയിലുണ്ട്. വളരെ പെട്ടെന്നാണ് ഒരു ലക്ഷമെന്ന കടമ്പ സ്വര്‍ണം താണ്ടിയത്, അതിനാല്‍ തന്നെ എപ്പോള്‍ വേണമെങ്കിലും ഒരു തിരിച്ചുപോക്ക് പ്രതീക്ഷിക്കാം.
രാജ്യാന്തര വിപണിയിലെ ഇടിവിന് പിന്നാലെയാണ് കേരളത്തിലും വിലക്കുറഞ്ഞത്. കഴിഞ്ഞ ദിവസം അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 4,548 ഡോളറില്‍ നിന്ന് 4,325 ലേക്ക് എത്തി. 200 ഡോളറില്‍ അധികം ഇടിവാണ് സംഭവിച്ചത്. സ്വര്‍ണത്തേരോട്ടത്തിന്റെ ചുവടുപിടിച്ച് നിക്ഷേപകര്‍ നടത്തിയ ലാഭമെടുപ്പാണ് വില ഇടിയുന്നതിന് വഴിവെച്ചത്.
ഡിസംബര്‍ 30 ചൊവ്വാഴ്ച കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന് 99,880 രൂപയായിരുന്നു വിലയുണ്ടായിരുന്നത്. ഒരു ലക്ഷത്തില്‍ നിന്നും 2,240 രൂപയുടെ കുറവാണ് സംഭവിച്ചത്. ഒരു ഗ്രാമിന് 280 രൂപ കുറഞ്ഞ് 12,485 രൂപയിലുമെത്തി.
Also Read: Kerala Gold Rate: ഞെട്ടിക്കല്‍ സ്വര്‍ണവിലയെത്തി! വാങ്ങാന്‍ പ്ലാനുണ്ടോ? ഇന്നത്തെ നിരക്ക്
വെള്ളിവിലയിലും കാര്യമായ ഇടിവ് സംഭവിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം കേരളത്തില്‍ വെള്ളിക്ക് 280.90 രൂപയും ഒരു കിലോയ്ക്ക് 2,80,900 രൂപയുമായിരുന്നു വില. സ്വര്‍ണത്തേക്കാള്‍ വേഗത്തില്‍ 2025ല്‍ വിലകുതിച്ചത് വെള്ളിയിലാണ്. വ്യാവസായിക ആവശ്യങ്ങളിലെ വര്‍ധനവും വെള്ളിയിലുള്ള നിക്ഷേപവുമാണ് വില ഉയര്‍ത്തിയത്.
ഇന്നത്തെ സ്വര്‍ണവില
കേരളത്തില്‍ സ്വര്‍ണവില വീണ്ടും കുറഞ്ഞു. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 240 രൂപയാണ് കുറഞ്ഞത്. ഇതോടെ പവന്റെ വില 99,640 ലേക്ക് എത്തി. ഒരു ഗ്രാം സ്വര്‍ണത്തിന് 30 രൂപ കുറഞ്ഞ് 12,455 രൂപയിലും വിലയെത്തി.
വെള്ളിവില
വെള്ളിവിലയില്‍ കനത്ത ഇടിവ്. ഒരു ഗ്രാം വെള്ളിക്ക് 23 രൂപ കുറഞ്ഞ് 258 രൂപയും ഒരു കിലോ വെള്ളിക്ക് 23,000 രൂപ കുറഞ്ഞ് 2,58,000 രൂപയുമാണ് ഇന്നത്തെ നിരക്ക്.