AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

NPS: വിരമിച്ച ശേഷം മാസം 30,000 രൂപ പെൻഷൻ വേണോ?

Want 30,000 Monthly Pension After Retirement Know the NPS Investment Needed: 30 ാം വയസില്‍ എന്‍പിഎസില്‍ നിക്ഷേപം ആരംഭിച്ച് 60 ാം വയസില്‍ വിരമിക്കുകയാണെങ്കില്‍ 30 വര്‍ഷത്തെ കാലയളവ് ലഭിക്കും. പ്രതിവര്‍ഷം ശരാശരി 10 ശതമാനം വരുമാനം ലഭിക്കുമെന്ന് കണക്കാക്കിയാല്‍, മാസം ഏകദേശം 1,700 രൂപ നിക്ഷേപിക്കുന്നതിലൂടെ 30 വര്‍ഷത്തിനുള്ളില്‍ ഏകദേശം 1.50 കോടി രൂപയുടെ കോര്‍പ്പസ് ലക്ഷ്യമിടാം.

NPS: വിരമിച്ച ശേഷം മാസം 30,000 രൂപ പെൻഷൻ വേണോ?
പ്രതീകാത്മക ചിത്രംImage Credit source: anand purohit/Moment/Getty Images
Shiji M K
Shiji M K | Published: 01 Oct 2026 | 11:18 AM

വിരമിച്ചതിന് ശേഷം എല്ലാ മാസവും 30,000 രൂപ പെന്‍ഷന്‍ ലഭിച്ചാല്‍ ദൈനംദിന ചെലവുകള്‍ കൈകാര്യം ചെയ്യുന്നത് കുറച്ചുകൂടി എളുപ്പമാകും. എന്നാല്‍ ഇത്രയും പെന്‍ഷന്‍ ലഭിക്കാന്‍ എന്‍പിഎസില്‍ എത്ര തുക സമാഹരിക്കണം എന്നത് പലര്‍ക്കും സംശയമുള്ള കാര്യമാണ്. നിക്ഷേപം ആരംഭിക്കുന്ന പ്രായം, ലഭിക്കുന്ന വരുമാനം, വിരമിക്കുന്ന സമയത്തെ ആന്വിറ്റി നിരക്ക് തുടങ്ങിയ ഘടകങ്ങളെ ആശ്രയിച്ചായിരിക്കും ആവശ്യമായ തുക മാറുന്നത്.

മാസം 30,000 രൂപ പെന്‍ഷന്‍ ലഭിക്കാന്‍

മാസം 30,000 രൂപ പെന്‍ഷന്‍ എന്നത് ഒരു വര്‍ഷം 3.60 ലക്ഷം രൂപയാണ്. വിരമിക്കുന്ന സമയത്ത് ആന്വിറ്റി നിരക്ക് 6 ശതമാനം ആയിരിക്കുമെന്ന് കരുതുക. 3.60 ലക്ഷം രൂപ വാര്‍ഷിക പെന്‍ഷന്‍ ലഭിക്കാന്‍ ഏകദേശം 60 ലക്ഷം രൂപയുടെ ആന്വിറ്റി കോര്‍പ്പസ് ആവശ്യമായി വരും. എന്‍പിഎസ് കോര്‍പ്പസിന്റെ 40 ശതമാനം ആന്വിറ്റിയിലേക്ക് മാറ്റുന്ന സാഹചര്യത്തില്‍, ആന്വിറ്റിക്കായി 60 ലക്ഷം രൂപ ലഭിക്കണമെങ്കില്‍ മൊത്തം എന്‍പിഎസ് കോര്‍പ്പസ് ഏകദേശം 1.50 കോടി രൂപയായിരിക്കണം. ഇതില്‍ 60 ലക്ഷം രൂപ ആന്വിറ്റി വാങ്ങാന്‍ ഉപയോഗിക്കും. ശേഷിക്കുന്ന ഏകദേശം 90 ലക്ഷം രൂപ ഒറ്റത്തവണയായി പിന്‍വലിക്കാം.

30ാം വയസില്‍ നിക്ഷേപം തുടങ്ങിയാല്‍

30 ാം വയസില്‍ എന്‍പിഎസില്‍ നിക്ഷേപം ആരംഭിച്ച് 60 ാം വയസില്‍ വിരമിക്കുകയാണെങ്കില്‍ 30 വര്‍ഷത്തെ കാലയളവ് ലഭിക്കും. പ്രതിവര്‍ഷം ശരാശരി 10 ശതമാനം വരുമാനം ലഭിക്കുമെന്ന് കണക്കാക്കിയാല്‍, മാസം ഏകദേശം 1,700 രൂപ നിക്ഷേപിക്കുന്നതിലൂടെ 30 വര്‍ഷത്തിനുള്ളില്‍ ഏകദേശം 1.50 കോടി രൂപയുടെ കോര്‍പ്പസ് ലക്ഷ്യമിടാം. ഇതില്‍ 40 ശതമാനമായ 60 ലക്ഷം രൂപ ആന്വിറ്റിയിലേക്ക് മാറ്റും. ആന്വിറ്റി നിരക്ക് 6 ശതമാനം ആയിരിക്കുകയാണെങ്കില്‍ വര്‍ഷത്തില്‍ ഏകദേശം 3.60 ലക്ഷം രൂപയും മാസം ഏകദേശം 30,000 രൂപയും പെന്‍ഷനായി ലഭിക്കുമെന്നാണ് ഈ കണക്കുകൂട്ടല്‍.

Also Read: 8th Pay Commission: ക്ഷാമബത്ത 3% ഉയർന്നേക്കും, ഡിഎ വർധനവ് ഈ ആഴ്ചയിലോ?

40ാം വയസിലാണെങ്കില്‍

40ാം വയസിലാണ് എന്‍പിഎസില്‍ നിക്ഷേപം തുടങ്ങുന്നതെങ്കില്‍ 60 വയസുവരെ 20 വര്‍ഷം മാത്രമാണ് ശേഷിക്കുന്നത്. അതിനാല്‍ 1.50 കോടി രൂപയുടെ കോര്‍പ്പസ് ലക്ഷ്യമിടാന്‍ പ്രതിമാസ നിക്ഷേപം വര്‍ധിപ്പിക്കേണ്ടിവരും. 10 ശതമാനം ശരാശരി വാര്‍ഷിക വരുമാനം ലഭിക്കുമെന്ന് കണക്കാക്കിയാല്‍ മാസം ഏകദേശം 4,900 രൂപ നിക്ഷേപിക്കേണ്ടിവരും.

50ാം വയസില്‍ നിക്ഷേപം

50ാം വയസില്‍ എന്‍പിഎസില്‍ നിക്ഷേപം ആരംഭിച്ചാല്‍ വിരമിക്കാന്‍ 10 വര്‍ഷം മാത്രമാണ് ശേഷിക്കുന്നത്. ഈ സാഹചര്യത്തില്‍ 1.50 കോടി രൂപയുടെ കോര്‍പ്പസ് ലക്ഷ്യമിടാന്‍ മാസം ഏകദേശം 18,300 രൂപ നിക്ഷേപിക്കേണ്ടിവരുമെന്നാണ് കണക്കുകൂട്ടല്‍.

English Summary

Planning for a 30,000 monthly pension after retirement requires building a sufficient NPS corpus over time. The investment needed can vary depending on the starting age, investment period, returns and annuity rate.

Follow Us