Mumbai Cost of Living: മുംബൈയിലേക്ക് പോകണോ? ജീവിതച്ചെലവില്‍ മുന്നിലാണേ…വാടക അറിഞ്ഞോളൂ

Mumbai Living Cost Monthly Expenses and Rent for Professionals: രാജ്യത്തെ ഓരോ നഗരങ്ങളിലും വ്യത്യസ്ത നിരക്കുകളാണ് ഓരോന്നിനും വരുന്നത്. താമസം, ഭക്ഷണം, വിനോദം തുടങ്ങി എല്ലാത്തിലും ആ വ്യത്യാസം കാണാനാകും. മറ്റ് നഗരങ്ങളെ അപേക്ഷിച്ച് മുംബൈ, ഡല്‍ഹി പോലുള്ള മെട്രോപൊളിറ്റന്‍ മേഖലകളില്‍ ജീവിതച്ചെലവ് അല്‍പം കൂടുതലാണ്.

Mumbai Cost of Living: മുംബൈയിലേക്ക് പോകണോ? ജീവിതച്ചെലവില്‍ മുന്നിലാണേ...വാടക അറിഞ്ഞോളൂ

മുംബൈ

Edited By: 

Jenish Thomas | Updated On: 23 Apr 2026 | 02:50 PM

ഇന്ത്യയില്‍ ജീവിതച്ചെലവ് നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണ്. ഏത് നഗരമെടുത്താലും പതിനായിരങ്ങളും ലക്ഷങ്ങളും ചെലവഴിച്ച് മാത്രമേ അവിടെ മുന്നോട്ടുപോകാനാകൂ. എന്നാല്‍ ആഗോള നിരക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ രാജ്യത്തെ ജീവിതച്ചെലവ് താരതമ്യേന കുറഞ്ഞ നിരക്കാണ് പലതിനും അനുഭവപ്പെടുന്നത്. എന്നാല്‍ രൂപയുടെ മൂല്യം, പണപ്പെരുപ്പം തുടങ്ങി വിവിധ ഘടകങ്ങള്‍ പരിഗണിക്കുമ്പോള്‍ വര്‍ധിച്ചുവരുന്ന ചെലവുകള്‍ ഇന്ത്യക്കാരുടെ നടുവൊടിക്കുന്നുണ്ട്.

രാജ്യത്തെ ഓരോ നഗരങ്ങളിലും വ്യത്യസ്ത നിരക്കുകളാണ് ഓരോന്നിനും വരുന്നത്. താമസം, ഭക്ഷണം, വിനോദം തുടങ്ങി എല്ലാത്തിലും ആ വ്യത്യാസം കാണാനാകും. മറ്റ് നഗരങ്ങളെ അപേക്ഷിച്ച് മുംബൈ, ഡല്‍ഹി പോലുള്ള മെട്രോപൊളിറ്റന്‍ മേഖലകളില്‍ ജീവിതച്ചെലവ് അല്‍പം കൂടുതലാണ്.

മുംബൈ

25.8 ശതമാനമാണ് മുംബൈയിലെ ചെലവ്, വാടകയാകട്ടെ 17.5 ശതമാനവും. വാടക ഒഴികെ പ്രതിമാസം ഏകദേശം 30,000 മുതല്‍ 60,000 രൂപ നഗരത്തില്‍ ജീവിക്കാന്‍ ചെലവ് വരും. എന്നാല്‍ നിങ്ങള്‍ നല്‍കുന്ന വാടക, പ്രീമിയം ജീവിതശൈലി തുടങ്ങിയവ ചെലവ് ഈ കണക്ക് ഇനിയും ഉയര്‍ത്തും.

ഡല്‍ഹി

ഡല്‍ഹിയിലെ ചെലവ് സൂചിക ഏകദേശം 22.5 ശതമാനമാണ്. വാടക സൂചിക 7.1 ശതമാനവും. വാടകയില്ലാതെ ഏകദേശം 22,000 മുതല്‍ 50,000 വരെ ഇവിടെ വേണ്ടിവന്നേക്കാം. മുംബൈയെ അപേക്ഷിച്ച് താരതമ്യേന കുറഞ്ഞ വാടകയും മെച്ചപ്പെട്ട ജീവിതരീതിയുമാണ് ഡല്‍ഹി വാഗ്ദാനം ചെയ്യുന്നത്.

ബെംഗളൂരു

ബെംഗളൂരുവിലെ വാടക സൂചിക 8.5 ശതമാനമാണ്. ചെലവ് സൂചിക 21.5 ശതമാനവും. പ്രതിമാസം വാടക ഒഴികെ ഏകദേശം 20,000 രൂപ മുതല്‍ 50,000 രൂപ വരെ വേണ്ടിവരും. ഡൽഹിക്ക് സമാനമാണ് ബെംഗളൂരുവിലെ ജീവിതച്ചെലവ്.

Also Read: Bengaluru Real Estate: ബെംഗളൂരുവില്‍ താമസിക്കാനാകില്ല; കൊച്ചുവീടിന് പോലും വേണ്ടത് കോടികള്‍

ഹൈദരാബാദ്

ചെലവ് സൂചിക 21.1 ശതമാനം, വാടക സൂചിക 5.6 ശതമാനം, വാടക ഒഴികെ പ്രതിമാസ ചെലവ് 12,000 മുതല്‍ 50,000 എന്നിങ്ങനെയാണ് ഹൈദരാബാദിലെ കണക്കുകള്‍. മറ്റ് നഗരങ്ങളെ അപേക്ഷിച്ച് ഹൈദരാബാദില്‍ അല്‍പം ചെലവ് കുറവാണ്. അതിനാല്‍ തന്നെ പ്രൊഫഷണലുകള്‍ക്ക് താങ്ങാനാകുന്ന ഓപ്ഷനാണ് ഈ നഗരം.

ചെന്നൈ

ഏകദേശം 15,000 മുതല്‍ 50,000 രൂപ വരെയാണ് ചെന്നൈയ്ക്കായി നിങ്ങള്‍ മാറ്റിവെക്കേണ്ടത്. ഇവിടെ ഏകദേശം 20 ശതമാനമാണ് ചെലവ് സൂചിക വരുന്നത്. ഇവിടെ അല്‍പം വാടകയും മറ്റ് ചെലവുകളും കൂടുതലാണ്.

 

 

Follow Us
മാഞ്ഞാലി ബിരിയാണിയെ സ്പെഷ്യലാക്കുന്നത് ഇത്
ഐപിഎല്‍ ജേതാക്കള്‍ക്ക് കിട്ടുന്നത് എത്ര കോടി?
പൊള്ളലിൽ പേസ്റ്റ് പുരട്ടുന്ന ശീലമുണ്ടോ?
ഉണക്കമീൻ വറക്കുന്നത് ഇനി ആരുമറിയില്ല... മണം പരക്കാതിരിക്കാൻ
Viral Video: സ്വർണ്ണക്കടയിൽ പട്ടാപ്പകൽ മോഷണം
ഹാപ്പി ലാൻഡിൽ നടന്ന അപകടത്തിൻ്റെ ദൃശ്യം
പിണറായി വിജയൻ്റെ വസതിയിൽ റെയ്ഡ് ചെയ്ത ഉദ്യോഗസ്ഥരെ സിപിഎം പ്രവർത്തകർ ആക്രമിക്കുന്നു
കായംകുളം കറ്റാനത്ത് തുണിക്കടയും ജിമ്മും കത്തി നശിച്ചു