Meesho success story: ഐഐടിയിൽ നിന്ന് കോടികളുടെ സാമ്രാജ്യത്തിലേക്ക്, സാധാരണക്കാരെ സംരംഭകരാക്കിയ ‘മീഷോ’ മാജിക്

Meesho success story: ഇടയ്ക്കൊന്ന് കാലിടറിയെങ്കിലും തന്ത്രങ്ങൾ മാറ്റിപിടിച്ച് അവർ ഇന്നും ബിസിനസ് ലോകത്ത് നിലനിൽക്കുന്നു. അറിയാം മീഷോ വള‍‍ർന്ന വഴികൾ....

Meesho success story: ഐഐടിയിൽ നിന്ന് കോടികളുടെ സാമ്രാജ്യത്തിലേക്ക്, സാധാരണക്കാരെ സംരംഭകരാക്കിയ മീഷോ മാജിക്

Meesho Story

Published: 

07 Jul 2025 22:12 PM

ഐഐടി വിദ്യാർത്ഥികളായ സുഹൃത്തുക്കൾ, കച്ചവടരം​ഗത്തെ സാധ്യത തിരിച്ചറിഞ്ഞ് സോഷ്യൽ മീഡിയയെ കൂട്ടുപിടിച്ച് അവർ ബിസിനസ് ലോകത്തേക്ക് കാല്കുത്തിയപ്പോൾ പിറന്നത് ഇന്ത്യയിലെ മികച്ചൊരു ഇ-കോമേഴ്സ് പ്ലാറ്റ്ഫോം. ഇടയ്ക്കൊന്ന് കാലിടറിയെങ്കിലും തന്ത്രങ്ങൾ മാറ്റിപിടിച്ച് അവർ ഇന്നും ബിസിനസ് ലോകത്ത് നിലനിൽക്കുന്നു. അറിയാം മീഷോ വള‍‍ർന്ന വഴികൾ….

അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ഇ-കൊമേഴ്‌സ് ലോകത്ത്, ശക്തമായ സ്വാധീനം ചെലുത്തി മുന്നേറുന്ന പ്ലാറ്റ്ഫോമാണ് മീഷോ. ഐഐടി പൂർവവിദ്യാർത്ഥികളായ വിദിത് ആത്രേയും സഞ്ജീവ് ബൺവാളും ആരംഭിച്ച ഈ പ്ലാറ്റ്ഫോമിന്, ഇന്ത്യൻ വാണിജ്യ സങ്കൽപ്പത്തെ മാറ്റിയെഴുതാനും ഇ-കോമേഴ്സ് സാധ്യത വർധിപ്പിക്കാനും കഴിഞ്ഞു.

മീഷോയുടെ ജനനം

സോഷ്യൽ നെറ്റ്‌വർക്കുകൾ ഉപയോഗിച്ച് ആരംഭിക്കാൻ സാധിക്കുന്ന ഓൺലൈൻ ബിസിനസ്സ് എന്ന ആശയത്തിന്റെ ഫലമായി 2015 ൽ വിദിത് ആത്രേയും സഞ്ജീവ് ബൺവാളും മീഷോ സ്ഥാപിച്ചു. ഐഐടി ഡൽഹിയിലും കോർപ്പറേറ്റ് ലോകത്തിലുമുള്ള അനുഭവം വിപണിയിലെ ഒരു വിടവ് തിരിച്ചറിയാൻ അവരെ സഹായിച്ചു.

വലിയ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾ അഭിവൃദ്ധി പ്രാപിക്കുമ്പോൾ, ചെറുകിട ബിസിനസുകൾക്കും വ്യക്തികൾക്കും അവരുടെ ഉൽപ്പന്നങ്ങൾ വിൽക്കാൻ കൂടുതൽ സൗകര്യപ്രദമായ ഒരു പ്ലാറ്റ്‌ഫോം ആവശ്യമാണെന്ന് അവർ മനസ്സിലാക്കി. അങ്ങനെ, മീഷോ പിറന്നു. വാട്സാപ്പ്, ഫെയ്സ്ബുക്ക്, ഇൻസ്റ്റാഗ്രാം പോലുള്ള സോഷ്യൽ മിഡിയ വഴി വിതരണക്കാരെയും നിർമ്മാതാക്കളെയും ഉപഭോക്താക്കളെയും ബന്ധിപ്പിക്കുന്ന ഒരു ഡിജിറ്റൽ മാർക്കറ്റ്പ്ലേസായി മീഷോ മാറി.

ഇന്ത്യൻ വിപണി

പരമ്പരാഗത ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിൽ നിന്ന് വ്യത്യസ്തമായി, വിൽപ്പന സുഗമമാക്കുന്നതിന് മീഷോ സോഷ്യൽ മീഡിയയുടെ ശക്തി മുതലെടുത്തു. വിൽപ്പനക്കാർക്ക് അല്ലെങ്കിൽ ‘റീസെല്ലർമാർക്ക്’ ഉൽപ്പന്നങ്ങൾ ക്യൂറേറ്റ് ചെയ്യാനും അവരുടെ വ്യക്തിഗത നെറ്റ്‌വർക്കുകൾ വഴി വിപണനം ചെയ്യാനുമുള്ള സൗകര്യം ഒരുക്കി. ഇത് ഓൺലൈൻ വിൽപ്പന എന്ന ആശയത്തിന് ഊർജ്ജം പകരുകയും വ്യക്തികൾക്ക് നിക്ഷേപമില്ലാതെ ബിസിനസുകൾ ആരംഭിക്കാനുള്ള അവസരം ഒരുക്കുകയും ചെയ്തു.

ഫാഷൻ, ചെറുകിട ഇലക്ട്രോണിക്സ്, ബ്രാൻഡ് ചെയ്യാത്ത ഉൽപ്പന്നങ്ങൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട്, ചെറുകിട നിർമ്മാതാക്കൾക്കും വിതരണക്കാർക്കും അഭിവൃദ്ധി പ്രാപിക്കാൻ കഴിയുന്ന ഇടം മീഷോ സൃഷ്ടിച്ചു.

മീഷോ, വളർച്ച

മീഷോയുടെ ബിസിനസ് മോഡൽ വളരെ പെട്ടെന്ന് തന്നെ ശ്രദ്ധ പിടിച്ചുപറ്റി. 2021 ഏപ്രിലിൽ അതിന്റെ മൂല്യം 2.1 ബില്യൺ ഡോളറിലെത്തി. അതേ വർഷം സെപ്റ്റംബറോടെ ഇരട്ടിയായി 4.9 ബില്യൺ ഡോളറിലെത്തി. വർദ്ധിച്ചുവരുന്ന ഡിമാൻഡ് നിക്ഷേപകരുടെ എണ്ണം കൂട്ടി. 2022 ഡിസംബറോടെ പ്രതിമാസം 100 ദശലക്ഷം ഉപയോക്താക്കളെ നേടാനും മീഷോയ്ക്ക് കഴിഞ്ഞു.

 

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്