AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Onam 2025: 32 ബ്രാന്‍ഡുകളുടെ നിത്യോപയോഗ സാധനങ്ങള്‍ വന്‍ ഓഫറില്‍; സപ്ലൈകോ ‘ഓണം’ പൊളിക്കും

Onam 2025 Supplyco Offers: സപ്ലൈകോ ഔട്ട്‌ലെറ്റുകളില്‍ 32 പ്രമുഖ ബ്രാന്‍ഡുകളുടെ നിത്യോപയോഗ സാധനങ്ങളാണ് വമ്പന്‍ ഓഫറില്‍ ലഭിക്കുക. 288 സാധനങ്ങളാണ് ഓഫറോടെ നിങ്ങളിലേക്ക് എത്തുന്നത്. ഇതിന് പുറമെ 10 മുതല്‍ 50 ശതമാനം വരെ വിലക്കുറവും സപ്ലൈകോ നല്‍കുന്നുണ്ട്.

Onam 2025: 32 ബ്രാന്‍ഡുകളുടെ നിത്യോപയോഗ സാധനങ്ങള്‍ വന്‍ ഓഫറില്‍; സപ്ലൈകോ ‘ഓണം’ പൊളിക്കും
സപ്ലൈകോImage Credit source: Social Media
shiji-mk
Shiji M K | Published: 10 Aug 2025 17:51 PM

ഓണത്തെ വരവേല്‍ക്കാന്‍ കേരളം ഒന്നാകെ ഒരുങ്ങിക്കഴിഞ്ഞു. അക്കൂട്ടത്തില്‍ വമ്പന്‍ ഓഫറുകളുമായി നിരവധി സ്ഥാപനങ്ങളും മുന്നില്‍ തന്നെയുണ്ട്. എന്നാല്‍ ഓണം നല്ല രീതിയില്‍ ആഘോഷിക്കുന്നതിന് എല്ലാത്തിലുമുപരി വേണ്ടത് നിത്യോപയോഗ സാധനങ്ങള്‍ വിലക്കുറവില്‍ ലഭിക്കുക എന്നതാണ്. അതിനായി സപ്ലൈകോ ഇത്തവണ വമ്പന്‍ പദ്ധതികളാണ് തയാറാക്കിയിരിക്കുന്നത്.

സപ്ലൈകോ ഔട്ട്‌ലെറ്റുകളില്‍ 32 പ്രമുഖ ബ്രാന്‍ഡുകളുടെ നിത്യോപയോഗ സാധനങ്ങളാണ് വമ്പന്‍ ഓഫറില്‍ ലഭിക്കുക. 288 സാധനങ്ങളാണ് ഓഫറോടെ നിങ്ങളിലേക്ക് എത്തുന്നത്. ഇതിന് പുറമെ 10 മുതല്‍ 50 ശതമാനം വരെ വിലക്കുറവും സപ്ലൈകോ നല്‍കുന്നുണ്ട്.

പ്രമുഖ കമ്പനികളുടെ ഉത്പന്നങ്ങളാണ് നിങ്ങള്‍ക്ക് സപ്ലൈകോയിലൂടെ ഓഫറില്‍ സ്വന്തമാക്കാന്‍ സാധിക്കുക. സോപ്പ്, ഡിറ്റര്‍ജന്റുകള്‍, ബ്രാന്‍ഡഡ് ഭക്ഷ്യ- ഭക്ഷ്യേതര ഉത്പന്നങ്ങള്‍ എന്നിവയ്ക്കും സപ്ലൈകോ ഓഫറുകള്‍ നല്‍കുന്നു.

ഇതിനെല്ലാം പുറമെ ഗിഫ്റ്റ് കാര്‍ഡുകളും കിറ്റുകളും സപ്ലൈകോ ഒരുക്കിയിട്ടുണ്ട്. 1,225 രൂപ വിലയുള്ള 18 ഇനങ്ങള്‍ അടങ്ങിയ സമൃദ്ധി കിറ്റ് ഓഫറില്‍ ലഭിക്കുക 1,000 രൂപയ്ക്ക്, 625 രൂപ വിലയുള്ള 10 ഇനങ്ങളുള്ള സമൃദ്ധി മിനി കിറ്റ് ലഭിക്കുക 500 രൂപയ്ക്ക്, 305 രൂപ വിലയുള്ള 9 ശബരി ഉത്പന്നങ്ങള്‍ അടങ്ങിയ ശബരിയുടെ സിഗ്നേച്ചര്‍ കിറ്റ് 229 രൂപയ്ക്കുമാണ് ലഭിക്കുക.

അരി, പഞ്ചസാര, തുവരപരിപ്പ്, ചെറുപയര്‍ പരിപ്പ്, ശബരി ബ്രാന്‍ഡിന്റെ ഗോള്‍ഡ് തേയില, കടുക്, ഉലുവ, ജീരകം, മഞ്ഞള്‍പൊടി, മല്ലിപ്പൊടി, പുട്ടുപൊടി, പായസം മിക്‌സ്, മില്‍മ നെയ്യ്, സാമ്പാര്‍ പൊടി, ആശിര്‍വാദ് ആട്ട, ശര്‍ക്കര പൊടി, കിച്ചന്‍ ട്രഷേഴ്‌സ് മാങ്ങ അച്ചാര്‍, കടല എന്നിവയാണ് സമൃദ്ധി കിറ്റില്‍ ഉണ്ടായിരിക്കുക.

Also Read: Onam 2025: നൂറ് കടന്ന് പച്ചക്കറി വില; ഓണത്തിന് സദ്യയുണ്ണാന്‍ ചെലവ് കൂടും

അരി, പഞ്ചസാര, തുവരപരിപ്പ്, ചെറുപയര്‍ പരിപ്പ്, ശബരി ബ്രാന്‍ഡിലെ കടുക്, മഞ്ഞള്‍പ്പൊടി, പായസം മിക്‌സ്, മില്‍മ നെയ്യ്, സാമ്പാര്‍പൊടി, ശര്‍ക്കരപ്പൊടി എന്നിവ സമൃദ്ധി മിനിക്കിറ്റിലും ഉണ്ടായിരിക്കും.

മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി, സാമ്പാര്‍ പൊടി, രസം പൊടി, ഉലുവ, കടുക്, പാലട/സേമിയ മിക്‌സ്, പുട്ടുപൊടി എന്നിവയായിരിക്കും ശബരി സിഗ്നേച്ചര്‍ കിറ്റിലെ സാധനങ്ങള്‍.