AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Tata Motors Onam Offer 2025: ഏത് മൂഡ് ഇത് കാര്‍ മൂഡ്! ഓണം ആഘോഷമാക്കാന്‍ 2 ലക്ഷം വരെ കിഴിവുമായി ടാറ്റ

Onam Car Discounts 2025: ടാറ്റ അള്‍ട്രോസിനാണ് ഐസിഇ വിഭാഗത്തില്‍ കൂടുതല്‍ കിഴിവുകളുള്ളത്. ഈ പ്രീമിയം ഹാച്ച്ബാക്കിന് 1 ലക്ഷം രൂപ വരെ പരമാവധി ഓഫര്‍ ലഭിക്കും. എസ് യു വി കൂപ്പെ മോഡലായ കര്‍വിന് വമ്പന്‍ ഡിസ്‌കൗണ്ടാണുള്ളത്.

Tata Motors Onam Offer 2025: ഏത് മൂഡ് ഇത് കാര്‍ മൂഡ്! ഓണം ആഘോഷമാക്കാന്‍ 2 ലക്ഷം വരെ കിഴിവുമായി ടാറ്റ
ടാറ്റ ഓണം ഓഫര്‍ 2025 Image Credit source: Social Media
shiji-mk
Shiji M K | Published: 16 Aug 2025 11:03 AM

ഓണം ഇങ്ങെത്തിയിരിക്കുകയാണ്. ഓണം പ്രമാണിച്ച് വിവിധ ബ്രാന്‍ഡുകള്‍ തങ്ങളുടെ ഓഫറുകള്‍ പ്രഖ്യാപിച്ച് കഴിഞ്ഞു. വാഹനങ്ങള്‍ ആയാലും ഗൃഹോപകരണങ്ങള്‍ ആയാലും ഓണക്കാലത്ത് വന്‍ വിലക്കുറവില്‍ കമ്പനികള്‍ വിപണിയിലെത്തിക്കും. രാജ്യത്തെ പ്രമുഖ വാഹന നിര്‍മാതാക്കളായ ടാറ്റ മോട്ടോര്‍സും അത്യുഗ്രന്‍ ഓണം ഓഫറുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

പാസഞ്ചര്‍ വാഹനങ്ങള്‍ക്ക് 2 ലക്ഷം രൂപ വരെയാണ് ടാറ്റ കിഴിവ് പ്രഖ്യാപിച്ചത്. ഈ ഓഫര്‍ 2025 ജൂലൈ 25 മുതല്‍ സെപ്റ്റംബര്‍ 30 വരെയാണ് ലഭിക്കുന്നത്.

ടാറ്റ അള്‍ട്രോസിനാണ് ഐസിഇ വിഭാഗത്തില്‍ കൂടുതല്‍ കിഴിവുകളുള്ളത്. ഈ പ്രീമിയം ഹാച്ച്ബാക്കിന് 1 ലക്ഷം രൂപ വരെ പരമാവധി ഓഫര്‍ ലഭിക്കും. എസ് യു വി കൂപ്പെ മോഡലായ കര്‍വിന് വമ്പന്‍ ഡിസ്‌കൗണ്ടാണുള്ളത്. കര്‍വിന്റെ ഐസിഇ മോഡലിന് 40,000 രൂപയുടെ ആനുകൂല്യം ലഭിക്കും.

ടിയാഗോ, ടിഗോര്‍, നെക്‌സണ്‍ എന്നിവയ്‌ക്കെല്ലാം 60,000 രൂപ വരെയും പഞ്ചിന് 65,000 രൂപ വരെയുമാണ് കിഴിവ്. ഹാരിയര്‍, സഫാരി തുടങ്ങിയ എസ് യു വികള്‍ക്ക് 75,000 രൂപയുടെ കിഴിവും ലഭ്യമാണ്. ഇവി വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ ഡിസ്‌കൗണ്ടുള്ള കര്‍വ് ഇവിയ്ക്കാണ്. രണ്ട് ലക്ഷം രൂപ വരെയാണ് കര്‍വ് ഇലക്ട്രിക് എസ് യു വി കൂപ്പെ വാങ്ങുന്നവര്‍ക്ക് ലഭിക്കുന്ന ആനുകൂല്യം.

പഞ്ച് ഇവിയ്ക്ക് ഏകദേശം 85,000 രൂപ വരെയും, ടിയാഗോ ഇവി, നെക്‌സോണ്‍ ഇവി, ഹാരിയര്‍ ഇവി എന്നിവയ്ക്ക് 1 ലക്ഷം രൂപ വരെയും കിഴിവ് ലഭിക്കും. പാസഞ്ചര്‍, ഇലക്ട്രിക് വാഹനങ്ങളുടെ ഓണം ബുക്കിങ് ഡെലിവറികള്‍ക്ക് മുന്‍ഗണന നല്‍കുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

Also Read: Samsung Onam Offer 2025: ‘എന്റെ കേരളം എന്റെ സാംസങ്’; വമ്പിച്ച ഓഫറുകള്‍ സെപ്റ്റംബര്‍ 30 വരെ

കുറഞ്ഞ പ്രാരംഭ മാസതവണയുള്ള ബലൂണ്‍ സ്‌കീമുകള്‍, പ്രോഗ്രസീവ് ഇഎംഐയുള്ള സ്‌റ്റെപ്പ് അപ്പ് സ്‌കീമുകള്‍, മൂന്ന് മാസത്തേക്ക് ലക്ഷത്തിന് നൂറ് രൂപ മാത്രം ഇഎംഐ വരുന്ന ലോ ഇഎംഐ സ്‌കൂം എന്നിവയും ഗുണഭോക്താക്കള്‍ക്ക് ലഭിക്കും. ഇവി വാങ്ങുന്നവര്‍ക്ക് ആക്‌സസറികള്‍, വാറണ്ടി, എഎംസി, സര്‍വീസിങ് എന്നിവയ്ക്കായി ആറ് മാസത്തെ ഫണ്ടിങും ലഭിക്കും.