AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Onam 2025: വമ്പന്‍ വിലക്കിഴിവുമായി യമഹ; ഓണം കളറാക്കാം, സന്തോഷിച്ചാട്ടേ

Yamaha Onam Festival Deals in Kerala: ജനപ്രിയ ഹൈബ്രിഡ് സ്‌കൂട്ടര്‍ മോഡലുകള്‍, എഫ്‌സി മോട്ടര്‍ സൈക്കിളുകള്‍ എന്നിവയ്ക്കാണ് യമഹ വമ്പന്‍ വിലക്കിഴിവ് ഒരുക്കിയിരിക്കുന്നത്. ഇതിന് പുറമെ സൗജന്യ ഇന്‍ഷുറന്‍സ്, എളുപ്പത്തിലുള്ള ഫിനാന്‍സ് സ്‌കീമുകള്‍ എന്നിവയും നിങ്ങള്‍ക്ക് ലഭിക്കും.

Onam 2025: വമ്പന്‍ വിലക്കിഴിവുമായി യമഹ; ഓണം കളറാക്കാം, സന്തോഷിച്ചാട്ടേ
യമഹ Image Credit source: Social Media
shiji-mk
Shiji M K | Published: 21 Aug 2025 10:43 AM

ഓണം ആഘോഷമാക്കാന്‍ മലയാളികള്‍ക്കായി വിവിധ കമ്പനികള്‍ നിരവധി ഓഫറുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇപ്പോഴിതാ കേരളത്തിലെ ഉപഭോക്താക്കള്‍ക്കായി വമ്പന്‍ ഓഫര്‍ നല്‍കിയിരിക്കുകയാണ് യമഹ മോട്ടോര്‍. ഈ ഓണക്കാലത്ത് നിങ്ങളുടെ ഇഷ്ട വാഹനം വന്‍ വിലക്കിഴിവോടെ നിങ്ങള്‍ക്ക് സ്വന്തമാക്കാന്‍ സാധിക്കുന്നത്.

ജനപ്രിയ ഹൈബ്രിഡ് സ്‌കൂട്ടര്‍ മോഡലുകള്‍, എഫ്‌സി മോട്ടര്‍ സൈക്കിളുകള്‍ എന്നിവയ്ക്കാണ് യമഹ വമ്പന്‍ വിലക്കിഴിവ് ഒരുക്കിയിരിക്കുന്നത്. ഇതിന് പുറമെ സൗജന്യ ഇന്‍ഷുറന്‍സ്, എളുപ്പത്തിലുള്ള ഫിനാന്‍സ് സ്‌കീമുകള്‍ എന്നിവയും നിങ്ങള്‍ക്ക് ലഭിക്കും.

ഓഫറുകള്‍ വിശദമായി

 

  1. റേ സിആര്‍ 125 എഫ്‌ഐ ഹൈബ്രിഡ്, റേ സിആര്‍ 125 എഫ്‌ഐ ഹൈബ്രിഡ് സ്‌കൂട്ടറുകള്‍ക്ക് 10,010 രൂപ ഇളവ് ലഭിക്കുന്നത്.
  2. ഫസീനോ 125 ഹൈബ്രിഡ് സ്‌കൂട്ടര്‍ വാങ്ങിക്കുകയാണെങ്കില്‍ 7,400 രൂപയുടെ സൗജന്യ ഇന്‍ഷുറന്‍സ്.
  3. ഹൈബ്രിഡ് സ്‌കൂട്ടറുകള്‍ക്ക് 4,999 രൂപ മുതല്‍ ആരംഭിക്കുന്ന ഡൗണ്‍ പേയ്‌മെന്റും സൗകര്യവും ആകര്‍ഷകമായ പലിശ നിരക്കും.
  4. എഫ്‌സി മോട്ടര്‍ സൈക്കിളുകള്‍ക്ക് 7,999 രൂപ മുതല്‍ കുറഞ്ഞ ഡൗണ്‍ പേയ്‌മെന്റിനോടൊപ്പം ആകര്‍ഷകമായ പലിശ നിരക്കും.
  5. ആര്‍15 മോഡല്‍ മോട്ടര്‍ സൈക്കിളിന് 19,999 രൂപ മുതല്‍ ആരംഭിക്കുന്ന കുറഞ്ഞ ഡൗണ്‍ പേയ്‌മെന്റും അതോടൊപ്പം ആകര്‍ഷകമായ പലിശ നിരക്കുകളും യമഹ വാഗ്ദാനം ചെയ്യുന്നു.
  6. എംടി-15 മോഡലിന് 14,999 രൂപ മുതല്‍ ആരംഭിക്കുന്ന കുറഞ്ഞ ഡൗണ്‍ പേയ്‌മെന്റും ആകര്‍ഷകമായ പലിശ നിരക്കുകളും.

മാത്രമല്ല മെയ്ഡ് ഇന്‍ ഇന്ത്യ മോട്ടര്‍ സൈക്കിള്‍, സ്‌കൂട്ടറുകള്‍ എന്നിവയ്ക്ക് 10 വര്‍ഷത്തെ വാറണ്ടിയും നല്‍കുന്നു. ഈ 10 വര്‍ഷത്തെ വാറണ്ടിയില്‍ 2 വര്‍ഷ സ്റ്റാന്റേര്‍ഡ് വാറണ്ടിയും 8 വര്‍ഷത്തെ എക്സ്റ്റന്റഡ് വാറണ്ടിയുമാണ് ഉള്‍പ്പെടുന്നത്.

Also Read: Onam 2025 Car Offer: ഉത്സവസീസണില്‍ കാര്‍ വാങ്ങിയാല്‍ എന്തെല്ലാം ഗുണങ്ങളും ദോഷങ്ങളുമുണ്ട്?

ഹൈബ്രിഡ് മോഡലുകള്‍ക്കും, മാക്‌സി സ്‌പോര്‍ട്‌സ് സ്‌കൂട്ടര്‍ എയറോക്‌സ് 155 വേര്‍ഷന്‍ എസ് മോഡലിനും 1,00,000 കിലോമീറ്റര്‍ വരെ വാറണ്ടി കവേറജുമുണ്ട്. എല്ലാ മെയ്ഡ് ഇന്‍ ഇന്ത്യ മോട്ടര്‍ സൈക്കിള്‍ മോഡലുകള്‍ക്കും 1,25,000 കിലോമീറ്റര്‍ വരെ വാറണ്ടിയും നിങ്ങള്‍ക്ക് ലഭിക്കുന്നതാണ്.