AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Onam 2025 Sadhya Price Hike: മൂന്നുപേര്‍ക്കുള്ള സദ്യയ്ക്ക് 1,600 രൂപ! ഓണത്തിന് കൈ നന്നായി പൊള്ളും

Onam Sadhya Cost in Kerala: മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഓണസദ്യയ്ക്ക് ഗംഭീരമായ വില വര്‍ധനവാണ് സംഭവിച്ചിരിക്കുന്നത്. വീടുകളിലേക്ക് പോലും കാറ്ററിങ് സദ്യകളെ ആശ്രയിക്കുന്ന ഈ കാലത്ത് വില വര്‍ധനവ് തെല്ലൊന്നുമല്ല മലയാളികളെ ബാധിക്കാന്‍ പോകുന്നത്.

Onam 2025 Sadhya Price Hike: മൂന്നുപേര്‍ക്കുള്ള സദ്യയ്ക്ക് 1,600 രൂപ! ഓണത്തിന് കൈ നന്നായി പൊള്ളും
ഓണസദ്യ Image Credit source: Creative Touch Imaging Ltd./NurPhoto via Getty Images
shiji-mk
Shiji M K | Published: 03 Sep 2025 10:40 AM

ഓണത്തില്‍ ആറാടുകയാണ് മലയാളികള്‍. പൂക്കളവും ഓണക്കളികളുമായി ആഘോഷങ്ങള്‍ പലവിധമുണ്ടെങ്കിലും നല്ലൊരു സദ്യ കൂടിയുണ്ടെങ്കിലേ ഓണം പൂര്‍ണമാകുകയുള്ളൂ. തൂശനിലയില്‍ വിഭവങ്ങളെല്ലാം നിരത്തി നന്നായൊന്ന് ഉണ്ടെഴുന്നേറ്റാല്‍ ഓണം കുശാല്‍. എന്നാല്‍ ഇത്തവണ ഓണത്തിന് സദ്യയുണ്ടുകഴിഞ്ഞാലും പൊള്ളലേറ്റ പാട് പോകില്ല!

പൊള്ളലേല്‍ക്കുകയോ എന്ന് അതിശയിക്കേണ്ടാ, അതിന് കാരണമുണ്ട്. സംസ്ഥാനത്തൊട്ടാകെ ഗംഭീരമായ ഓണാഘോഷങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിലെല്ലാം നടന്നത്. ഓഫീസുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളുമെല്ലാം ഓണലഹരിയില്‍ മുങ്ങിയപ്പോള്‍ അതിനിടയില്‍ ആരും കാണാതെ തലയുയര്‍ത്തിയ ആളുണ്ട്, സാക്ഷാല്‍ നമ്മുടെ സദ്യ തന്നെ.

മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഓണസദ്യയ്ക്ക് ഗംഭീരമായ വില വര്‍ധനവാണ് സംഭവിച്ചിരിക്കുന്നത്. വീടുകളിലേക്ക് പോലും കാറ്ററിങ് സദ്യകളെ ആശ്രയിക്കുന്ന ഈ കാലത്ത് വില വര്‍ധനവ് തെല്ലൊന്നുമല്ല മലയാളികളെ ബാധിക്കാന്‍ പോകുന്നത്. കാണം വിറ്റും ഓണം ഉണ്ണണമെന്ന പഴമൊഴി ഇത്തവണ അര്‍ത്ഥവത്താകും.

എന്നാല്‍ വില കൂടിയെന്ന് പറഞ്ഞ് സദ്യ കഴിക്കാതിരിക്കാന്‍ സാധിക്കില്ലല്ലോ. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ 200 മുതല്‍ 400 രൂപ വരെയാണ് സദ്യയ്ക്ക് വര്‍ധിച്ചത്. അഞ്ച് പേര്‍ക്കുള്ള സദ്യയ്ക്ക് 1800 മുതല്‍ 2200 രൂപ വരെയാണ് വില. മൂന്ന് പേര്‍ക്കുള്ള സദ്യയും വിലയുടെ കാര്യത്തില്‍ ഒട്ടും പിന്നിലല്ല. 1600 രൂപയാണ് മൂന്ന് പേര്‍ക്കുള്ള സദ്യയ്ക്ക് നല്‍കേണ്ടത്.

Also Read: Coconut Oil Supplyco: വെളിച്ചെണ്ണ 50 രൂപ വിലക്കുറവിൽ, വൻ ഓഫർ ഇന്നും നാളെയും മാത്രം

നേരത്തെ സദ്യയിലെ വിഭവങ്ങള്‍ പാത്രങ്ങളിലായിരുന്നു നല്‍കിയിരുന്നതെങ്കില്‍ ഇത്തവണ പല സ്ഥാപനങ്ങളും പ്ലാസ്റ്റിക് കണ്ടെയ്‌നറുകളാണ് ഉപയോഗിക്കുന്നത്. അഞ്ചുപേര്‍ക്കുള്ള കണ്ടെയ്‌നറിന് 230 രൂപയാണ് വില നല്‍കേണ്ടത്. ഇതിന് പുറമെ വാഴയിലയുടെയും വില വര്‍ധിച്ചു. നിലവില്‍ 20 രൂപയോളമുണ്ട് ഒരിലയുടെ വില.

പായസം മാത്രമായും നിങ്ങള്‍ക്ക് ഓര്‍ഡര്‍ ചെയ്യാം. പാലട പായസത്തിന് ലിറ്ററിന് 300 രൂപയും ശര്‍ക്കര പായസത്തിന് 330 രൂപയുമാണ് വിവിധ കാറ്ററിങ് സ്ഥാപനങ്ങള്‍ ഈടാക്കുന്നത്.