AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Egg Price: മുട്ട വിലയിൽ വൻ ഇടിവ്, ക‍ർഷകർക്ക് 7 കോടി രൂപ നഷ്ടം

Egg Prices Drop: തുറമുഖങ്ങൾ അടയ്ക്കുകയും വ്യോമ ​ഗതാ​ഗതത്തിൽ നിയന്ത്രണങ്ങൾ വരികയും ചെയ്തതോടെയാണ് ​ഗൾഫ് മേഖലയിലേക്കുള്ള മുട്ടക്കയറ്റുമതി നിലച്ചത്. നാമക്കലിലെ 1,200ലേറെ കോഴി ഫാമുകളിൽ ഏട്ട് കോടിയോളം മുട്ടക്കോഴികളുണ്ട്. ഇവയിൽ നിന്ന് ദിവസവും ആറ് കോടി മുട്ടയാണ് ലഭിക്കുന്നത്. ഒരു മുട്ടയുടെ ഉൽപാദന ചെലവ് 5.20 രൂപയാണ്.

Egg Price: മുട്ട വിലയിൽ വൻ ഇടിവ്, ക‍ർഷകർക്ക് 7 കോടി രൂപ നഷ്ടം
Egg Price Image Credit source: Getty Images
Nithya Vinu
Nithya Vinu | Published: 26 Mar 2026 | 09:39 AM

ചെന്നൈ: പശ്ചിമേഷ്യ സംഘർഷത്തിനിടെ മുട്ട വിലയിൽ വൻ ഇടിവ്. യുദ്ധം കാരണം കയറ്റുമതി നിലച്ചതാടെയാണ് മുട്ടയുടെ സംഭരണ വില കുറഞ്ഞത്. വില ഇടിഞ്ഞതോടെ നാമക്കലിൽ കോഴിക്കർഷകർക്ക് പ്രതിദിനം ഏഴ് കോടി രൂപയോളം നഷ്ടം വരുന്നെന്നാണ് കണക്ക്. തമിഴ്നാട്ടിലെ നാമക്കൽ രാജ്യത്തെ പ്രധാന മുട്ടയുൽപാദന- വ്യാപാര കേന്ദ്രങ്ങളിൽ ഒന്നാണ്.

നിലവിൽ 4.05 രൂപയാണ് മുട്ടയുടെ സംഭരണ വില. രണ്ട് ദിവസം മുമ്പ് 4.20 രൂപയായിരുന്നു വില. മുട്ട കെട്ടിക്കിടക്കുന്ന പശ്ചാത്തലത്തിൽ കഴിഞ്ഞ ദിവസം ചേർന്ന നാഷണൽ എഗ് കോഡിനേഷൻ കമ്മിറ്റി സംഭരണവില കുറയ്ക്കാൻ തീരുമാനിക്കുകയായിരുന്നു. തുറമുഖങ്ങൾ അടയ്ക്കുകയും വ്യോമ ​ഗതാ​ഗതത്തിൽ നിയന്ത്രണങ്ങൾ വരികയും ചെയ്തതോടെയാണ് ​ഗൾഫ് മേഖലയിലേക്കുള്ള മുട്ടക്കയറ്റുമതി നിലച്ചത്.

ALSO READ: മാവ് വാടകയ്ക്ക് കൊടുത്താലോ? വന്‍ ലാഭമാണ് നിങ്ങളെ കാത്തിരിക്കുന്നത്

നാമക്കലിൽ നിന്ന് യുഎഇ, ഒമാൻ, ഖത്തർ, കുവൈറ്റ്, ബ​ഹ്റൈൻ എന്നിവയുൾപ്പെടെയുള്ള രാജ്യങ്ങളിലേക്ക് പ്രതിദിനം 80 ലക്ഷത്തോളം മുട്ട കയറ്റുമതി ചെയ്തിരുന്നതായാണ് കണക്ക്. ഇത് നിലച്ചതോടെ വൻ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്.

നാമക്കലിലെ 1,200ലേറെ കോഴി ഫാമുകളിൽ ഏട്ട് കോടിയോളം മുട്ടക്കോഴികളുണ്ട്. ഇവയിൽ നിന്ന് ദിവസവും ആറ് കോടി മുട്ടയാണ് ലഭിക്കുന്നത്. ഒരു മുട്ടയുടെ ഉൽപാദന ചെലവ് 5.20 രൂപയാണ്. നിലവിലെ പ്രതിസന്ധി മറികടക്കാൻ മുട്ട വില കുറച്ച് വിൽക്കാൻ തീരുമാനിച്ചതും നഷ്ടമാണ്. ഉൽപാദന ചെലവിനേക്കാളും കുറഞ്ഞ വിലയിൽ മുട്ട വിൽക്കുന്നതോടെ കർഷകർക്ക് ഏകദേശം ഏഴ് കോടി രൂപയാണ് നഷ്ടം.

Follow Us