AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Onam Bumper 2025: ഓണം ബമ്പ‍‍ർ അടിച്ചവരെല്ലാം രക്ഷപ്പെട്ടോ? കോടികൾ കൈയിൽ കി‍ട്ടിയാൽ ആദ്യം ചെയ്യേണ്ടത്….

Onam Bumper 2025, Investment Strategies: സാമ്പത്തിക സാക്ഷരതയില്ലാതെ പണം ചെലവഴിക്കുന്നതാണ് പലര്‍ക്കും വിനയാകുന്നത്. ഓരോ പ്രായക്കാരും ഓരോ രീതിയിലായിരിക്കും പണം വിനിയോഗിക്കുന്നത്.

Onam Bumper 2025: ഓണം ബമ്പ‍‍ർ അടിച്ചവരെല്ലാം രക്ഷപ്പെട്ടോ? കോടികൾ കൈയിൽ കി‍ട്ടിയാൽ ആദ്യം ചെയ്യേണ്ടത്….
പ്രതീകാത്മക ചിത്രംImage Credit source: Getty Images
nithya
Nithya Vinu | Updated On: 11 Sep 2025 13:40 PM

കേരള സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പിന്റെ ഓണം ബമ്പർ ഭാ​ഗ്യക്കുറി നറുക്കെടുപ്പിന് ഇനി ദിവസങ്ങൾ‌ മാത്രമാണ് ബാക്കിയുള്ളത്. ഒന്നാം സമ്മാനം നേടുന്ന ഭാഗ്യശാലിക്ക് ലഭിക്കുന്നത് 25 കോടി രൂപയാണ്. എല്ലാ തവണത്തെ പോലെ ഇത്തവണയും കോടികൾ സ്വന്തമാക്കുന്ന ഭാ​ഗ്യ ശാലിയെ കാത്തിരിക്കുകയാണ് മലയാളികൾ.

എന്നാൽ മുൻവർഷത്തെ ഭാ​ഗ്യശാലികളെ നിങ്ങൾ ഓർക്കുന്നുണ്ടോ? കോടികളും ലക്ഷങ്ങളും സമ്മാനമായി ലഭിച്ചവർ ആ തുക എന്ത് ചെയ്തിരിക്കും? സമ്മാനതുക ഫലപ്രദമായി രീതിയിൽ വിനിയോ​ഗിച്ച് ജീവിതം കെട്ടിപടുത്തവരും ധൂർത്തടിച്ച് നശിപ്പിച്ചവരും ആ കൂട്ടത്തിൽ കാണും. ഓണം ബമ്പറെന്നല്ല, ഏങ്ങനെയെങ്കിലും കുറച്ച് പണം പ്രതീക്ഷിക്കാതെ കടന്നുവരുമ്പോള്‍ അവ എങ്ങനെ തക്കരീതിയിൽ വിനിയോ​ഗിക്കണമെന്ന് അറിയാത്തവർ ഇന്നും ഉണ്ട്.

സാമ്പത്തിക സാക്ഷരതയില്ലാതെ പണം ചെലവഴിക്കുന്നതാണ് പലര്‍ക്കും വിനയായി തീരുന്നത്. ഓരോ പ്രായക്കാരും ഓരോ രീതിയിലായിരിക്കും പണം വിനിയോഗിക്കുന്നത്. അതുകൊണ്ട് തന്നെ പ്രായം അടിസ്ഥാനമാക്കിയുള്ള ചില നിക്ഷേപ രീതികള്‍ പരിചയപ്പെട്ടാലോ…

ALSO READ: ഓണം ബമ്പറെടുത്തില്ലേ? നറുക്കെടുപ്പിന് ഇനി ദിവസങ്ങൾ മാത്രം, വിറ്റഴിഞ്ഞത് 32 ലക്ഷത്തിലധികം ഭാഗ്യക്കുറികൾ

21 മുതല്‍ 30 വയസുവരെ 

ഈ പ്രായപരിധിയിലുള്ളവര്‍ക്ക് സമ്മാനത്തുകയുടെ 30 ശതമാനം ഓഹരി അല്ലെങ്കില്‍ മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കാവുന്നതാണ്. ബാക്കി തുകയുടെ 30 ശതമാനം റിയല്‍ എസ്റ്റേറ്റ് മേഖലയിലും 15 ശതമാനം സ്ഥിരവരുമാനം നല്‍കുന്ന നിക്ഷേപങ്ങളിലും 10 ശതമാനം സ്വര്‍ണം, വെള്ളി പോലുള്ള കമ്മോഡിറ്റികളിലും നിക്ഷേപിക്കാം. ബാക്കി വരുന്ന തുക  ഇന്‍ഷൂറന്‍സ് പോളിസികൾക്കും നീക്കിവയ്ക്കാം.

31 മുതല്‍ 40 വയസ് വരെ 

സമ്മാനത്തുകയുടെ 30 ശതമാനം മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കുന്നത് ഭാവിയില്‍ ഗുണം ചെയ്യും. ബാക്കി തുകയുടെ 25 ശതമാനം റിയല്‍ എസ്റ്റേറ്റിലും 20 ശതമാനം സ്ഥിരവരുമാനം നല്‍കുന്ന നിക്ഷേപങ്ങളിലും 10 ശതമാനം സ്വര്‍ണം, വെള്ളി പോലുള്ളവയിലും അഞ്ച് ശതമാനം സേവിങ്‌സ് ഡെപ്പോസിറ്റുകള്‍, വാഹനം എന്നിവയ്ക്കായും ബാക്കി അഞ്ച് ശതമാനം ഇന്‍ഷൂറന്‍സ് പോളിസികള്‍ക്കായും ഉപയോഗിക്കാം.

41 മുതല്‍ 50 വയസ് വരെ

ഈ പ്രായപരിധിയിലുള്ളവർ റിസ്‌ക് കൂടുതലുള്ള നിക്ഷേപങ്ങളിലേക്ക് പോകുന്നത് കുറയ്ക്കണം. ഓഹരി അല്ലെങ്കില്‍ മ്യൂച്വല്‍ ഫണ്ടുകളില്‍ 25 ശതമാനത്തിലധികം നിക്ഷേപിക്കരുത് പകരം 25 ശതമാനം തുക സ്ഥിരവരുമാനം നല്‍കുന്ന നിക്ഷേപങ്ങള്‍ക്ക് മാറ്റാം. ബാക്കിവരുന്ന 25 ശതമാനം റിയല്‍ എസ്റ്റേറ്റിലും 10 ശതമാനം കമ്മോഡിറ്റികളിലും അഞ്ച് ശതമാനം വാഹനങ്ങള്‍ക്കോ മികച്ച ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് എടുക്കാനോ ചെലവാക്കാം.

50 വയസിന് മുകളില്‍

50 വയസിന് മുകളില്‍ പ്രായമുള്ളവര്‍ റിസ്‌ക് കൂടുതലുള്ള നിക്ഷേപങ്ങളില്‍ 10 ശതമാനത്തില്‍ കൂടുതല്‍ മുടക്കരുത്. 40 ശതമാനം തുക സ്ഥിരവരുമാനം നല്‍കുന്നതിനായി നിക്ഷേപിക്കാം. 30 ശതമാനം റിയല്‍ എസ്റ്റേറ്റിലും അഞ്ച് ശതമാനം സ്വര്‍ണം, വെള്ളി പോലുള്ള കമ്മോഡിറ്റികളിലും നിക്ഷേപിക്കാം.